Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

GeneralHeadlines
Home›General›മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

By Admin
October 9, 2026
66
0

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ എണ്ണത്തില്‍ കുറവ്’

തിരുവനന്തപുരം: ആശുപത്രി സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പരീക്ഷണങ്ങള്‍ക്കായി ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരുന്നതും രാജ്യത്ത് ബയോളജിക് മരുന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ‘ബയോ കണക്ട് 4.0’ അന്താരാഷ്ട്ര സമ്മേളനത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ‘നെക്സ്റ്റ്-ജെന്‍ ബയോളജിക്സ്: കണ്ടെത്തല്‍ മുതല്‍ വിപണി വരെ’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ബയോളജിക് മരുന്ന് വികസനം, ഉല്‍പ്പാദന വിപുലീകരണം, നിയന്ത്രണ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കവെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടി.
ഭാവിയിലെ ആരോഗ്യപരിപാലന-കാന്‍സര്‍ ചികിത്സാ മേഖലകളില്‍ ബയോളജിക് മരുന്ന് വികസനവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന സംവിധാനത്തിന് പ്രോത്സാഹനം നല്‍കണമെന്ന് അമിക്കസ് പ്രിന്‍സിപ്പല്‍ ലോയര്‍ മുരളി നീലകണ്ഠന്‍ പറഞ്ഞു. എത്ര ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതിനപ്പുറം എത്ര പരീക്ഷണങ്ങള്‍ നടത്തി എന്നതിനെ അടിസ്ഥാനമാക്കിയാകും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒരു ഫേസ് 1 പരീക്ഷണം ആരംഭിച്ചാല്‍ അതില്‍നിന്നുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് നിര്‍ണ്ണായക ചോദ്യമെന്ന് ലക്സ്മാത്ര ഇന്നൊവേഷന്‍സ് കോ-ഫൗണ്ടറും സിഇഒയുമായ ഡോ. ഗീരീഷ് ചുണ്ടയില്‍ മഠത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലവിലെ ക്ലിനിക്കല്‍ പരിശോധനാ രീതികളെയും പരീക്ഷണ വികസനത്തെയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കണം.ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച് നയരൂപകര്‍ത്താക്കള്‍, ഡെവലപ്പര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനത്ത് ക്ലിനിക്കല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ അതില്‍ പങ്കെടുപ്പിക്കുന്നതും പ്രയോജനകരമാകുമെന്ന് ഗീരീഷ് ചുണ്ടയില്‍ ചൂണ്ടിക്കാട്ടി.
ഈ മേഖലയില്‍ വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കാനഡയിലെ സസ്കാച്ചെവന്‍ സര്‍വകലാശാലയിലെ പാത്തോളജി ആന്‍ഡ് ലബോറട്ടറി മെഡിസിന്‍ വിഭാഗം പ്രൊഫസറായ റോണ്‍ ഗെയര്‍ പറഞ്ഞു. അക്കാദമിക് വിദഗ്ധര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ചികിത്സാ മാര്‍ഗങ്ങളും രോഗനിര്‍ണ്ണയ സംവിധാനങ്ങളും വികസിപ്പിക്കാനുള്ള ശേഷി കൈവരിക്കാന്‍ സഹായിക്കുക എന്നത് തങ്ങളുടെ സ്ഥാപനത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. സ്വന്തം ചികിത്സാ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്ന ‘സെമിസ്കോ’, അടുത്ത തലമുറയിലെ ആന്‍റിബോഡി-അധിഷ്ഠിത രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ‘മെഡ്സ്കേപ്പ്’ എന്നിവ ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രൊഫ. ഗെയര്‍ പറഞ്ഞു.
എറണാകുളത്തെ കേരള കാന്‍സര്‍ കെയര്‍ മെഡിക്കല്‍ സെന്‍ററിലെ ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു മോഡറേറ്ററായി.
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി(ബ്രിക്-ആര്‍ജിസിബി)യുടെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള സംസാരിച്ചു. കാന്‍സര്‍ ഗവേഷണം, പാത്തോജന്‍ ബയോളജി, ട്രാന്‍സ്-ഡിസിപ്ലിനറി ബയോളജി എന്നിവയില്‍ ആര്‍ജിസിബിക്ക് മികച്ച പ്രവര്‍ത്തനശേഷിയുണ്ടെന്നും ഈ മേഖലകളിലാണ് കൂടുതല്‍ പേര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബീന പിള്ള ചൂണ്ടിക്കാട്ടി.
ഹൃദയ-രക്തക്കുഴല്‍ രോഗങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട ജീവശാസ്ത്രം, ന്യൂറോബയോളജി, ഡീജനറേറ്റീവ് ബയോളജി, സസ്യശാസ്ത്രം എന്നിവയിലും ആര്‍ജിസിബി ഗവേഷണം നടത്തുന്നുണ്ട്. ഈ മേഖലകളില്‍ വിദഗ്ധര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്. അതിനാല്‍ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നു. പ്രവര്‍ത്തന, ഗവേഷണ മേഖലയിലെ മികവ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ഥിരം ശാസ്ത്രജ്ഞരുടെ പാനല്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം, ഡീപ് ഓഷന്‍, ഫാര്‍മ തുടങ്ങിയ മേഖലകളില്‍നിന്നുള്ള ഇന്‍ഡസ്ട്രി പാര്‍ട്ണര്‍മാര്‍, സ്റ്റാര്‍ട്ടപ് കൊളാബറേഷന്‍ എന്നിവ പരിഗണനയിലുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.

TagsBio Connect 4.0
Previous Article

എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ ...

Next Article

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് ...

Related articles More from author

  • GeneralHeadlinesTechnology

    ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

    October 3, 2026
    By Admin
  • GeneralHeadlinesHealth

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

    October 9, 2026
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • BusinessHeadlines

    ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

    May 21, 2026
    By Admin
  • GeneralHeadlines

    ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ സൗജന്യം

    June 12, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്
  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം
  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍
  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Timeline

  • October 9, 2026

    സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • October 9, 2026

    ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • October 9, 2026

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • October 9, 2026

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • October 9, 2026

    മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions