Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

  • 14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ

  • കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

GeneralHeadlinesPolitics
Home›General›‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

By Admin
November 23, 2026
40
0

‘ധാർമ്മികതയുടെ പേരിൽ നേടിയ വിജയത്തിൻ്റെ ശോഭയാണ് വി.ഡി സതീശൻ കെടുത്തിക്കളഞ്ഞത്’
മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി
പിണറായി വിജയനുമായി വർഷങ്ങൾ നീണ്ട രാഷ്ട്രീയവും വ്യക്തിപരവുമായ ഉറ്റ സൗഹൃദം എനിക്കും കുടുംബത്തിനും ഉണ്ട്. ത്യാഗഭരിതമായിരുന്ന അദ്ദേഹത്തിൻ്റെ ജീവിത ഘട്ടത്തെക്കുറിച്ച് ഇന്നും അളവറ്റ ആദരവും ഉണ്ട്. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് അദ്ദേഹത്തെ എല്ലാ തിന്മയുടെയും അവതാരമായും വി എസ് അച്ച്യുതാനന്ദനെ ഒരു പിഴവും ഇല്ലാത്ത മിശിഹയായും മാധ്യമങ്ങൾ സൃഷ്ടിച്ച വാർപ്പുമാതൃകയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച കാലത്ത് പിണറായി പക്ഷക്കാരനായി ( “പിണ്ടിക്കേറ്റ്”) ഈയുള്ളവനും മുദ്രകുത്തപെട്ടിരുന്നു. പക്ഷേ കഴിഞ്ഞ പത്തിരുപത് വർഷമായി സംഘടനാ രംഗത്തും ഭരണരംഗത്തും വ്യക്തിപരമായും പിണറായി കൈക്കൊണ്ട അമിതാധികാര രീതികളോട് കടുത്ത വിമർശനം ഉയർത്തിയത് മൂലം ഒരു പിണറായി വിരുദ്ധൻ്റെ ചാപ്പയും എനിക്ക് കിട്ടിയിട്ടുണ്ട്.
മറ്റൊരു കാര്യം പറയാനാണ് ഈ മുഖവുര. UDF സർക്കാരിനെ നയിക്കാൻ ഏറ്റവും പറ്റിയ ആൾ VD സതീശൻ ആണെന്ന് പറഞ്ഞിരുന്ന ഈ ലേഖകൻ ചില വിമർശനങ്ങൾ ഉന്നയിച്ചതു കൊണ്ട് ഇപ്പോൾ സതീശൻ്റെ ശത്രു ആണെന്ന് മുദ്ര കുത്തപ്പെടാൻ സാധ്യത ഉള്ളത് കൊണ്ടാണ് അത്. സതീശനുമായും ദീർഘകാല സൗഹൃദം ഉണ്ട് എന്നും സമ്മതിയ്ക്കട്ടെ.
മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നീക്കം ശക്തമാകുന്നു എന്ന് കേൾക്കുന്നു. കേരളത്തിൽ UDF സർക്കാരിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ സതീശൻ തന്നെയാണ് ഇന്നും എൻ്റെ നിലപാട്. പക്ഷേ, അതിന് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് സതീശൻ തന്നെയാണ് എന്നതാണ് പ്രശ്നം.
ഈ സർക്കാർ ആറ് മാസം പൂർത്തിയാക്കുമ്പോൾ പതിവ്പോലെ കോൺഗ്രസിൽ അടി മൂക്കുകയാണ്. എന്നാൽ അത് സതീശൻ കാരണമല്ല, പാർട്ടിയിലെ അദ്ദേഹത്തിൻ്റെ എതിരാളികളുടെ കുത്തിത്തിരിപ്പ് മൂലം ആണെന്നാണ് സതീശൻ്റെ ആരാധകരുടെ പക്ഷം. ഇതിൽ ചില മഹാവിപ്ലവകാരികളും നിഷ്പക്ഷ ബുദ്ധിജീവികളും ഉണ്ട്. ഈ ആറ് മാസത്തെ കുഴപ്പങ്ങൾ കൊണ്ട് സതീശൻ്റെ പ്രതിഛായക്ക് യാതൊരു ഇടിവും ഇല്ല, മന്ത്രി സണ്ണി ജോസഫിൻ്റെ കഴിവ്കേടും അടൂർ പ്രകാശിൻ്റെ കൊതിക്കെറുവും കെ സി വേണു ഗോപാലിൻ്റെ ഗൂഢതന്ത്രങ്ങളും ആണ് ഒക്കെയാണ് പ്രശ്നം എന്നാണ് ഇവരുടെ പക്ഷം.
കുറെയൊക്കെ സത്യമാണ്. പക്ഷേ ഈ ആറ് മാസം കൊണ്ട് ഏറ്റവും നഷ്ടമായത് സതീശൻ്റെ പ്രതിഛായ തന്നെ ആണ് എന്നാണ് എൻ്റെ പക്ഷം. കാരണം ലളിതം. ഈ സർക്കാർ വരുന്നതിന് മുമ്പ് ഇത്രയും മികച്ച പ്രതിഛായ ഉണ്ടായിരുന്ന UDF ലെ ഏക നേതാവ് സതീശൻ മാത്രം. മറ്റുള്ളവർക്ക് നഷ്ടപ്പെടാൻ ഒന്നും വലുതായി ഉണ്ടായിരുന്നില്ലല്ലോ. ഉള്ളവർക്ക് അല്ലേ നഷ്ടപ്പെടാനുമാകു.
ഇക്കുറി UDF നേടിയ തെരഞ്ഞെടുപ്പ് വിജയം അവരുടെ രാഷ്ട്രീയനിലപാടുകളുടെ വിജയം ആയിരുന്നില്ല. LDF-ൽ നിന്ന് നഷ്ടമായെന്ന് ജനം ധരിച്ച ധാർമ്മികത UDF-ൽ കണ്ടത് ആയിരുന്നു അതിൻ്റെ മുഖ്യ കാരണം. വികസനരംഗത്തും ഭരണരംഗത്തും നല്ല പ്രകടനം കാഴ്ചവെച്ചതാണ് കഴിഞ്ഞ രണ്ട് LDF സർക്കാരുകൾ. ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികൾ വലിയ പരിക്ക് ഇല്ലാതെ കേരളം അതിജീവിച്ചത് സർക്കാരിൻ്റെ നേട്ടം ആണ്. എന്നിട്ടും ജനം അവർക്ക് വലിയ ആഘാതം ഏൽപ്പിച്ചത് എന്തു കൊണ്ട്? അതിന് ധാർമ്മിക കാരണങ്ങൾ ആണ്. അന്നത്തെ മുഖ്യമന്തിയുടെ കുടുംബം നേരിട്ട അഴിമതി ആരോപണങ്ങൾ, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടായ വീഴ്ചകൾ എന്നിവ ഒരു വശത്ത്. അതിലും കടുപ്പമായ അധികാരകേന്ദ്രീകരണം, പോലീസ് അതിക്രമം, കടക്ക് പുറത്ത്, വീട്ടിൽ പോയി ചോദിക്ക് തുടങ്ങിയ ധിക്കാര പ്രയോഗങ്ങൾ അടക്കം വിമർശകരോട് നേതാക്കൾ കാണിച്ച കടുത്ത അഹങ്കാരം എന്നീ ജനാധിപത്യ വിരുദ്ധ നടപടികൾ മറുഭാഗത്ത്. എത്രയൊക്കെ വികസനം കൊണ്ടു വന്നാലും ധാർഷ്ട്യം മുഖമുദ്രയായ അധികാരികളെ ജനാധിപത്യം അധികകാലം പൊറുക്കില്ല എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
ഇതിനൊക്കെ ഒരു മാറ്റം വേണമെന്ന് ജനം ആഗ്രഹിച്ചതാണ് UDF ൻ്റെ വൻ വിജയത്തിന് നിദാനം. LDF-ൽ കണ്ട ദോഷങ്ങൾക്കൊക്കെ എതിരായ ആൾരൂപമായി ജനം കണ്ടത് സതീശനെ ആയിരുന്നു. ഇങ്ങനെ ഒരു പ്രതിഛായ അവകാശപ്പെടാവുന്ന മറ്റാരും കോൺഗ്രസ്സിലോ യു ഡി എഫിലോ ഉണ്ടായിരുന്നില്ല. മുമ്പ് അധികാരപദവികൾ നിർ വഹിച്ചിരുന്നില്ലെന്നതിനാൽ അധികാരിയായ സതീശനെ ആർക്കും അറിയില്ലായിരുന്നു എന്ന് ഒരു വാദം ഉണ്ട്. പക്ഷേ അത് മാത്രം ആയിരുന്നില്ല സതീശൻ്റെ പ്രതിഛായയുടെ നിദാനം. സ്വപക്ഷത്തെ തെറ്റുകൾ (ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം ഓർക്കാം) പോലും ചോദ്യം ചെയ്യുന്ന ഉറച്ച നിലപാടുകൾ, പരിസ്ഥിതി, സാമ്പത്തികകാര്യങ്ങൾ, അധികാരം എന്നിവയിലൊക്കെയുള്ള കൃത്യമായ ബോധ്യം, പ്രതിപക്ഷ നേതാവെന്ന നിലയിൽ ആശയ സംവേദനത്തിനും സംവാദങ്ങൾക്കുമുള്ള മികവ്, പരന്ന വായന, സുജന മര്യാദ എന്നിവയൊക്കെ അദ്ദേഹത്തിന്റെ ശക്തികളായി.
പക്ഷേ മുഖ്യമന്തി സ്ഥാനത്ത് വന്ന ശേഷം കഴിഞ്ഞ ആറുമാസമായി കാണുന്നത് മറ്റൊരു സതീശനെയാണ്. അധികാരം ആരെയും മാറ്റിമറിക്കും. പക്ഷേ ഇത്ര പെട്ടെന്ന് അതിൻ്റെ ചതിക്കുഴിയിൽ സതീശനെ പൊലെ ഒരു മനുഷ്യൻ വീഴുന്നത് അതിശയകരമാണ്. തങ്ങൾ തൊട്ടുമുമ്പ് വരെ മുൻസർക്കാരിൽ വിമർശിച്ച വിവാദനയങ്ങൾ തുടക്കം മുതൽ ആവർത്തിക്കുന്നത് അമ്പരപ്പിക്കുന്നതായിരുന്നു. പിഎം ശ്രീ മുതൽ 21 മന്ത്രിമാർക്കും പുത്തൻ കാറുകൾ, മുന്നണിയിലെ വന്ദ്യ വയോധികർക്ക് കാബിനറ്റ് പദവികൾ തുടങ്ങിയ ധൂർത്തും വരെ അത് നീളുന്നു. ഈ സർക്കാരിന് മാത്രം അവകാശപ്പെടാവുന്ന വൈദ്യുതി- എക്സൈസ് വകുപ്പുകളിലെ സ്വയം കൃതാനർത്ഥങ്ങൾ വേറെ.
അതിലുമൊക്കെയേറെ അവിശ്വസനീയം വ്യക്തിപരമായ രീതികളിൽ കണ്ട മാറ്റമാണ്. കഴിഞ്ഞ അഞ്ച് വർഷമായെങ്കിലും സതീശൻ പിണറായിക്കെതിരെ നിരന്തരം ഉന്നയിച്ച വലിയ തെറ്റുകൾ ആവർത്തിക്കാൻ അദ്ദേഹം കാണിച്ചത് അപാരമായ ചങ്കുറ്റം. പൊതുപ്രവർത്തകരിൽ വേണ്ട സാമാന്യമര്യാദക്ക് പോലും നിരക്കുന്നതായിരുന്നില്ല സ്വകാര്യ വ്യക്തികളിൽ നിന്ന് സൌജന്യമായി അദ്ദേഹം സ്വയം സ്വീകരിച്ച ഹെലിക്കോപ്റ്റർ യാത്രയും മന്ത്രി ചെന്നിത്തലയുടെ വിദേശയാത്രയും കെ എം ഷാജിയുടെ ആഡംബരവാഹന യാത്രയും മറ്റും. അതിലേറെ കടുപ്പമായി ഒരു ഉളുപ്പുമില്ലാതെ അദ്ദേഹം നടത്തിയ ന്യായീകരണങ്ങൾ. കുപ്രസിദ്ധമായ ആ “ജീവൻരക്ഷാപ്രയോഗ”ത്തിനു സമാനമായി അത്. മറ്റൊന്ന് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് മാധ്യമ സമ്മേളന ങ്ങളിൽ സതീശൻ പുലർത്തിയ അസഹിഷ്ണുതയാണ്. മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ? ധാർമ്മികതയുടെ പേരിൽ നേടിയ വിജയത്തിൻ്റെ ശോഭയാണ് ഈ നടപടികൾ കെടുത്തിക്കളഞ്ഞത്.
ഇതൊന്നും പിണറായി കാണിച്ച അത്രയും വരില്ലല്ലോ എന്നാണ് ന്യായീകരണവിദഗ്ധരുടെ ചോദ്യം. ലാവ്ലിൻ മുതൽ എക്സാലോജിക് വരെയുള്ള കഥകൾ ഓർമ്മിപ്പിച്ച് അവർ സതീശനെ ന്യായീകരിക്കുന്നു. പക്ഷേ അത് പിണറായിയുടെ മുപ്പത് വർഷത്തെ കഥയാണ്. ഇക്കാലമത്രയും അധികാരം കയ്യാളിയ ആളിനെ പോലെ ഇന്നലെ കസേരയിൽ ഇരുന്നു തുടങ്ങിയ ആളും കാണിച്ചു തുടങ്ങിയാലോ ? എന്താകും തുടർന്നുള്ള കാലത്ത് ? പിണറായിയോടും കഴിഞ്ഞ സർക്കാരിനോടും ഉള്ള അടങ്ങാത്ത വെറുപ്പ് കൊണ്ടാകും ന്യായീകരണം. ചില ചാനലുകൾ കണ്ടാൽ ഇനിയും പിണറായി കസേര ഒഴിഞ്ഞിട്ടില്ലെന്ന് തോന്നും. ഇന്നത്തേതിലേറെ അന്നത്തെ കുഴപ്പങ്ങൾ ആണ് ഇന്നും മുഖ്യ ചർച്ചാവിഷയം.
അധികാര കേന്ദ്രീകരണവും ആവർത്തിക്കപ്പെടുന്നു. പലപ്പോഴും ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായി ആയിരുന്നെങ്കിലും എന്നും കോൺഗ്രസ് മുഖ്യമന്ത്രിയുടെ മേൽനോട്ടം നിർവഹിച്ച KPCC ഇന്ന് നാഥനില്ലാ കളരിയാണ്. UDF കൂടാറേ ഇല്ല. സർക്കാരിൻ്റെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തന്നെ തീരുമാനിക്കുന്നു എന്ന് കേൾകുന്നത് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നാണ്. കുറേയൊക്കെ ഇത് കുത്തിത്തിരിപ്പോ കൊതിക്കെറുവോ കൊണ്ടാകാം. എന്നാലും അതിൽ തീരെ ശരിയില്ലാതില്ലല്ലോ.
പക്ഷേ സതീശൻ കൂടുതൽ ബുദ്ധിമാനാണ് എന്നാണ് എൻ്റെ വിശ്വാസം. അധികാരം ദുഷിപ്പിക്കുന്നതിനെ കുറിച്ച് ഇന്നത്തെ മറ്റേതൊരു രാഷ്ട്രീയ നേതാക്കളെക്കാളും വായിച്ചറിവ് അദ്ദേഹത്തിനുണ്ട്. സ്വന്തം തെറ്റുകൾ പരിശോധിക്കാനും തിരുത്താനും അദ്ദേഹത്തിന് കഴിയും. എതിരാളികൾക്ക് അവസരം മുതലാക്കാൻ അദ്ദേഹം സ്വയം തെറ്റുകൾ ചെയ്തു കൂടാ. സതീശന് ഒരു കുഴപ്പവും ഇല്ല, മറ്റ് കോൺഗ്രസ്സു നേതാക്കൾ ആണ് പ്രശ്നം എന്ന് വിലപിക്കുന്ന സതീശാനുകൂലികൾ അദ്ദേഹത്തിന് ഗുണമല്ല ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രക്കസേരയുടെ കാലുകൾ ഇളക്കുകയാണ് അറിയാതെയായാലും അവർ ചെയ്യുന്നത്. മുഖസ്തുതിക്കാർ ശത്രുക്കൾ ആണെന്ന് അധികാരികൾ തിരച്ചറിയുക കസേര നഷ്ടമായ ശേഷമാണെന്ന് ചരിത്രം. “വിമർശനത്തോട് വിയോജിക്കാം. പക്ഷേ അതാവശ്യമാണ്. കാരണം ഉള്ളിലെ രോഗത്തെ സൂചിപ്പിക്കുന്ന വേദനയുടെ ഗുണമാണ് അത് ചെയുക”. ഇത് പറഞ്ഞത് ചർച്ചിൽ ആണെങ്കിലും ശരിയാണ്.
അമിതാധികാരികളെ നന്നായി പഠിച്ചിട്ടുള്ള സതീശന് അത് നന്നായറിയാം. അദ്ദേഹം തിരുത്തേണ്ട കാര്യങ്ങൾ സ്വയം തിരുത്തി കസേര ഉറപ്പിക്കുകയാണ് വേണ്ടത്. തൽക്കാലം കേരളത്തിന് മറ്റൊരു യു ഡി എഫ് മുഖ്യമന്ത്രിയെ താങ്ങാൻ ആവില്ല.

TagsM G RadhakrishnanV D Satheesan
Previous Article

‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി ...

Related articles More from author

  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin
  • GeneralHeadlines

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

    October 5, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം:മുഖ്യമന്ത്രി വി ഡി സതീശൻ

    August 15, 2026
    By Admin
  • GeneralHeadlines

    തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു
  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു
  • 14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ
  • കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Timeline

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • November 23, 2026

    ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

  • November 23, 2026

    14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ

  • November 23, 2026

    കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions