Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

GeneralHeadlines
Home›General›വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

By Admin
October 1, 2026
215
0

‘2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്’

തിരുവനന്തപുരം:കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും പുരോഗതിയിലും മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും സേവനവും സജീവമായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും. കേവലം ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിൽ ഒതുങ്ങാതെ മുതിർന്നവരുടെ അനുഭവവും കഴിവുകളും നാടിന്‍റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന ‘സിൽവർ ഇക്കോണമി’ എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർപേഴ്സണായുള്ള ഗവേണിങ് കൗൺസിൽ രൂപീകരിക്കും. അന്താരാഷ്ട്ര മാതൃകകൾ പഠിച്ച് നിർദേശങ്ങൾ നൽകുന്നതിനായി വിദഗ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതിയും നിലവിൽ വരും. ഇതോടൊപ്പം ഡയറക്ടറേറ്റും ജില്ലാതല സീനിയർ സിറ്റിസൺസ് സെല്ലുകളും ഉടൻ പ്രവർത്തനസജ്ജമാക്കും.

സംസ്ഥാനത്തുടനീളം സർവേ നടത്തി മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ മുതിർന്നവരെ കണ്ടെത്തുന്നതിനായി ‘വൾണറബിലിറ്റി രജിസ്ട്രി’യും രൂപീകരിക്കും. ജർമനി, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ മാതൃക സ്വീകരിച്ച് പ്രത്യേക ‘കെയർ ഗിവർ’ സേനയ്ക്കും രൂപം നൽകും. അടുത്ത അക്കാദമിക് വർഷം മുതൽ സംസ്ഥാനത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ കെയർ ഗിവർ കോഴ്‌സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും പാലിയേറ്റീവ് കെയർ സംവിധാനങ്ങളുമായും സഹകരിച്ച് ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് ആവശ്യമായ പരിചരണവും നിരന്തര അന്വേഷണവും ഉറപ്പാക്കും. കുടുംബശ്രീ മാതൃകയിൽ അയൽപക്ക സഹായ ശൃംഖലയും രൂപീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ, ഡിമെൻഷ്യ സൗഹൃദ കേരള പദ്ധതി എന്നിവയും നടപ്പാക്കും.

വിരമിച്ച അധ്യാപകരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അനുഭവസമ്പത്ത് പുതിയ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി അവരെ സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും ‘ടെക്‌നോ മെന്റർ’മാരായി നിയോഗിക്കും. അവരുടെ അറിവും പരിചയവും യുവസംരംഭകർക്കും പുതിയ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയും മുൻഗണനയും ഉറപ്പാക്കുന്നതിനൊപ്പം അവരോട് ആദരവോടെയും കരുതലോടെയും പെരുമാറുന്ന പുതിയ സാമൂഹിക സംസ്‌കാരം വളർത്തിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുതിർന്ന പൗരന്മാർക്കുള്ള വകുപ്പിന്‍റെ ഔദ്യോഗിക ലോഗോയും അവർക്കുള്ള വിവിധ പദ്ധതികളുടെ വെബ് പോർട്ടലും മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്ക് പുരസ്‌കാരവും സമ്മാനിച്ചു. തുടർന്ന് വിവിധ ജില്ലകളിലെ മുതിർന്ന പൗരന്മാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു.

മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ മുരളീധരൻ വിശിഷ്ടാതിഥിയായി. മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് സെക്രട്ടറി രത്തൻ യു കേൽക്കർ സ്വാഗതം ആശംസിച്ചു. സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ സോമപ്രസാദ്, വാർഡ് കൗൺസലർ ഷേർലി എസ് എന്നിവർ പങ്കെടുത്തു. മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ നന്ദി അറിയിച്ചു.

TagsOld ageSenior Citizen
Previous Article

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ...

Next Article

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ ...

Related articles More from author

  • GeneralHeadlines

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

    October 8, 2026
    By Admin
  • GeneralHeadlines

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

    September 17, 2026
    By Admin
  • GeneralHeadlines

    വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ വയോജന കമ്മീഷൻ തീരുമാനം

    September 27, 2026
    By Admin
  • GeneralHeadlines

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

    September 11, 2026
    By Admin
  • GeneralHeadlines

    ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

    May 1, 2026
    By Admin
  • HeadlinesPolitics

    ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

    December 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്
  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്
  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Timeline

  • November 16, 2026

    ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • November 16, 2026

    ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • November 15, 2026

    വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • November 15, 2026

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • November 15, 2026

    പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions