Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

GeneralHeadlinesPolitics
Home›General›പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ

പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ

By Admin
October 4, 2026
239
0

അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

പാലക്കാട്:പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ മറ്റൊരു സിപിഎം ജില്ലാ സെക്രട്ടറികൂടി തെറിച്ചു.സംഘടനാപരമായി സമ്മേളന കാലത്തല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ വളരെ അപൂര്‍വവും അസാധാരണവുമായ നടപടിയായിരിക്കേയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ മാറ്റിയത്. പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയോഗിച്ചു.
അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പ്രചാരണം.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി.
പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോ​ഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിൻ്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉണ്ടായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.
അഭിഭാഷക ഡിജിറ്റൽ തെളിവുകൾ സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. സംസ്ഥാന നേതാക്കളോടും സെക്രട്ടറിയോടും പരാതി ഉന്നയിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, സ്ഥാനത്തുനിന്ന് മാറാൻ സുരേഷ് ബാബുവിനോട് നേതൃത്വം നിർദേശിച്ചു.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനും പ്രത്യേകിച്ച് ഇ.എൻ. സുരേഷ് ബാബുവിനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ജില്ലാ സെക്രട്ടറി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലയിൽ ചില നേതാക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് തൃത്താലയിലും കോങ്ങാടും പാർട്ടിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്. പാർട്ടിയുടെ അടിസ്ഥാന തത്വമായ കേന്ദ്രീകൃത സ്വഭാവം ജില്ലയിൽ ഇല്ലാതായെന്നും നേതാക്കൾ തുറന്നടിച്ചു.
ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രതിച്ഛായയെയും സംഘടനാ അടിത്തറയെയും സാരമായി ബാധിച്ചുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ വഷളാകാതെ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഭാഗീയത ആളിക്കത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് ആക്കം കൂട്ടിയ കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കം തടയാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
വ്യക്തിപരമായ കാരണങ്ങളാൽ തന്‍റെ അഭ്യർഥന പ്രകാരമാണ് മാറ്റമെന്ന് സുരേഷ് ബാബുവും സുരേഷ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് ചെന്താമരാക്ഷനും അറിയിച്ചു.
പാർട്ടി നടപടി പേരിനുമാത്രമായിരുന്ന പി.ശശി കഴിഞ്ഞ പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡൻ്റായി.ഇരുവരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തുടരുകയാണ്.അതേസമയം,പരാതിക്കാരും അവരെ പിന്തുണച്ച സികെപി പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കളും നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ടു.എംഎൽഎയും സിപിഎം സംസ്ഥാനസമിതി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന സികെപി പത്മനാഭൻ ഇപ്പോൾ സാധാരണ പാർട്ടി അംഗം മാത്രമാണ്.

 

TagsCPME N SureshbabuM V GovindanV Chenthamarakshan
Previous Article

‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന ...

Next Article

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത,ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ...

Related articles More from author

  • HeadlinesPolitics

    എൽഡിഎഫിന് അപ്രതീക്ഷിത പരാജയം,ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

    May 6, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin
  • HeadlinesPolitics

    സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി

    March 12, 2026
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • HeadlinesPolitics

    കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ
  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം
  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Timeline

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • November 19, 2026

    കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • November 19, 2026

    യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • November 19, 2026

    കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions