Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

  • കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

HeadlinesMovies
Home›Headlines›മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

By Admin
September 5, 2026
34
0

‘ധുരന്ധറി’നുശേഷം ശാശ്വത് സച്ച്ദേവ് ആണ് സംഗീതം,‘പുഷ്പ’യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ദൃശ്യങ്ങൾ പകർത്തുന്നത്

കൊച്ചി:മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓപ്പറേഷൻ ഗംഗ’ . ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകൻ്റേതുതന്നെ. ബൈജു ഗോപാലനും വി.സി. പ്രവീണും ചിത്രത്തിൻ്റെ സഹനിർമാതാക്കളാണ്. കൃഷ്ണമൂർത്തിയാണ് നിർവഹണ നിർമ്മാതാവ്.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യാണ് ചിത്രത്തിന്‍റെ പ്രമേയ പശ്ചാത്തലം. വൻ ക്യാൻവാസിലും മെഗാ ബജറ്റിലുമൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചു. മോഹൻലാൽ ഉടൻ സംഘത്തിനൊപ്പം ചേരും.
പോളണ്ട്, ജോർജിയ, കസാഖിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശത്തെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും സാങ്കേതികപ്രവർത്തകരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ‘ഓപ്പറേഷൻ ഗംഗ’ ഒരുങ്ങുന്നത്.

മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോർസെ, പാർഥിബൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യ ചിത്രമായ ‘മേപ്പടിയാൻ’ തന്നെ ദേശീയ പുരസ്കാരം നേടിയതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു മോഹൻ. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ സംവിധാന ചിത്രമാണ് ‘ഓപ്പറേഷൻ ഗംഗ’. ‘ധുരന്ധർ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം ശ്രദ്ധേയനായ സംഗീത സംവിധായകൻ ശാശ്വത് സച്ച്ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ‘പുഷ്പ’യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത്.
‘ധുരന്ധർ’, ‘കിൽ’ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെ യങ് ഓ ആണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച രാജീവൻ ആണ് കലാസംവിധാനം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവഹിക്കും.
‘ധുരന്ധർ’, ‘യൂആർഐ’, ‘ത്രീ ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിശ്വദീപ് ചാറ്റർജിയാണ് ശബ്ദരൂപകൽപ്പന നിർവഹിക്കുന്നത്. ‘കാന്താര’യിൽ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ പ്രവർത്തിച്ച കെ.വി. സഞ്ജിത്ത് ദൃശ്യപ്രഭാവങ്ങളുടെ മേൽനോട്ടം വഹിക്കും.‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ച സ്ക്വാഡ്രൺ ലീഡർ വെർലിൻ പൻവാർ ചിത്രത്തിന്‍റെ സൈനിക ഉപദേഷ്ടാവാണ്.നിരവധി ഹിറ്റ് ചിത്രങ്ങളുടെ പ്രമോഷൻ കൺസൾട്ടൻ്റായ വിപിൻകുമാറാണ് ഈ ചിത്രത്തിൻ്റെയും പ്രമോഷൻ കൺസെൻട്ടൻ്റ്
‘ലോക’ ചിത്രത്തിന്‍റെ വസ്ത്രാലങ്കാരം നിർവഹിച്ച മെൽവി ജെയാണ് ‘ഓപ്പറേഷൻ ഗംഗ’യുടെയും വസ്ത്രാലങ്കാരം ഒരുക്കുന്നത്. റോണക്സ് സേവ്യർ ചമയവും റിന്നി ദിവാകർ നിർമ്മാണ നിയന്ത്രണവും നിർവഹിക്കും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിലവിൽ ഒരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങളിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ എന്നിവയും ഉൾപ്പെടുന്നു.

 

TagsGokulam GopalanMohanlalSaswath SachdevVishnuMohan
Previous Article

തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ...

Related articles More from author

  • HeadlinesMovies

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

    June 7, 2026
    By Admin
  • HeadlinesMovies

    മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

    August 26, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • HeadlinesMovies

    റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

    May 24, 2026
    By Admin
  • HeadlinesMovies

    തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം
  • കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

Timeline

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

  • September 5, 2026

    കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions