Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’

  • മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

  • വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

GeneralHeadlines
Home›General›മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

By Admin
September 17, 2026
135
0

‘വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ഡാറ്റാബേസ് സംവിധാനം രൂപീകരിക്കും’

തിരുവനന്തപുരം:വയോജന പരിചരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘റീ ഇമാജിനിങ്ങ് കേരള’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ ‘കേരളം സിൽവർ ഇക്കോണമി’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിലബസുകൾ ഇതിനായി പരിശോധിക്കും. മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാകും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യവും ഒരുക്കും. കൂടുതൽ തൊഴിൽ അവസരം ഇതുവഴി ലഭ്യമാകും.

വി ഡി സതീശൻ

ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി വകുപ്പ് ആരംഭിച്ചത് സംസ്ഥാനത്താണ്. ജനസംഖ്യാ ഘടനയിൽ വലിയ മാറ്റം സംഭവിക്കുന്നു. ചെറുപ്പക്കാരുടെ അനുപാതം കുറയുമ്പോൾ മറുവശത്ത് വയോജനങ്ങൾ വർധിക്കുന്നു. അതിനാൽ വയോജന മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ഭാവിയെ കുറിച്ചും കൂടുതൽ ചിന്ത ആവശ്യമാണ്. വയോജനങ്ങളെ സഹായിക്കുന്നതിന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മറ്റ് സംഘടനകളും ചേർന്ന് ഒരു ത്രികക്ഷി സംവിധാനം ഒരുക്കും. വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ഡാറ്റാബേസ് സംവിധാനം രൂപീകരിക്കും, തദ്ദേശ സ്ഥാപനങ്ങൾ വഴി ഈ ഡാറ്റ എളുപ്പത്തിൽ ശേഖരിക്കാനാകും. ഒരു പഞ്ചായത്ത് അംഗം തന്‍റെ വാർഡിൽ എത്ര പേർക്ക് പരിചരണം ആവശ്യമാണെന്ന് അറിഞ്ഞിരിക്കണം.

60-80 വയസുള്ള ആരോഗ്യമുള്ള വ്യക്തിക്ക് പല കാര്യങ്ങളിലും പ്രവർത്തിക്കാനാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന യുവജനങ്ങൾക്കായി ടെക്നോമെന്റർ അല്ലെങ്കിൽ മാനേജ്മെന്‍റ് മെന്റർ ആയി പ്രവർത്തിക്കാൻ വയോജനങ്ങൾക്കാകും. യുവജനങ്ങളെയും വയോജനങ്ങളെയും ഒന്നിപ്പിച്ച് സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കണം. പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സർക്കാർ സഹകരിക്കും. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാകും സർക്കാരിന്റേത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടംബങ്ങളെയും വിട്ടുമാറാത്ത രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനുള്ള സർക്കാർ പദ്ധതിയാണ് ‘വൺ കേരള കരുതൽ മിഷൻ’. കെയർ ഹോം മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പ്രത്യേക മാനദണ്ഡം രൂപീകരിക്കും. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കെയർ ഗീവർമാർക്കും പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണ, വിവിധ മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

TagsOld ageV D Satheesan
Previous Article

വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് ...

Next Article

‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് ...

Related articles More from author

  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlinesscienceTechnology

    പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    August 14, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • HeadlinesPolitics

    ‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’
  • മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി
  • വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

Timeline

  • September 18, 2026

    ‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’

  • September 17, 2026

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

  • September 17, 2026

    വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions