Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

  • 14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ

  • കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

GeneralHeadlinesPolitics
Home›General›‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

By Admin
November 23, 2026
49
0

‘ഏറ്റവും ലളിതമായ ജീവിതം. ഏവരോടും സമഭാവനയോടുള്ള പെരുമാറ്റം . സങ്കടപ്പെടുന്ന എത്രയോ പേരെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചിരുന്നു.’

ആർ.പാർവതീ ദേവി

പ്രിയപ്പെട്ട രാധചേച്ചി ഓർമയായി.
ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും തമ്മിലുള്ള ആത്മബന്ധം എന്നും ഞങ്ങൾക്കുണ്ടായിരുന്നു. ഒരു ചേച്ചിയുടെ സ്നേഹവും സ്വാതന്ത്ര്യവും എന്നോട് എന്നുമുണ്ടായിരുന്നു. ചെറിയ കുട്ടിയോടെന്ന പോലെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യും. ശിവന്കുട്ടിയോടും സഹോദരതുല്യമായ സ്നേഹമായിരുന്നു.
ഞങ്ങളുടെ മക്കൾ അപ്പുവും സിദ്ധുവും കൂട്ടുകാരായതും ഞങ്ങളെ സന്തോഷിപ്പിച്ചു. മൂന്നാം തലമുറയിലേക്ക് സ്നേഹബന്ധം വളരുന്നതിൽ ഞങ്ങൾ അഭിമാനിച്ചു.
ഓർമ്മവച്ച കാലം മുതൽ രാധചേച്ചിയെ അറിയാം. ഗുപ്തൻ ചേട്ടനുമായുള്ള വിവാഹത്തിന് ശേഷം പെരുന്താന്നിയിൽ ഞങ്ങളുടെ വീടിനടുത്താണ് കുറേക്കാലം താമസിച്ചിരുന്നത്. പലപ്പോഴും അവരുടെ സായാഹ്‌ന നടത്തം ഞങ്ങളുടെ വീട്ടിലേക്കായിരുന്നു.
പിന്നീട് ദേശാഭിമാനിയിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു . ഞാൻ എഡിറ്റോറിയൽ വിഭാഗത്തിലും രാധചേച്ചി അഡ്മിനിസ്ട്രേഷനിലും.
കോവിഡ് കാലത്തിനു മുൻപ് വരെ സജീവമായിരുന്ന സ്ത്രീക്കൂട്ടായ്മയിൽ ചേച്ചിയുടെ സാന്നിധ്യം ഞങ്ങൾക്ക് ആവേശം നൽകി.
ശരിയുടെയും നീതിയുടെയും ഭാഗത്ത് ഉറച്ചു നിൽക്കുന്ന രാധചേച്ചിക്ക് ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും ആണുള്ളത്.
സൗമ്യയും ശാന്തയുമായി തോന്നുമെങ്കിലും അനീതിയിൽ ക്ഷോഭിക്കുന്ന രാധചേച്ചിയെ പലപ്പോഴും കണ്ടിട്ടുണ്ട്. അല്പസമയത്തേക്ക് മാത്രം കാണുമ്പോഴും അപ്പോൾ സജീവമായ രാഷ്ട്രീയ വിഷയമാണ് ചേച്ചി സംസാരിക്കുന്നത്.
ആദ്യത്തെ സർജറി കഴിഞ്ഞ ശേഷം ആശുപത്രിയിൽ പോയെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനു മുൻപ് വീട്ടിൽ പോയപ്പോൾ ഇടതുപക്ഷത്തിന്‍റെ ജയപരാജയ സാധ്യതകളെ കുറിച്ച് വളരെ ആശങ്കയോടെയും ആവേശത്തോടെയും രാധചേച്ചി സംസാരിച്ചു. ഇത്തരത്തിൽ ഒരു ശാരീരികാവസ്ഥയിലേക്ക് ഇത്രവേഗം മാറുമെന്ന് അന്ന് കരുതിയില്ല.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗാനിക് തിയേറ്ററിന്‍റെ പ്രവർത്തനങ്ങളിൽ രാധചേച്ചി മുന്നിട്ട് നിന്നിരുന്നു.
ബാലഭവന്റെ ഭരണസമിതിയംഗം എന്ന നിലയിൽ അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏത് അധികാരകേന്ദ്രത്തിലും കയറിയിറങ്ങാൻ ചേച്ചിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
അട്ടക്കുളങ്ങര സ്കൂളിന്‍റെ സംരക്ഷണത്തിന് ചേച്ചി നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്.
രണ്ടു വർഷമായി ഗ്രന്ഥശാലാ സഹകരണ സംഘത്തിന്‍റെ സമിതിയിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പ്രവർത്തിക്കുന്നു.
വനിതാകമ്മീഷൻ അംഗമായിരുന്നപ്പോൾ പല സ്ത്രീകളുടെയും പ്രശ്നങ്ങൾക്ക് വേണ്ടി വിളിക്കുമ്പോൾ ഏറ്റവും അനുതാപത്തോടെ ചേച്ചി പരിഹാരം നിർദേശിച്ചിരുന്നു.
വയോജന കമ്മീഷൻ അംഗമായപ്പോൾ വലിയ സന്തോഷമായിരുന്നുവെങ്കിലും ഏറെ വൈകാതെ രോഗാതുരയായതിനാൽ ചേച്ചിയുടെ ആഗ്രഹം പോലെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
വഴുതക്കാട് സഖാക്കൾക്കൊപ്പം വെയിലത്തു നടന്ന് പ്രവർത്തിക്കാൻ ചേച്ചിക്ക് വലിയ ഉത്സാഹമായിരുന്നു. ഫണ്ട്‌ പിരിവായാലും സ്‌ക്വാഡ് ആയാലും ചേച്ചി ഉണ്ടാകും.
ഇ എം എസ്സെന്ന യുഗപുരുഷന്റെ മകളെന്ന ഭാവം ഒരിക്കലും ഉണ്ടായിരുന്നില്ല.
ഏറ്റവും ലളിതമായ ജീവിതം. ഏവരോടും സമഭാവനയോടുള്ള പെരുമാറ്റം . സങ്കടപ്പെടുന്ന എത്രയോ പേരെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചിരുന്നു. അവരൊക്കെ അക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ എഴുതുമ്പോൾ രാധചേച്ചിയുടെ പലർക്കും അറിയാത്ത ചിത്രമാണ് വ്യക്തമാകുന്നത് .
ഇന്ന് എ കെ ജി സെന്ററിൽ അന്ത്യാഭിവാദ്യം അർപ്പിക്കാനായി അനേകം പേർ വന്നെങ്കിലും ചേച്ചിയെ പൂർണമായി ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോയെന്നാണ് ഞാൻ ആലോചിച്ചത് ..
ചിത്രം സുഗതകുമാരിയെ ആദരിക്കുന്ന ‘പവിഴമല്ലി ‘ എന്ന പരിപാടിയുടേതാണ്.

TagsE M RadhaR Parvathi Devi
Previous Article

14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 ...

Next Article

‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ...

Related articles More from author

  • GeneralHeadlinesPolitics

    ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

    November 11, 2026
    By Admin
  • GeneralHeadlines

    അമ്മയുടെ ആശ്ലേഷമെന്ന അനുഗ്രഹം ലഭിച്ച ഏതൊരാൾക്കും അത് മാതൃസ്നേഹത്തെക്കാൾ ആഴത്തിൽ ആത്മാവിനെ ഉണർത്തുന്നതായി മനസ്സിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

    September 27, 2026
    By Admin
  • GeneralHeadlines

    ‘റീല്‍ ഗുണ്ട’കളെ നിലയ്ക്ക് നിര്‍ത്തും,അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും:എഡിജിപി പി വിജയന്‍

    August 9, 2026
    By Admin
  • GeneralHeadlinesHealth

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

    September 10, 2026
    By Admin
  • HeadlinesPolitics

    കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

    May 11, 2026
    By Admin
  • HeadlinesPolitics

    ‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

    April 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു
  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു
  • 14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ
  • കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Timeline

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • November 23, 2026

    ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

  • November 23, 2026

    14432 എന്ന നമ്പറിൽ വിളിക്കാം: ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ

  • November 23, 2026

    കാലടി സര്‍വകലാശാലയില്‍ സസ്പെൻഷനിലായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിജയം,സസ്‌പെന്‍ഷനും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി,ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions