Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

GeneralHeadlinesHealth
Home›General›‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

By Admin
September 20, 2026
139
0

‘അലോപ്പതിയും ആയുര്‍വേദവും പിന്നെ ഞാനും’


എം ആർ ഹരി,
എക്സിക്യുട്ടീവ് ചെയർമാൻ,ഇൻവിസ്.
‘ഈയിടെ ഒരു ചെറിയ അബദ്ധം പറ്റി. ആയുര്‍വേദ സംബന്ധമായ ഒന്നു രണ്ടു ലേഖനങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ തെരഞ്ഞു വായിച്ചു . ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറന്നാൽ ആയുര്‍വേദം അശാസ്ത്രീയമാണെന്നു വാദിക്കുന്ന ചില ഡോക്ടര്‍മാരുടെ കൈക്രിയകൾ മാത്രമാണ് കാണാൻ പറ്റുന്നത്. അപൂര്‍വ്വമായി ചില ആയുര്‍വേദ പ്രേമികളുടെ ചെറുത്തു നില്പുകളും കാണിച്ചു തരുന്നുണ്ട്. ഇതൊക്കെ മനുഷ്യരുടെ ദുര്‍വാസനകള്‍ ശക്തിപ്പെടുത്താന്‍ സാമൂഹ്യ മാധ്യമങ്ങളുടെ ആല്‍ഗരിതങ്ങള്‍ കാണിക്കുന്ന തോന്ന്യവാസമാണ് എന്നറിയാം. എൻ്റെ ജീവൻ രക്ഷിക്കാൻ അലോപ്പതിയും ആയുര്‍വേദവും ഒരുപോലെ സഹായിച്ച കഥയാണ് എനിക്കു പറയാനുള്ളത്.
മൂന്നു വര്‍ഷം മുന്‍പ് – സെപ്റ്റംബര്‍ 17-ന്- ഞാന്‍ ഒരു മസ്തിഷ്‌ക ശസ്ത്രക്രിയക്കു വിധേയനായി. തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലാണതു ചെയ്തത്. അനുഭവമാണ് ഏറ്റവും വലിയ ആശാന്‍ എന്നൊരു ചൊല്ലുണ്ടല്ലോ. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനുഭവ സമ്പത്ത് അതുല്യമാണെന്നു കരുതുന്ന ആളാണു ഞാന്‍. അതു പറഞ്ഞു തന്നത് മുന്‍ ഡോക്ടറും മുന്‍ ചീഫ് സെക്രട്ടറിയും ആയ ശ്രീ വേണു വി., ആണ്. പറയുക മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം അത് പ്രവൃത്തിയിലൂടെ കാണിച്ചു തന്നിട്ടുമുണ്ട്.
അഡ്മിറ്റായ ആദ്യ രണ്ടു ദിവസവും സ്‌ട്രെച്ചറില്‍ വാര്‍ഡില്‍ തന്നെയാണു കിടന്നത്. ഒരു റൂം ആദ്യ ദിവസം തന്നെ ആരോ ശരിയാക്കിത്തന്നു. പക്ഷേ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇവിടെ കിടന്നാല്‍ മുഴുവന്‍ സമയവും ഞങ്ങളുടെ കണ്‍മുന്നിലാണ്, പേ വാര്‍ഡിലേക്കു മാറിയാല്‍ റൗണ്ട്‌സിനു വരുമ്പോള്‍ മാത്രമേ പരിശോധിക്കാനാവൂ എന്നാണ്. പരമ സന്തോഷത്തോടെ സ്‌ട്രെച്ചര്‍ തെരഞ്ഞെടുത്തു. കാലു സ്വല്പം വെളിയില്‍ കിടക്കും എന്നു മാത്രം. കേരളത്തിലെ ഒട്ടു മുക്കാലും ബസ് സ്റ്റേഷനുകളിലും, റെയ്ല്‍വേ സ്റ്റേഷനുകളിലും ഇരുന്നു ഉറങ്ങുക പതിവായിരുന്നത് കൊണ്ട് അത് ഒരു ബുദ്ധിമുട്ടായി തോന്നിയേ ഇല്ല.
മസ്തിഷ്‌ക്ക ശസ്ത്രക്രിയക്കു ശേഷം അഞ്ചു ദിവസം ട്രോമ കെയര്‍ യൂണിറ്റിലും തുടര്‍ന്ന് എട്ടു ദിവസം പേ വാര്‍ഡ് മുറിയിലും കഴിയേണ്ടി വന്നു.
എൻ്റെ ജീവിതത്തിലെ ആദ്യത്തെ ആശുപത്രി വാസം. സര്‍ക്കാര്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അവരുടെ പരിമിതമായ വിഭവശേഷിക്കുള്ളില്‍ നിന്ന് ചെയ്യുന്ന അതുല്യമായ സേവനം നേരില്‍ കണ്ടു ബോധ്യപ്പെടുവാനുള്ള അവസരമായി അതുമാറി.
തലയുടെ ഇരുവശത്തും സര്‍ജറി നടന്നതിനാല്‍ മലര്‍ന്നായിരുന്നു കിടപ്പ്. ഇടയ്ക്കു മയക്കത്തിലേക്കു പോവുമെങ്കിലും കൂടുതൽ സമയവും ഉണർന്നു കിടക്കുകയായിരുന്നു. ശസ്ത്രക്രിയക്കായി നല്കിയ മയക്കു മരുന്നിന്‍റെ ഫലമാണോ എന്നറിയില്ല. തലയുടെ രണ്ടു വശത്തും ദ്വാരമിട്ടിരിക്കുന്നു എന്നൊരു ചിന്ത എങ്ങിനെയോ തലയില്‍ കടന്നു കൂടി. ഒരു ദ്വാരത്തിലൂടെ കൊതുകോ ഈച്ചയോ അകത്തു കടന്നാല്‍ അതു കൃത്യമായി മറ്റേ ദ്വാരത്തിലൂടെ പുറത്തു പോയില്ലെങ്കില്‍ എന്തു ചെയ്യും. എന്നതായിരുന്നു ആ ദിവസങ്ങളില്‍ എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ചിന്ത. ഒടുവില്‍ തലയുടെ രണ്ടു ഭാഗവും നന്നായി ഒട്ടിച്ചടച്ചു വച്ചിരിക്കുന്നു എന്ന് പേ വാര്‍ഡിലെ കണ്ണാടിയില്‍ കണ്ട ശേഷമാണ് സമാധാനമായത്.
ട്രോമ കെയര്‍ റൂമിലെ വെളിച്ചത്തില്‍ രാത്രിയും, പകലുമൊന്നും തിരിച്ചറിയാനാവില്ല. രണ്ടാം ദിവസം രാവിലെ ഉണരുമ്പോള്‍ നേഴ്‌സുമാര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നു. ഞാനൊരാളെ വിളിച്ച് ഒരു ചായ ചോദിച്ചു, ‘അയ്യോ സാര്‍, ഇപ്പോള്‍ എവിടെ ചായ കിട്ടാനാണ്? സമയം രണ്ടു മണിയല്ലേ ആയുള്ളൂ?’ ‘അപ്പോള്‍ നിങ്ങള്‍ കഴിക്കുന്നത്?’ ‘അതു ഞങ്ങളുടെ രാത്രി ഭക്ഷണമാണ്.’ അതായത് രാത്രി എട്ടു മണിക്കു ജോലിക്കു കയറുന്ന പാവം നേഴ്‌സുമാരും സഹായികളും രോഗികൾക്ക് മരുന്നും ഭക്ഷണവും കൊടുത്തു പരിചരണം പൂര്‍ത്തിയാക്കി സ്വന്തം അത്താഴം കഴിക്കുന്നത് രാത്രി രണ്ടു മണിക്ക്!
അവിടെ ആ ദിവസങ്ങളിൽ കിട്ടിയ ചികിത്സയെയും പരിചരണത്തെയും കുറിച്ച് പറയുമ്പോൾ പലർക്കും വിശ്വാസമാവുന്നില്ല. നിങ്ങള്‍ക്കു വേണ്ടി പലരും ഡോക്ടര്‍മാരെ വിളിച്ചു കാണും, സാധാരണ ആളുകള്‍ക്കതു കിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്. ഒരു കാര്യം തീര്‍ത്തു പറയാം. ഞാന്‍ ട്രോമ കെയര്‍ യൂണിറ്റില്‍ കിടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന മുഴുവന്‍ രോഗികള്‍ക്കും ഒരേ തരത്തിലുള്ള പരിചരണം കിട്ടുന്നതാണ് കണ്ടത്. എണ്‍പതിലധികം പ്രായമുള്ള, വീട്ടുകാര്‍ ഉപേക്ഷിച്ച രണ്ടു വൃദ്ധകളുണ്ടായിരുന്നു. അതിലൊരാളെ ഭക്ഷണം കഴിപ്പിക്കാന്‍ സിസ്റ്റര്‍മാര്‍, ‘മോളേ, ചക്കരേ, ഇവിടെ കിടന്നാല്‍ മതിയോ? എഴുന്നേറ്റു നടക്കണ്ടേ, കഞ്ഞി കുടിക്ക്’ എന്നൊക്കെ പറഞ്ഞു കൊഞ്ചിക്കുമായിരുന്നു. അവര്‍ക്കു ചെവി കേള്‍ക്കാന്‍ അല്പം ബുദ്ധിമുട്ടുള്ളതുകൊണ്ട് സാമാന്യം ഉറക്കെയാണ് ചോദ്യങ്ങൾ. ഇടയ്ക്ക് അമ്മേ, അമ്മൂമ്മേ എന്നൊക്കെ വിളിക്കും. ഇടയ്ക്കു പേരും വിളിക്കും.
രണ്ടാമത്തെ ആളിന്‍റെ തൊണ്ടയില്‍ നിറയെ കഫമാണ്. വികൃതമായ ഒരു ശബ്ദം മാത്രം പുറത്തു വരും. സിസ്റ്റര്‍മാരും ഒരു മെഷീൻഓപ്പറേറ്റര്‍ പയ്യനും ചേര്‍ന്ന് അര മണിക്കൂര്‍ വായില്‍ നിന്നു യന്ത്രം ഉപയോഗിച്ചു കഫമെടുത്തു കഴിഞ്ഞപ്പോള്‍ അമ്മൂമ്മ വളരെ വ്യക്തമായി തെളിഞ്ഞ ശബ്ദത്തിൽ ഒരലര്‍ച്ച ‘ പോടാ ഹറാം പെറന്നോനെ!’ സിസ്റ്റര്‍ പയ്യനെ ആശ്വസിപ്പിച്ചു, ‘സാരമില്ലെടാ മോനേ, നിന്നെ ആദ്യമായല്ലേ ഒരാള്‍ ഹറാം പെറന്നോനെ എന്നു മുഖത്തു നോക്കി വിളിക്കുന്നത്. സന്തോഷിക്ക്.’ ട്രോമ കെയറിലും ഇങ്ങനെ ഇടയ്ക്ക് അല്പം ചിരിക്കാൻ വക കിട്ടുന്നുണ്ടായിരുന്നു.

ഡോ. എം എസ് ഷർമദ്

ഡോ. ഷര്‍മ്മദ് ആയിരുന്നു ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ന്യൂറോ സർജൻ. ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം പുന:പരിശോധനക്കായി ഒരു മാസം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിനു മുന്നിലെത്തി. ശസ്ത്രക്രിയാ വിദഗ്ധന്‍ മാത്രമല്ല, രോഗികള്‍ക്കു പരമാവധി ആത്മവിശ്വാസം നല്കി അവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കുന്ന സഹൃദയനായ ഒരു മനുഷ്യന്‍. ആയിടയ്ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ അന്യുറിസം ബാധിച്ച ഒരു രോഗിയെ മസ്തിഷ്‌ക ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയ ‘അത്ഭുത’ കഥ എല്ലാ പത്രങ്ങളിലും വന്നിരുന്നു. അന്യൂറിസം സുഖപ്പെടുത്തി എന്നായിരുന്നു തലക്കെട്ട്. അതില്‍ പങ്കെടുത്ത ഒരു ഡസന്‍ ഡോക്ടര്‍മാരുടെ പേരും ഉണ്ടായിരുന്നു. ആശുപത്രിയുടെ പരസ്യ പ്രചരണത്തിന്‍റെ ഭാഗമായിരിക്കണം. ആളുകളെ കൂടുതല്‍ വിശ്വസിപ്പിക്കാന്‍ സംഭവം വാര്‍ത്തയായി തന്നെ കൊടുത്തിരിക്കുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഡോ.ഷര്‍മ്മദ് പറഞ്ഞു, ‘ഇന്നലെ ഒരു സ്ത്രീയെ ഞങ്ങള്‍ ഇവിടെ ഈ ശസ്ത്രക്രിയ ചെയ്തിരുന്നു. അതിനൊരു ക്ലിപ്പ് വാങ്ങണം ആകെ 20,000 രൂപയേ ചെലവു വന്നുള്ളു. അവര്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെടുന്നവരായതു കൊണ്ട് 20,000 രൂപ ധനസഹായം ട്രൈബല്‍ വകുപ്പില്‍ നിന്നു കിട്ടും. ആ കടലാസ് ഇന്നലെ അഞ്ചു മണിക്കു മുന്‍പു ഞങ്ങള്‍ ശരിയാക്കി. അവര്‍ക്ക് ഒരു പൈസയും കൊടുക്കേണ്ടി വന്നില്ല. പിന്നെ ഇതു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജല്ലേ അതൊന്നും വാര്‍ത്തയാവില്ല.’
സര്‍ജറിക്കു ശേഷം രണ്ടു മാസം കഴിഞ്ഞിട്ടും എന്‍റെ തലയുടെ ഇരുഭാഗത്തും അല്പം വെള്ളക്കെട്ടുണ്ടായിരുന്നു. ബ്രെയ്ന്‍ ഒരു വശത്തേയ്ക്ക് അല്പം മാറിയിരുന്നു – മിഡ് ലൈന്‍ ഷിഫ്റ്റ്. അതല്പം അപകടകരമായ സ്ഥിതി വിശേഷമാണെങ്കിലും ഉടനെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ചിലപ്പോള്‍ താനേ ശരിയാവാം. ആറുമാസം കാത്തിരിക്കാനാണ് ഡോക്ടര്‍ ഉപദേശിച്ചത്. അതിനു ശേഷവും മാറിയിട്ടില്ലെങ്കില്‍ അപ്പോള്‍ എന്തെങ്കിലും ചെയ്യാം. ഈയൊരു ഘട്ടത്തില്‍ യാത്രകളെല്ലാം ഒഴിവാക്കാനാണ് പരിചയക്കാരെല്ലാം നിര്‍ദ്ദേശിച്ചത്. പക്ഷേ ഡോക്ടര്‍ ഷര്‍മദ് ചിരിച്ചു കൊണ്ടു പറഞ്ഞു, ‘ഞാന്‍ മരിക്കില്ല എന്നു പറഞ്ഞാലും, നിങ്ങള്‍ ഒരുപക്ഷേ മരിച്ചു പോകാം. ഞാന്‍ മരിക്കുമെന്നു പറഞ്ഞാലും നിങ്ങള്‍ ജീവിച്ചെന്നു വരാം. ഇതൊന്നും നമുക്കു പറയാനാവില്ല. നിങ്ങളുടെ ആത്മവിശ്വാസമാണ് പരമപ്രധാനം.’
ശസ്ത്രക്രിയയെ തുടര്‍ന്ന് ബാംഗ്ലൂരില്‍ മകളുടെ കുടുംബത്തിനൊപ്പം വിശ്രമ ജീവിതം ആരംഭിച്ച ഞാന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തു. ശസ്ത്രക്രിയ നടന്ന് തൊണ്ണൂറു ദിവസത്തിനുള്ളില്‍ തന്നെ ബാംഗ്ലൂരിനടുത്തു തുംകൂറില്‍ ഒരു മിയാവാക്കി വനം തീര്‍ത്തു.
രണ്ടു മാസം കഴിഞ്ഞിട്ടും നീര്‍ക്കെട്ടുകള്‍ക്ക് ഇളക്കമില്ല. അലോപ്പതി കാത്തിരിക്കാന്‍ പറഞ്ഞപ്പോള്‍ ആയുര്‍വേദത്തില്‍ പരിഹാരമുണ്ടോ എന്നു തിരക്കാമെന്നു കരുതി. എൻ്റെ ദീര്‍ഘകാല സുഹൃത്തുക്കളായ ഡോ. പ്രസാദും (സുനേത്രി, തൃശ്ശൂര്‍) ഡോ. രാജേഷും (ആനാരില്‍, തൃക്കുന്നപ്പുഴ) ചികിത്സ ഏറ്റെടുത്തു. രണ്ടു പേരും വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാടിൻ്റെ ശിഷ്യര്‍. അവര്‍ ഉണ്ടാക്കിത്തന്ന മരുന്നുകള്‍ കഴിച്ച് മൂന്നു മാസം കൊണ്ട് നീര്‍ക്കെട്ട് പൂര്‍ണ്ണമായും വറ്റി ബ്രെയ്ന്‍ പഴയ സ്ഥാനത്തെത്തി.
തെളിവുണ്ടോ എന്നു ചോദിച്ചാല്‍ തെളിവുണ്ട്. മകള്‍ വിദ്യാര്‍ത്ഥിനി ആയ ബാംഗ്ലൂരിലെ നിംഹാന്‍സ് ഹോസ്പിറ്റലില്‍ തുടര്‍ച്ചയായി റിവ്യൂവിന് എടുത്ത സ്‌കാന്‍ ഇമേജുകളുണ്ട്. മൂന്നാം മാസത്തിലാണ് ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നത്. അതിനു ശേഷം മറ്റു മരുന്നുകള്‍ കഴിച്ചിട്ടില്ല. ആറാം മാസത്തില്‍ പൂര്‍ണ്ണമായും രോഗ വിമുക്തനായി. കരളും കിഡ്‌നിയുമെല്ലാം ഇപ്പോഴും അവിടൊക്കെത്തന്നെയുണ്ട് .
സർജറി കഴിഞ്ഞ് മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളിലും പന്ത്രണ്ടു വിദേശ രാജ്യങ്ങളിലുമായി മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. പത്തു മുപ്പതു വനവത്ക്കരണ പരിപാടികളില്‍ നേരിട്ടു പങ്കെടുത്തു. ഞാന്‍ ജോലി ചെയ്യുന്ന ഇന്‍വിസിനെ (പണ്ട് ഇന്‍വിസ് മള്‍ട്ടിമീഡിയ) പ്രതിനിധീകരിച്ച് ആംസ്റ്റര്‍ഡാമിലെ ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റ് കണ്‍വെന്‍ഷനിലും മറ്റു രണ്ടു ഡിജിറ്റല്‍ മീഡിയ വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തു. ഡോ ഷര്‍മ്മദിൻ്റെ വാക്കുകള്‍ എപ്പോഴും ഓര്‍മ്മിക്കുന്നു, ‘നിങ്ങളുടെ ആത്മ വിശ്വാസമാണു പ്രധാനം’.
ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ അനന്തമായ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവിടത്തെ ജീവനക്കാര്‍ ചെയ്യുന്ന സേവനങ്ങളുടെ വ്യാപ്തി അതിലൂടെ കയറി ഇറങ്ങുമ്പോള്‍ മാത്രമേ അറിയൂ.
അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. ബോധ്യമാവാത്തവര്‍ നിലമ്പൂരിനടുത്ത് വണ്ടൂരിലെ സര്‍ക്കാര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെൻ്ററില്‍ ചെന്ന് അവിടെ ചികിത്സ തുടരുന്ന രോഗികളുമായി സംസാരിച്ചു നോക്കുക.
അലോപ്പതി ഒഴികെ മറ്റു ചികിത്സാ സമ്പ്രദായങ്ങള്‍ അശാസ്ത്രീയമാണെന്നു സ്ഥാപിക്കാന്‍ മെനക്കെടുന്നവരോടു പറയാനുള്ളത് അത് സാക്ഷാൽ ബ്രിട്ടീഷുകാരന്‍ രണ്ടര നൂറ്റാണ്ടു ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണെന്നാണ്.
അതിനുപകരം നിങ്ങള്‍ പഠിച്ച വിദ്യ പ്രയോഗിച്ച് ഉള്ള സമയത്ത് മനുഷ്യര്‍ക്ക് എന്തൊക്കെ പ്രയോജനം ചെയ്യാമെന്നു നോക്കിയാലും.'(ഫെയ്സ് ബുക് കുറിപ്പ്)

TagsDr Prasad SunethriDr Rajesh AanarilDrM S SharmadM R Hari
Previous Article

ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ...

Next Article

സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related articles More from author

  • HeadlinesMovies

    നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് മഞ്ജു വാര്യർ

    December 14, 2025
    By Admin
  • GeneralHeadlines

    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിയ്ക്ക് 15 ന് തുടക്കം

    June 10, 2026
    By Admin
  • GeneralHeadlines

    ഓണം ടൂറിസം വാരാഘോഷം 2026: അത്തപ്പൂക്കള മത്സരം ആഗസ്‌റ്റ് 24 ന്

    August 10, 2026
    By Admin
  • GeneralHeadlinesTechnology

    രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

    February 26, 2026
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം
  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്
  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

Timeline

  • September 21, 2026

    ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • September 21, 2026

    ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

  • September 21, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions