Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

GeneralHeadlines
Home›General›ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

By Admin
November 16, 2026
38
0

ലോകായുക്തയ്ക്ക് മുന്നിലെത്തുന്ന പരാതികളിൽ 95 ശതമാനത്തിലധികവും സാധാരണക്കാരുടെ വിഷയങ്ങളെന്ന് പിണറായി

തിരുവനന്തപുരം:ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നൽകുന്നതിനുള്ള റൂൾസ് ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്ന് പാസാക്കിയെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോകായുക്തയ്ക്ക് സ്വതന്ത്രമായ ഓഫീസ് മന്ദിരം വേണമെന്നും റിക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന ലോകായുക്ത ദിനാചരണ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്ത കാര്യക്ഷമമായാൽ ഭരണരംഗത്ത് കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ കഴിയും. പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും തെറ്റ് ചെയ്യാതിരിക്കാനുള്ള ജാഗ്രതാ ശക്തിയായി ലോകായുക്ത മാറണം. പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഭരണഘടനാ സ്ഥാപനമല്ലെങ്കിലും ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനമായാണ് ലോകായുക്ത പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ലോകായുക്തയ്ക്ക് മുന്നിലെത്തുന്ന പരാതികളിൽ 95 ശതമാനത്തിലധികവും സാധാരണക്കാരുടെ വിഷയങ്ങളാണ്. ഇത്തരം പരാതികളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങൾ മേലുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനുപകരം സ്വതന്ത്ര അന്വേഷണ ഏജൻസികൾ വഴി അന്വേഷിക്കണമെന്നു യോഗത്തിന് അധ്യക്ഷത വഹിച്ച സംസ്ഥാന ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ പറഞ്ഞു. 119 സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ പരിധിയിൽ വരുന്ന സംസ്ഥാന ലോകായുക്ത നിയമത്തിന് ഭരണഘടന പരിരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകായുക്ത ദിനാചരണത്തിന്റെ ഭാഗമായി നിയമവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൾ കേരള ഇന്റർ-കോളേജിയറ്റ് മൂട്ട് കോർട്ട് മത്സരത്തിൽ കേരള ലോ അക്കാഡമി ലോ കോളേജ് പേരൂർക്കട ഒന്നാം സ്ഥാനമായ ലോകായുക്ത എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സമ്മാനാർഹരായ മുഹമ്മദ് നസീർ, അലോക മരിയ ബെന്നി എന്നിവർക്ക് വ്യക്തിഗത സമ്മാനമായി 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. ശ്രീനാരായണ ലോ കോളേജ്, പൂത്തോട്ട രണ്ടാംസ്ഥാനം നേടി. തിരുവനന്തപുരം ഗവ. ലോ കോളേജ് പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികൾക്ക് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ ട്രോഫിയും അവാർഡും കൈമാറി.

യോഗത്തിൽ നഗരസഭാ മേയർ വി.വി. രാജേഷ്, ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലി, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഗോപിദാസ് ജി, ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം പ്രസിഡന്‍റ് എൻ. എസ്. ലാൽ, കേരള ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം സെക്രട്ടറി ബാബു പി. പോത്തൻകോട് എന്നിവർ പങ്കെടുത്തു.

TagsLokayukthaPinarayi VijayanRamesh Chennithala
Previous Article

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ ...

Related articles More from author

  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • Headlines

    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

    November 21, 2025
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

    July 1, 2026
    By Admin
  • GeneralHeadlines

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

    September 9, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • GeneralHeadlines

    വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

    November 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്
  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്
  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Timeline

  • November 16, 2026

    ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • November 16, 2026

    ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • November 15, 2026

    വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • November 15, 2026

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • November 15, 2026

    പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions