Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

GeneralHeadlinesPolitics
Home›General›ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

By Admin
November 11, 2026
60
0
‘ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്’
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ കുടുംബം രംഗത്ത്. ഇ.എം. രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണയാണ്. പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ അറിയിച്ചു.
ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ പല തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിൻ്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് സി.കെ. ഗുപ്തൻ പറഞ്ഞു.

സി കെ ഗുപ്തൻ

സി.കെ ഗുപ്തൻ്റെ ഫെയ്സ്ബുക് പോസ്റ്റ്:
‘തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസ്സിൻറെ മകളും എൻ്റെ ഭാര്യയുമായ ഇഎം രാധയെ പാർടി തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്.
 ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിൻ്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു’

ലാലുജോസഫ്

സിപിഎം നേതാവായിരുന്ന ഒ.ജെ ജോസഫിൻ്റെ മകനും ഇഎംഎസ്സിൻ്റെ കുടുംബത്തിൻ്റെ സുഹൃത്തുമായ ലാലുജോസഫിൻ്റെ കുറിപ്പ്:
‘ഋഷി കെ മനോജ്‌ എന്ന മാധ്യമ പ്രവർത്തകൻ സഖാവ് ഇഎംഎസ്സിന്റെ മകൾ രാധ ചേച്ചിയുടെ ആശുപത്രി ചികിത്സയെക്കുറിച്ച് പോസ്റ്റ്‌ ഇട്ടപ്പോൾ മുതൽ നിരവധി മാധ്യമ സുഹൃത്തുക്കളും പാർട്ടി സഖാക്കളും എന്നെ വിളിക്കുന്നുണ്ടായിരുന്നു ഞാൻ അവരുടെ കുടുംബത്തിലെ ഒരു അംഗം ആണ് (രക്ത ബന്ധമല്ല) എന്ന് അറിയാവുന്നവരും തിരുവനന്തപുരത്ത് രാധ ചേച്ചി പങ്കെടുക്കാറുണ്ടായിരുന്ന മിക്ക സാമൂഹിക സാംസ്‌കാരിക ചാരിറ്റി പരിപാടികളിലും ഞങ്ങൾ ഒരുമിച്ചാണ് പോകാറുണ്ടായിരുന്നത് എന്നതും ഞാൻ സെക്രട്ടറി ജനറൽ ആയിരിക്കുന്ന കേരളീയത്തിന്‍റെ വൈസ് പ്രസിഡന്‍റ്‌ ആണ് രാധ ചേച്ചി എന്നതും ഞങ്ങൾ രണ്ടുപേരും കേരള ആർട് ലൗവേഴ്സ് അസോസിയേഷൻ (കല) ട്രസ്റ്റികൾ ആണെന്നതും അറിയാവുന്നവരാണ് വിളിച്ചത് അവരുടെയും മറ്റു സുഹൃത്തുകളുടെയും അറിവിലേക്കാണ് ഈ കുറിപ്പ്

ഇ.എം. രാധ

ഋഷി കെ മനോജ്‌ രാധ ചേച്ചിയെ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു സഖാവ് ഇഎം എസ്സിനെ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് അറിയില്ല രാധ ചേച്ചിയും സഖാവ് ഇഎം എസ്സുമായും അടുത്ത് ഇടപഴകിയിട്ടുള്ള ആളാണ് ഞാൻ അവർ രണ്ടാളും അവരുടെ കുടുംബവും ഒരു പരാതിയും ആരെക്കുറിച്ചും നാളിതുവരെ പറഞ്ഞിട്ടില്ല പറയുകയുമില്ല അവർ ഏതെങ്കിലും ഒരു കുടുംബ സുഹൃത്തിനെ അതിനു ചുമതലപ്പെടുത്തിയിട്ടും ഇല്ല രാധ ചേച്ചി ഇത് ആദ്യമല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇന്റെൻസീവ് കെയർ യൂണിറ്റിലും കിടന്നിട്ടുണ്ട് പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി സഖാവ് എം.എ ബേബി മുതിർന്ന നേതാവ് സഖാവ്  എസ് രാമചന്ദ്രൻപിള്ള അന്നത്തെ മുഖ്യമന്ത്രി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ   സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ  സഖാവ് തോമസ് ഐസക് എന്നിവർ രാധ ചേച്ചി നേരത്തെ (നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നേ) ആശുപത്രിയിൽ കിടന്നപ്പോൾ നേരിട്ടും അല്ലാതെയും അന്വേഷിച്ച കാര്യം എനിക്കറിയാം ഞാൻ ആശുപത്രിയിൽ ചെന്ന് രാധ ചേച്ചിയെ  കണ്ട ആളാണ്
എന്നോടൊപ്പം ശ്രീ .ജി.അജയകുമാറും കഴിഞ്ഞ തവണ ആശുപത്രിയിൽ രാധ ചേച്ചിയെ കാണാൻ വന്നിരുന്നു (അജയൻ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാൻ റിട്ടയേർഡ് സംസ്ഥാന ജി.എസ്.ടിഡെപ്യൂട്ടി കമ്മിഷണർ സഖാവ് തോമസ് ഐസക്കിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ച വ്യക്തിയും കേരളീയം ട്രഷർ ഇന്ത്യൻ റെഡ്ക്രോസ്സ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമാണ്)
ഗുപ്തൻ ചേട്ടനും മകൻ  സിദ്ധുവുമായി നിരന്തരം സംസാരിക്കാറുമുണ്ട് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ആകാൻ  പോകുന്നതിന്   മുൻപ് രാധ ചേച്ചി ഞാനുമായി  സംസാരിച്ചിരുന്നു ആശുപത്രിയിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കാനും പറഞ്ഞിരുന്നു അത് അവർ സഖാവ് ഇഎംഎസ്സിന്റെ മകൾ ആയതു കൊണ്ടുമാത്രമല്ല  എന്നെ എടുത്തു കൊണ്ട് നടന്ന എന്റെ ചേച്ചിയായത് കൊണ്ടുകൂടിയാണ്   സിപിഐഎംനെ അടിക്കാൻ സഖാവ് ഇഎംഎസ്സിന്റെ മകളെയോ കുടുംബത്തെയോ ദയവായി ഉപയോഗിക്കരുത് കാരണം അവർ ആരും പാർട്ടിയോട് ഒന്നും നാളിതുവരെ ആവശ്യപ്പെട്ടിട്ടില്ല ആവശ്യപ്പെടുകയുമില്ല അല്ലാതെ തന്നെ പാർട്ടി അറിഞ്ഞു ചെയ്യും എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും എന്റെ, രാധ ചേച്ചിയുടെ, ഞങ്ങളുടെ  പാർട്ടി ഇഎംഎസ്സിന്റെ കുടുംബത്തെ രാധ ചേച്ചിയെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കിക്കൊള്ളും അതോർത്തു ഋഷിയോ മറ്റു ആരെങ്കിലുമൊക്കെയോ വിഷമിക്കേണ്ട കാരണം ഞങ്ങളെ രക്ഷിക്കാനും ശിക്ഷിക്കാനും സിപിഐഎംമിനുള്ള അവകാശം ഞങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ ബോധത്തിൽ നിന്നുള്ള അഹങ്കാരം ആണെന്ന് കരുതിക്കോളു’
TagsC K GupthanE M RadhaEMSLalu Joseph
Previous Article

ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് ...

Next Article

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ ...

Related articles More from author

  • HeadlinesMovies

    ‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്

    March 23, 2026
    By Admin
  • HeadlinesPolitics

    മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ,‘കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് യൂത്ത് ലീഗിൻ്റെ ഫ്ലക്സ് ബോർഡ്

    May 7, 2026
    By Admin
  • GeneralHeadlines

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

    September 16, 2026
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • GeneralHeadlines

    വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?

    August 8, 2026
    By Admin
  • GeneralHeadlinesLiterature

    സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു ...

    October 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്
  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി
  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 
  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Timeline

  • November 11, 2026

    ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • November 11, 2026

    ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • November 11, 2026

    കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • November 11, 2026

    ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • November 11, 2026

    ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions