Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

GeneralHeadlinesHealth
Home›General›ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

By Admin
November 11, 2026
68
0

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബെണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം: പക്ഷാഘാത ചികിത്സാരംഗത്തെ അറിവും പ്രായോഗിക വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നാമത് എഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനന്തപുരത്തെ ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കും.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും (എസ് സിടിഐഎംഎസ് ടി) സ്വിറ്റ്സര്‍ലന്‍ഡിലെ ബെണ്‍ സര്‍വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എഷ്യയിലെ വിവിധ രാജ്യങ്ങളില്‍ പക്ഷാഘാത ചികിത്സ കൂടുതല്‍ മെച്ചപ്പെടുത്തുകയും ന്യൂറോളജിസ്റ്റുകള്‍ക്കും ഇന്‍റര്‍വെന്‍ഷണലിസ്റ്റുകള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. യൂറോപ്യന്‍ സ്ട്രോക്ക് വിന്‍റര്‍ സ്കൂളിന്‍റെ മാതൃകയിലാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പക്ഷാഘാത ചികിത്സയിലെ പുതിയ രീതികള്‍, രോഗികള്‍ക്ക് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള ആധുനിക ഇമേജിങ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ പരിപാടിയില്‍ പരിശീലനം നല്‍കും. രക്തക്കുഴലുകളിലെ തടസം നീക്കം ചെയ്യുന്ന മെക്കാനിക്കല്‍ ത്രോംബെക്ടമി ചികിത്സാ രീതിക്ക് പരിപാടിയില്‍ പ്രത്യേക പ്രാധാന്യം നല്‍കും.

ചികിത്സാ തീരുമാനങ്ങള്‍ എടുക്കല്‍, ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യല്‍, ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണം, ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും അവസരമുണ്ടാകും. പക്ഷാഘാത ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം എസ് സിടിഐഎംഎസ് ടിയിലെ കോംപ്രിഹെന്‍സീവ് സ്ട്രോക്ക് കെയര്‍ പ്രോഗ്രാം പ്രൊഫസറും മേധാവിയുമായ ഡോ. പി.എന്‍ സില്‍ജ, സ്വിറ്റ്സര്‍ലന്‍ഡിലെ ബെണ്‍ ഇന്‍സെല്‍സ്പിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗം ഡയറക്ടറും ചെയര്‍മാനുമായ ഡോ. ഉര്‍സ് ഫിഷര്‍, തിരുവനന്തപുരം എസ് സിടിഐഎംഎസ് ടിയിലെ ഇമേജിങ് സയന്‍സസ് ആന്‍ഡ് ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ഇ. ആര്‍ ജയദേവന്‍, ബെണ്‍ ഇന്‍സെസ്പിറ്റല്‍ ന്യൂറോസെന്‍ററിലെ ന്യൂറോറേഡിയോളജി വിഭാഗം മേധാവി ഡോ. ജാന്‍ ഗ്രാല എന്നിവരാണ് പരിപാടിയുടെ ഡയറക്ടര്‍മാര്‍.

നവംബര്‍ 13 ന് ഒ ബൈ താമരയില്‍ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ നേവി മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സര്‍ജന്‍ വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസണ്‍ വിശിഷ്ടാതിഥിയാകും.

TagsAsian Stroke Summer School
Previous Article

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ ...

Related articles More from author

  • GeneralHeadlines

    നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

    September 1, 2026
    By Admin
  • GeneralHeadlines

    വരുന്നൂ,കേരളത്തിൽ വീണ്ടും ‘മുണ്ടുമുറുക്കിയുടുക്കലും’ ‘ചെലവുചുരുക്കലും’…

    August 14, 2026
    By Admin
  • General

    പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

    October 30, 2025
    By Admin
  • GeneralHeadlines

    ‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’

    December 8, 2025
    By Admin
  • HeadlinesMovies

    നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

    April 30, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്
  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി
  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 
  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Timeline

  • November 11, 2026

    ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • November 11, 2026

    ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • November 11, 2026

    കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • November 11, 2026

    ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • November 11, 2026

    ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions