Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

  • ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍

  • സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

GeneralHeadlinesMovies
Home›General›ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍

ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍

By Admin
September 9, 2026
136
0

വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ എണ്ണം ഇരട്ടിയാക്കി

തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18മത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് ജി.എസ്.റ്റി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതല്‍ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ് ലൈനായും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയായിരിക്കും മേളയില്‍ പ്രവേശനം അനുവദിക്കുക.

ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും. മേളയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300 ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മല്‍സര, മല്‍സരേതര വിഭാഗങ്ങളിലെ ഡോക്യുമെന്‍ററികള്‍‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ്, ഇന്‍റര്‍നാഷണല്‍‍ ഫിലിംസ്, റെട്രോസ്‌പെക്റ്റീവ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വെര്‍സേഷന്‍, മാസ്റ്റർക്ലാസ്, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

TagsIDSFFK
Previous Article

സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന ...

Next Article

60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ ...

Related articles More from author

  • BusinessHeadlines

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

    August 13, 2026
    By Admin
  • GeneralHeadlines

    ഡോ എം പി പരമേശ്വരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് ജി സാജൻ എഴുതിയ കുറിപ്പ്

    August 11, 2026
    By Admin
  • FoodHeadlines

    തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം

    November 17, 2025
    By Admin
  • HeadlinesPolitics

    നാലാം ദിവസം പിണറായിയുടെ പ്രസ്താവന:’ഈ ജനവിധി അവസാനമല്ല, കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും’

    May 7, 2026
    By Admin
  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin
  • Movies

    കാമ്പസിൻ്റെ തിമിർപ്പുമായി ‘ആഘോഷം’

    October 29, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ
  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു
  • ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍
  • സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

Timeline

  • September 10, 2026

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • September 9, 2026

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • September 9, 2026

    60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

  • September 9, 2026

    ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍

  • September 8, 2026

    സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions