Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

GeneralHeadlines
Home›General›കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

By Admin
October 13, 2026
177
0
ആറാഴ്ചക്കുള്ളിൽ തുക നൽകണം,അതിനുശേഷം എസ്.ഐ.യിൽ നിന്നും 1,60,000 രൂപയും നാലുപോലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാമെന്നും മനുഷ്യാവകാശ കമ്മീഷൻ 
തിരുവനന്തപുരം :റോഡരികിൽ ബസ് കാത്തിരുന്ന വിദ്യാർത്ഥിയെ വെഞ്ഞാറമൂട് എസ്.ഐ യും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതിയിൽ രണ്ടുലക്ഷം രൂപ സർക്കാർ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 2023 ഫെബ്രുവരി 22 നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്.
എസ് ഐ. പി ആർ രാഹുൽ,സിപിഒമാരായ അനൂപ്, വൈശാഖ്, സുധീഷ് എസ്, ഗോപകുമാർ എന്നിവരാണ് നഷ്ടപരിഹാരം നൽകേണ്ടത്.ആറാഴ്ചക്കുള്ളിൽ തുക നൽകണം. ഇതിനുശേഷം എസ്.ഐ.യിൽ നിന്നും 1,60,000 രൂപയും നാലുപോലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
20 വയസ്സുള്ള വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ജില്ലാ പോലീസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾ വഴി സമ്മതിച്ചിട്ടും എസ്.ഐ. യ്ക്ക് റിക്കാർഡ് വാണിംഗ് എന്ന സാമാന്യം ലഘുവായ ശിക്ഷ മാത്രം ജില്ലാ പോലീസ് മേധാവി നൽകിയതിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആശ്ചര്യം രേഖപ്പെടുത്തി.  ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് സർക്കാർ പുന:പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  എസ്.ഐ ക്കും വിദ്യാർത്ഥിയെ മർദ്ദിച്ച നാലുപോലീസുകാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും നിയമാനുസൃതം സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മർദ്ദനത്തെതുടർന്ന് വിദ്യാർത്ഥിയുടെ ഇടതു കൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരിക്കേറ്റു.  ഇടതു ചെവിയിൽ രക്തം ഉണങ്ങി കിടപ്പുണ്ട്.  പൊതുജനമധ്യത്തിൽ തന്‍റെ അന്തസിനെ ചോദ്യം ചെയ്ത  വിദ്യാർത്ഥിയുടെ പേരിൽ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് എസ്.ഐ കമ്മീഷനിൽ മൊഴി നൽകി.  എന്നാൽ കലുങ്കിൽ ഇരുന്ന സമയം പോലീസുകാരെ കണ്ട് ഓടാത്തതു കൊണ്ടാണ് തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയതെന്ന് പരാതിക്കാരനായ വിദ്യാർത്ഥി പറഞ്ഞു.തന്‍റെ കൈയിൽ വിലങ്ങിട്ടെന്നും വിദ്യാർത്ഥി പറഞ്ഞു.
 സ്റ്റേഷനിലെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച കമ്മീഷനും സർക്കാരും എസ്.ഐ  വിദ്യാർത്ഥിയെ ദേഹോപദ്രവം ഏല്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.  എസ്.ഐ യുടെയും പോലീസുകാരുടെയും ഭാഗത്ത് അച്ചടക്കലംഘനമുണ്ടായതായി കമ്മീഷൻ അന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു.  കോരാണി ചെമ്പകമംഗലം സ്വദേശിയാണ് വിദ്യാർത്ഥി.
TagsPolice atrocity
Previous Article

‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  ...

Next Article

വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് ...

Related articles More from author

  • GeneralHeadlinesPolitics

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

    September 16, 2026
    By Admin
  • GeneralHeadlinesPolitics

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

    September 16, 2026
    By Admin
  • BusinessHeadlinesscienceTechnology

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

    October 13, 2026
    By Admin
  • HeadlinesPolitics

    ‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

    April 5, 2026
    By Admin
  • GeneralHeadlines

    ‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

    February 20, 2026
    By Admin
  • GeneralHeadlines

    21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

    November 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 
  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Timeline

  • November 27, 2026

    പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  • November 27, 2026

     സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • November 27, 2026

    അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • November 27, 2026

    നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions