Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

GeneralHeadlinesPolitics
Home›General› വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

 വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

By Admin
September 29, 2026
123
0
എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് പിടിച്ചെടുത്തത് എല്‍.ഡി.എഫിന്‍റെ നാല് സീറ്റുകൾ 
തിരുവനന്തപുരം:അധികാരമേറ്റ് 100 ദിനം കഴിഞ്ഞതിന് പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തിരിച്ചടി.യുഡിഎഫിൻ്റെ കോട്ടകൾ മിക്കതും കുലുങ്ങിയെന്നതിന് പുറമേ ഏതാനും സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുക്കതുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എഡിഎഫിന് വീണുകിട്ടിയ മൃതസഞ്ജീവനിയായി തദ്ദേശ തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കാണ്   ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, യുഡിഎഫ് 19 സീറ്റുകളിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ മൂന്ന് സീറ്റുകൾ കുറഞ്ഞു. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു. പുതുക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ 20 -20 വിജയം നിലനിർത്തി.എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, യുഡിഎഫ് എല്‍.ഡി.എഫിന്‍റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് . വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്.ആ നിലയിൽ സംസ്ഥാന നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിയ തെരഞ്ഞെടുപ്പിൽ പണത്തിൻ്റെ കുത്തൊഴുക്കുമുണ്ടായി.
കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട, കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.
ഒന്നിലേറെ എംഎൽഎമാർ രാജിവച്ച തദ്ദേശ സീറ്റുകൾ യു.ഡി.എഫിന് നഷ്ടപ്പെട്ടു.അതും യുഡിഎഫിൻ്റെ നെടുങ്കോട്ട എന്നറിയപ്പെടുന്ന ചിറ്റൂർ നഗരസഭയിലെ സീറ്റ് ഉൾപ്പെടെ കൈമോശം വന്നു.മുസ്ലിംലീഗിൻ്റെ കോട്ടകളിൽ സീറ്റുകൾ നിലനിർത്താനായെങ്കിലും വോട്ടുചോർച്ച വൻ തോതിലുണ്ടായി.തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്‍എ രാജിവെച്ച വാര്‍ഡില്‍ എല്‍ഡിഎഫ് വൻ ഭൂരിക്ഷത്തോടെ അട്ടിമറി വിജയം നേടി.സി വി ശാന്തകുമാറിന്‌റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.
ഫാത്തിമ തഹ്‌ലിയ, ഉഷ വിജയൻ എന്നിവർ എം എൽ എ ആയതോടെ ഒഴിഞ്ഞ സീറ്റുകൾ യു ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി ചുരുങ്ങി.
TagsLDFUDF
Previous Article

കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് ...

Next Article

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ...

Related articles More from author

  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin
  • HeadlinesPolitics

    മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

    March 24, 2026
    By Admin
  • HeadlinesPolitics

    ‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

    April 5, 2026
    By Admin
  • Politics

    മാറിയത് സിപിഎംകാരുടെ ദാരിദ്ര്യം:ചെന്നിത്തല

    November 2, 2025
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില
  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ
  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം
  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Timeline

  • September 30, 2026

    ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • September 30, 2026

    പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • September 29, 2026

    ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • September 29, 2026

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  • September 29, 2026

     വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions