Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

GeneralHeadlinesPolitics
Home›General›‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

By Admin
November 18, 2026
87
0

കെപിസിസി ഓഫീസിൽ നിന്ന് ഏമാൻമാരുടെ “വിളി” ചാനൽ മുതലാളിക്ക് വന്നതിനാൽ അസിതയെ രണ്ടുമാസത്തോളം ഡിബേറ്റിൽ നിന്നള്ള മാറ്റി നിർത്തുകയായിരുന്നുവെന്ന സിപിഎം നേതാവ് കെ എസ് അരുൺകുമാറിൻ്റെ വെളിപ്പെടുത്തലും 24നെ വെട്ടിലാക്കുന്നു

കൊച്ചി:’അച്ഛന്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുകയാണ് എന്ന് പറഞ്ഞിട്ട് രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി പോയാല്‍ നിങ്ങള്‍ എന്തു മറുപടി പറയും’ എന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ വാർത്താ അവതാരകയായ അസിത സഹീർ പോയ പശ്ചാത്തലത്തിൽ നടത്തിയ പ്രതികരണം നിയമനടപടികളിലേക്ക്.24 ചാനൽനിർദ്ദേശിച്ച രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ അവർ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപ അവർ തന്നെ ആവശ്യപ്പെട്ട ‘ജനപ്രിയ’ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് കൈ മാറിയതിന് ശേഷമാണ് ആ ചാനൽ വിട്ടതെന്ന് വ്യക്തമാക്കിയ അസിത സഹീർ തൻ്റെ പിതാവിന്‍റെ ചികിത്സയ്ക്കായോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങൾക്കായോ രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നും പരസ്യമായി വെളിപ്പെടുത്തിയതോടെ നുണപറയുന്നതാര് എന്ന ചോദ്യമുയർന്നു.ഇതിനകം തന്നെ പ്രതിക്കൂട്ടിലായ ശ്രീകണ്ഠൻ നായരെ കെപിസിസി ഓഫീസിൽ നിന്ന് ഏമാൻമാരുടെ “വിളി” ചാനൽ മുതലാളിക്ക് വന്നതിനാൽ അസിതയെ രണ്ടുമാസത്തോളം ഡിബേറ്റിൽ നിന്നള്ള മാറ്റി നിർത്തുകയായിരുന്നുവെന്ന സിപിഎം നേതാവ് കെ എസ് അരുൺകുമാറിൻ്റെ വെളിപ്പെടുത്തലും വെട്ടിലാക്കി.എന്നാൽ,ഇതിനൊന്നും മറുപടി പറയാൻ ശ്രീകണ്ഠൻ നായർ തയ്യാറായിട്ടില്ല.

ശ്രീകണ്ഠന്‍ നായർ

ശ്രീകണ്ഠന്‍ നായർ കഴിഞ്ഞ ദിവസം ചാനലിൽ പറഞ്ഞത് :
‘നമ്മുടെ നന്മയെ ചുരത്തുന്ന ചില നടപടികളൊക്കെ ചില ആള്‍ക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. ഒരു ചെറിയ ഉദാഹരണം പറയാം, അച്ഛന്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുകയാണ് എന്ന് പറഞ്ഞിട്ട് രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി പോയാല്‍ നിങ്ങള്‍ എന്തു മറുപടി പറയും? ഇതൊന്നും ഒരു ഓണ്‍ലൈനിലും വരില്ല. അതുപോലെ മറ്റൊരു കാര്യം കൂടി ഞാന്‍ പറയാം. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന ആളുകളില്‍ 99.99% ആളുകളും അക്കര പച്ച കണ്ടും കൂടുതല്‍ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലും കടന്നു പോകുന്നവരാണ്. അവര്‍ പോയി രക്ഷപ്പെട്ടോട്ടെ. അവര്‍ക്ക് എല്ലാ ആശംസകളും. ഏഷ്യാനെറ്റിന്റെ ത്രികോണത്തിന് ഒരു പ്രത്യേകത ഉള്ളതുപോലെ എന്തോ ഒരു ഭാഗ്യം കൊണ്ട് 24 ന് ഒരു പ്രത്യേകതയുണ്ട്. അവതാരകരുടെ സ്വര്‍ഗമാണ് 24 എന്ന് പറയുന്നത്. ഇവിടെ നിന്ന് ഇറങ്ങി പോയി കഴിഞ്ഞാല്‍ ചിലപ്പോള്‍ കാറ്റു പോയ ബലൂണ്‍ പോലെയാകും. ഇവര്‍ എന്തോ ഒരു പ്രതിഭാസമാണെന്ന് പറയാന്‍ ഓണ്‍ലൈനിലെ ചില സുഹൃത്തുക്കളെ ഉപയോഗിച്ച് വാര്‍ത്തകള്‍ കെട്ടിച്ചമച്ച് വിടുകയാണ്. അവരോടൊക്കെ ഒരു കാര്യമേ പറയുന്നുള്ളൂ. ഞാന്‍ ചില രഹസ്യങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങള്‍ക്ക്ത് ബുദ്ധിമുട്ടാകും. എന്നെ പ്രകോപിപ്പിക്കരുതേ പ്ലീസ്. ഞാന്‍ ഒരു ദിവസം ആലോചിച്ചത് ഇങ്ങനെയൊക്കെ നന്ദികേട് കാണിച്ച്, അല്ലെങ്കില്‍ പണം കമ്പനിയിലേക്ക് തിരിച്ചടക്കാതെയൊക്കെ ഇറങ്ങി പോകുന്ന ആളുകള്‍ നമ്മുടെ നന്മയെ ചുരുത്താന്‍ ശ്രമിക്കുന്നവരാണെന്ന് നമ്മുടെ മനസിനെ നമ്മള്‍ പഠിപ്പിക്കുകയാണ്. എത്രയോ നല്ല മനുഷ്യര്‍ ജീവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അവരുടെ നന്മയെ കരുതി ഇവരെ നമ്മള്‍ അവഗണിച്ചേക്കുക എന്ന്. ആ ഒരു ചിന്തയിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. ഇഷ്ടമുള്ളവര്‍ വിശ്വസിച്ചാല്‍ മതി. ചില ആളുകള്‍ പറയും ഇതൊക്കെ വെറുതെ പറയുന്നതാണെന്ന്. ഞാന്‍ ഈ ലോണ്‍ എടുത്ത് മുങ്ങിയ ആളിന്റെ പേരുവിവരങ്ങള്‍ തത്കാലം പ്രസിദ്ധപ്പെടുത്തുന്നില്ല. കാരണം ആ രോഗിയായി കിടക്കുന്ന അച്ഛനെ ഓര്‍ത്ത് മാത്രമാണ് പറയാത്തത്’

അസിത സഹീറിൻ്റെ മറുപടി:
‘വിയോജിപ്പുകൾ പലതുണ്ടെങ്കിലും ഏറ്റവും മാന്യമായി ഒരു സ്ഥാപനത്തിൽ നിന്നും ഇറങ്ങണം എന്ന് നിർബന്ധം ഉള്ളതുകൊണ്ടാണ് 24ൽ നിന്നും രാജി വച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ നടത്തുകയോ സമൂഹ മാധ്യമ ചർച്ചകളുടെ ഭാഗമാകുകയോ ചെയ്യാതിരുന്നത്..എന്നാൽ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ബന്ധപ്പെട്ടവർ തന്നെ നടത്തുകയും വ്യാജ പ്രചരണങ്ങൾക്ക് വഴി തുറക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ നിർബന്ധിതയായിരിക്കുകയാണ്..
അധികാര വർഗ്ഗത്തിന് മുന്നിൽ മുട്ടിലിഴയണോ തല ഉയർത്തിപ്പിടിച്ചു പോരാടണോ എന്നതൊക്കെ പൂർണമായും ഒരു ചാനൽ മാനേജ്മെന്റിന്റെയും എഡിറ്റോറിയലിന്റെയും തീരുമാനം ആണ്..അതിനോട് യോജിക്കാനും വിയോജിക്കാനും, മൗനം തുടരാനും കലഹിച്ചിറങ്ങാനും ഉള്ള സ്വാതന്ത്ര്യം ഓരോ തൊഴിലാളിക്കും ഉണ്ട്.. ഞാൻ ഉൾപ്പെടെ ഓരോ മാധ്യമ പ്രവർത്തകരും പല കാലങ്ങളിൽ പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു വന്നവരാണ്.. ഒരു സ്ഥാപനത്തിൽ നിന്നും ഇറങ്ങുന്ന നിമിഷം അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നവർ തങ്ങളും പല ഇടങ്ങളിൽ ജോലി ചെയ്തു വന്നവരാണ് എന്ന യാഥാർഥ്യം മറക്കുന്നത് നിർഭാഗ്യകരമാണ്..
അറുപത്തിയഞ്ചാം വയസ്സിലും സ്വന്തം നിലയിൽ മാത്രം അധ്വാനിച്ചു ജീവിക്കുന്ന ഒരച്ഛന്റെ മകളാണ് ഞാൻ..എന്റെ പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങൾക്കായോ രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ല .. 24 എന്ന സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്ത എട്ട് മാസം ഒരു അസുഖത്തിനും എന്റെ പിതാവ് എവിടെയും ചികിത്സ തേടിയിട്ടുമില്ല..പിതാവിന്റെ ചികിത്സക്കായി ഞാൻ പണം വാങ്ങിയെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു..
മറ്റ് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ , അത് ഞാൻ എന്ന് ദ്യോതിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തി ആക്രമിച്ചു കീഴ്പ്പെടുത്താം എന്നാണെങ്കിൽ നിശബ്ദമായി ഇരിക്കുകയും ഇല്ല..
24 നിർദ്ദേശിച്ച രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ അവർ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപ അവർ തന്നെ ആവശ്യപ്പെട്ട ‘ജനപ്രിയ’ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് കൈ മാറിയതിന് ശേഷമാണ് 24 വിട്ടത് ..പണം നൽകിയതിന്റെ രേഖകൾ കൂടി ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു..നഷ്ട പരിഹാര തുക നൽകി സ്ഥാപനം വിട്ട എനിക്കെതിരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ചാനൽ മേധാവി ആ പ്രസ്താവനയിൽ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം കാണിക്കണം എന്ന് ആവശ്യപ്പെടുകയാണ്..
ആ പ്രസ്താവനയുടെ ചുവട് പിടിച്ചു രണ്ടര ലക്ഷം വാങ്ങി പറ്റിച്ചു എന്ന നിലയിൽ എനിക്കെതിരെയും എന്റെ കുടുംബത്തിന് എതിരെയും വ്യാജവും അപമാനകരവുമായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും..
സോഷ്യൽ മീഡിയ ടീമിനെ വച്ച് പ്രചാരണം നടത്തേണ്ട ആവശ്യം എനിക്ക് ഇല്ല.. സോഷ്യൽ മീഡിയയിൽ ബോധപൂർവം പ്രചരണം നടത്തുന്നു , ‘പലതും പുറത്തു വിടും’ എന്നത് പോലെയുള്ള പ്രസ്താവനകൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നു ..മാധ്യമങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗം ആണെന്നും മാധ്യമങ്ങളും, മാധ്യമ പ്രവത്തകരും ജനങ്ങളാൽ ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും എന്ന തിരിച്ചറിവ് ആണ് ആദ്യം ഉണ്ടാകേണ്ടത്.. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ ആരെയും പ്രീതിപ്പെടുത്താനോ ഇന്നുവരെ ശ്രമിച്ചിട്ടില്ല..
ഓരോ വിഷയങ്ങളിലും ഇക്കാലയളവിൽ സ്വീകരിച്ച നിലപാടുകൾ ഉറച്ച ബോധ്യത്തോടെ ഉള്ളവയാണ്..പറഞ്ഞ ഓരോ വാക്കും പൂർണ ഉത്തരവാദിത്തത്തോടെയാണ്.. അത് ഇനിയും തുടരും ..ശരി എന്ന് ബോധ്യം ഉള്ളവ ഇനിയും ഉച്ചത്തിൽ തന്നെ പറയും.. ഭയപ്പെടുത്തലുകൾ കൊണ്ടും വ്യാജ ആക്ഷേപങ്ങൾ കൊണ്ടും അതിനെ ആർക്കും കീഴ്പ്പെടുത്താനും കഴിയില്ല ..’

കെ എസ് അരുൺ കുമാർ എഴുതിയത്:
‘അസിത സഹീർ 24 News ൽ നിന്നും രാജിവെച്ചത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ ?
മാസങ്ങൾക്ക് മുമ്പ് ഒരു ഡിബേറ്റിൽ നടത്തിയ ഈ ഇൻട്രോ അതിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഈ ഇൻട്രോയുടെ പേരിൽ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതിൽ നിന്നും അസിതയെ മാറ്റി നിർത്തിയത്.
കാരണമെന്തെന്നോ….? ഈ ഇൻട്രോ കോൺഗ്രസ്കാർക്ക് പൊള്ളിയത്രേ! കെപിസിസി ഓഫീസിൽ നിന്ന് ഏമാൻമാരുടെ “വിളി” ചാനൽ മുതലാളിക്ക് വന്നു അത്രേ!
ഫലമോ രണ്ടുമാസത്തോളം ഡിബേറ്റിൽ നിന്നള്ള മാറ്റി നിർത്തൽ.
എന്തിനാണെന്നല്ലേ…..?
സത്യം വിളിച്ചു പറഞ്ഞതിന്…….
തന്റെ നിലപാടുകളിൽൽ ഉറച്ചുനിന്നതിന്……
നട്ടെല്ല് മറ്റുള്ളവരുടെ മുന്നിൽ പണയം വയ്ക്കാതെ കണക്കുകളും ഉദാഹരണങ്ങളും കൊണ്ട് എതിരാളികളുടെയും സഹപ്രവർത്തകരുടെയും വ്യാജപ്രചരണങ്ങളെയും നുണകളെയും പൊളിച്ചടുക്കിയതിന്……..
ഇത് ഒരുതവണ അല്ല കേട്ടോ !. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം VD സതീശന്റെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോഴും അസിത ഒരു ഡിബേറ്റിൽ ഇൻട്രോ മികച്ച രീതിയിൽ അവതരിപ്പിച്ചു. അന്നും മാസങ്ങളോളം ഡിബേറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു യാതൊരു കാരണവുമില്ലാതെ……
ചാനൽ മുതലാളിക്ക് കോൺഗ്രസ് നേതാക്കന്മാരുടെ വിളി വന്നത് തന്നെ കാരണം. അതുമാത്രമല്ല, എഡിറ്റോറിയൽ മീറ്റിങ്ങിൽ വലതുപക്ഷത്തിെന്റെ നാവായി മാറിയ സഹപാനനലിസ്റ്റുകളെ പപ്പടം പോലെ പൊട്ടിച്ച നിരവധി അവസരങ്ങൾ നമ്മൾ കണ്ടു.
അസിതക്കെതിരായ ഗുരുതരമായ മറ്റൊരാരോപണം, വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നും “ഗവേഷണ പ്രബന്ധങ്ങളുമായിട്ട്” വന്ന സഹഎഡിറ്റർമാരെ ഡേറ്റകളും കണക്കുകളും വസ്തുതകളും വച്ച് അടിച്ചുപൊളിച്ച് നിലത്തിട്ടു ഇഞ്ച പരിഭവമാക്കിയാണയാത്രേ ! ഇതൊക്കെ യുഡിഎഫിന് വേണ്ടി 24 മണിക്കൂറും പണിയെടുത്ത ചാനൽ മുതലാളിമാരും കേരളത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ആനന്ദ നൃത്തം ചവിട്ടിയ സഹ എഡിറ്റർമാരും എങ്ങനെ സഹിക്കും !!
തന്റെ ബോധ്യങ്ങൾ കൃത്യമായിട്ട് അവതരിപ്പിക്കാൻ കരുത്തുള്ള ഈ പെൺകുട്ടി നടത്തിയ ശക്തമായ ഇടപെടലുകളെ വാക്കുകൊണ്ട് നേരിടാൻ കഴിയാതെ വന്നപ്പോൾ , ഒറ്റപ്പെടുത്തി, ഭയപ്പെടുത്തി കീഴ്‌പ്പെടുത്തത്താൻ നോക്കി ആ ചാനലിൽ നിന്നു പറഞ്ഞു വിടാൻ വേണ്ടിയിട്ടുള്ള ഗൂഡാലോചനയാണ് ചാനൽ മുതലാളിമാരും സഹപ്രവർത്തകരും ഓരോരുത്തരായി നടത്തികൊണ്ടിരുന്നത്.
അസിത സഹീറിന്റെ മുന്നിൽ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെത്‌ തന്റെ ബോധ്യങ്ങളും നിലപാടുകളും പണയം വച്ച് ചാനൽ മുതലാളിമാർ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി അവരുടെ എല്ലാ നുണപ്രചരണങ്ങൾക്കും കച്ചവട താൽപര്യങ്ങൾക്കും കപട നിലപാടുകൾക്കും തലയാട്ടി ചാനലിൽ തുടരാം. അല്ലെങ്കിൽ 24 ൽ നിന്നും രാജിവച്ച് പുറത്തുവന്ന് , തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് അന്തസ്സോടെ അഭിമാനത്തോടെ തനിക്ക് പണിയെടുക്കാൻ കഴിയുന്ന ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കാം.
ദേശീയതലത്തിൽ പല മാധ്യമപ്രവർത്തകരെയും ഭരണകൂടവും ചാനൽ മുതലാളിമാരും ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന, തങ്ങങ്ങുടെ നിലപാടുകൾക്ക് എതിരെ നിൽക്കുന്നവരെ തീർത്തു കളയുന്ന പല സാഹചര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അതേസമാനമായ സാഹചര്യമാണ് 24 News ലും ഉണ്ടായിരിക്കുന്നത്. ഏതായാലും ചാനൽ മുതലാളിമാരുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ അന്തസ്സോടെ രാജിവച്ച് അഭിമാനത്തോടെ തന്റെ സ്വന്തം വഴി തേടിയിരിക്കുന്നു അസിത. ഈ പോരാളിക്ക് അഭിവാദ്യങ്ങൾ
ഒന്ന് ഉറക്കെ പറയാം…….
തല താഴ്ത്താൻ മടിയില്ലാത്തവർക്കേ ഇത്തരം മാധ്യമങ്ങളിൽ തുടരാൻ കഴിയൂ….. പോരാളികൾക്ക് വേറെയും ഉണ്ട് നിരവധി മാധ്യമങ്ങൾ കേരളത്തിൽ…’

Tags24 NewsAsitha SahirK S Arun KumarSreekantan Nair
Previous Article

‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  ...

Next Article

സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ...

Related articles More from author

  • HeadlinesHealth

    ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്

    February 11, 2026
    By Admin
  • CareerGeneralHeadlines

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

    March 6, 2026
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin
  • GeneralHeadlines

    ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

    July 26, 2026
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlinesHealth

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

    August 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി
  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്
  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു
  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Timeline

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • November 18, 2026

    സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • November 18, 2026

    ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • November 18, 2026

    ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions