Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

GeneralHeadlines
Home›General›ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

By Admin
August 14, 2026
145
0

‘തകർന്ന ഇടറോഡുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും’

തിരുവനന്തപുരം:ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരന്‍റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഓണത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പമ്പയിലെത്തി പ്രത്യേക അവലോകന യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.

അപ്പം, അരവണ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കും. അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സജ്ജമാക്കും. പ്രസാദ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധനയും നടത്തും.

മഴക്കാലത്ത് തകർന്ന ഇടറോഡുകൾ ഉൾപ്പെടെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും. ദേവസ്വത്തിന്‍റെ കീഴിലുള്ള ചാലക്കയം – പമ്പ റോഡിന്‍റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കും. കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ ഒരുക്കും.
പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പമ്പ നദി ശുചീകരിക്കുന്നതിനൊപ്പം പമ്പയിലെ ശൗചാലയങ്ങൾ, തുണിവാരൽ തുടങ്ങിയ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും. സന്നിധാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനും നടപടിയെടുക്കും. ശുചിത്വ മിഷന്‍റെ സഹകരണത്തോടെ ത്രീ ബിൻ സംവിധാനം കർശനമായി നടപ്പാക്കും.

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി NABL അംഗീകൃത ലാബ് സജ്ജീകരിക്കും. ആശുപത്രി, ആംബുലൻസ് സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. തീർത്ഥാടന ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പോലീസുകാർക്ക് ആവശ്യമായ പെരുമാറ്റ പരിശീലനം ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്‍റെ പ്രത്യേക സ്‌കൂബ ടീമിനെ സജ്ജമാക്കും. ഭക്തരുടെ സുരക്ഷ മുൻനിർത്തി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും. ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളിൽ പന്തൽ, വിശ്രമകേന്ദ്രം, അന്നദാനം, ശൗചാലയം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള മുറികൾ തിട്ടപ്പെടുത്തി കുറഞ്ഞത് 500 മുറികൾ ലഭ്യമാക്കാനും റൂം അലോട്ട്‌മെന്റ് പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രൗഡ് മാനേജ്മെന്‍റ് സംവിധാനം നടപ്പാക്കും. എ.ഐ സാങ്കേതികവിദ്യയും ക്യാമറകളും ഉപയോഗിച്ച് തിരക്ക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പോലീസുമായി സഹകരിച്ച് പൈലറ്റ് അടിസ്ഥാനത്തിൽ മേജർ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തീർഥാടകർക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സുഗമവും സുരക്ഷിതവുമായ ശബരിമല തീർഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

എം പി കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പഴകുളം മധു, കെ യു ജെനിഷ് കുമാർ, സി വി ശാന്തകുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

TagsMinister K MuralidharanSabarimala
Previous Article

വരുന്നൂ,കേരളത്തിൽ വീണ്ടും ‘മുണ്ടുമുറുക്കിയുടുക്കലും’ ‘ചെലവുചുരുക്കലും’…

Next Article

പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ...

Related articles More from author

  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin
  • Headlines

    ‘ശബരിമല സ്വർണക്കൊള്ള:സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’!

    November 22, 2025
    By Admin
  • GeneralHeadlines

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

    July 23, 2026
    By Admin
  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍
  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്
  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Timeline

  • September 28, 2026

    കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • September 28, 2026

    ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • September 28, 2026

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • September 28, 2026

    പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions