കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

കാലടി സർവകലാശാലയിലെ വി സി സിസ തോമസിനും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം ജോണിനും വിധി കനത്ത തിരിച്ചടി
കൊച്ചി:കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം. സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.കാലടി സർവകലാശാലയിലെ വി സി സിസ തോമസിനും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം ജോണിനും വിധി കനത്ത തിരിച്ചടിയായി
84 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ആശ്വാസ വിധി. ആഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഹെക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു.കാലടി സംസ്‌കൃത സർവകലാശാലയിൽ വി.സിയെ ആക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സസ്പെൻഷൻ . അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ബെഞ്ച് വിധി പറഞ്ഞത്.
വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാമെന്നും മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി ചൂണ്ടികാട്ടി. സര്‍വകലാശാലയ്ക്ക് താല്‍പര്യമെങ്കില്‍ പുതിയ അന്വേഷണമാകാം
അതിന് വിധി തടസമല്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നായിരുന്നു സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഹാജര്‍ ഇല്ലെന്നും, സര്‍വകലാശാല കോടതിയില്‍ നിലപാടെടുത്തു.
വിദ്യാർഥികളെ ഇന്നു തന്നെ ക്ലാസിൽ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. അനുകൂല വിധി വന്നതോടെ 117ാം ദിവസത്തിലെത്തിയ വിദ്യാർഥി സമരവും 22 ദിവസമായി തുടരുന്ന നിരാഹാരസമരവും അവസാനിപ്പിച്ചു. ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നത്.സർവകലാശാലയ്ക്ക് വേണമെങ്കിൽ വീണ്ടും അന്വേഷണം നടത്താമെന്നും എന്നാൽ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി നിർദേശിച്ചു.
സസ്‌പെന്‍ഷനിലുള്ളതില്‍ ഏഴ് പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. സസ്‌പെന്‍ഡ് ചെയ്തവരില്‍ മൂന്ന് പേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയത്.
കോടതി വിധിയെ പറ്റിയുള്ള ചോദ്യങ്ങളിൽ മന്ത്രി റോജി എം ജോൺ ഒഴിഞ്ഞുമാറി. വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന്മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങൾ ഉടൻ പരീക്ഷ എഴുതുമെന്ന് കാലടിയിൽ നിരാഹാരമിരുന്ന ശിവകുമാർ പറഞ്ഞു. ജീവിതത്തിൽ നിന്നും തോറ്റു പോയാലും ആർ എസ് എസ്സിനോട് തോൽക്കില്ല. മാപ്പെഴുതാൻ ഞങ്ങൾ സവർക്കരല്ല. മുഖ്യമന്ത്രിയും റോജി എം ജോണും വി സി സിസ തോമസും വിദ്യാർത്ഥികളെ വേട്ടയാടി. ഞങ്ങൾ ക്ലാസ്സിൽ കയറുന്നതും പരീക്ഷ എഴുതുന്നവരും കണ്ണ് തുറന്ന് കാണണമെന്നും ശിവകുമാർ അഭ്യർത്ഥിച്ചു.






