Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

AtheethamGeneralHeadlines
Home›Atheetham›കാത്തുകാത്തിരുന്ന പൂജാ അവധിക്കാലത്തിൻ്റെ ഓർമയ്ക്ക്

കാത്തുകാത്തിരുന്ന പൂജാ അവധിക്കാലത്തിൻ്റെ ഓർമയ്ക്ക്

By Admin
October 21, 2026
116
0
അതീതം /എം.ബി.സന്തോഷ്
സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലയളവിൽ കാത്തുകാത്തിരുന്നതായിരുന്നു  പൂജയുടെ അവധി. ആ അവധി എത്തിയോ എന്നറിയാൻ കലണ്ടറിൽ എത്ര ദിവസം നോക്കുമായിരുന്നെന്നോ!പൂജയ്ക്കുള്ള ഏറ്റവും പ്രധാന ചടങ്ങ് പഠിക്കുന്ന പുസ്തകങ്ങൾ പൂജ വയ്ക്കുന്നു എന്നതാണ്.എന്നുവച്ചാൽ, ആ ദിവസങ്ങളിൽ ആരും എന്നത്തേയും പോലെ “പഠിക്കൂ പഠിക്കൂ”എന്ന് പറയില്ല.
 പൂജവയ്പ് മിക്കവാറും സ്കൂൾ ഉള്ള ദിവസം വൈകുന്നേരം ആയിരിക്കും.അന്ന് സ്കൂളിലും ട്യൂട്ടോറിയലിലും പോയിട്ട് വൈകിട്ട് വീടണയാൻ എന്തൊരാവേശമാണെന്ന് ഇന്നത്തെ കുട്ടകളോട് പറഞ്ഞാൽ എത്രമാത്രം അവർക്കത് മനസ്സിലാക്കാൻ പറ്റുമെന്ന് സംശയമുണ്ട്.എൻ്റെ അമ്മയും  മൂത്ത് രണ്ട് അമ്മാവൻമാരും ദിവസവും രാവിലെയും വൈകിട്ടും അഞ്ചുകിലോമീറ്റർവീതം പോത്തൻകോട്ടെ വീട്ടിൽനിന്ന് നടന്ന് കണിയാപുരം മുസ്ലിം ഹസ്കൂളിലെത്തി പഠിച്ച് തിരിച്ചെത്തിയതിൻ്റെ കഷ്ടപ്പാട് കേവലം ഒന്നര കിലോമീറ്റർ ദൂരം രാവിലെയും വൈകുന്നേരവും നടന്ന് പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂൾ(എൽവിഎച്ച്എസ്) എന്ന അന്നത്തെ  “മണ്ടാക്കുന്ന് ” എന്നുവിളിച്ചിരുന്ന മണ്ഡപക്കുന്നിലെ സ്കൂളിൽ പഠിച്ച എനിക്കോ എൻ്റെ അനിയൻമാർക്കോ പൂർണമായും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല.ഞങ്ങൾ നടന്ന ദൂരക്കഥകൾ വീടിനു തൊട്ടുമുന്നിൽനിന്ന് സ്കൂളിലേക്കുള്ള ബസ്സിലോ വാനിലോ കയറിയിരുന്ന ഞങ്ങളുടെ മക്കൾക്ക്  മനസ്സിലാവണമെന്ന വാശി ഒരു കാലത്തും ഇല്ലായിരുന്നു.
സ്കൂൾ വിട്ടുവന്നാൽ പിന്നെ ആവേശത്തോടെ പൂജവയ്പ് ഒരുക്കങ്ങൾ നടത്തുകയാണ്.ചെമ്പരത്തി,തെറ്റി പൂവിറുക്കുന്നു…സരസ്വതീദേവിയുടെ ചില്ലിട്ട ചിത്രം തുടയ്ക്കുന്നു…ചന്ദനം,ഭസ്മം,പനിനീര് എന്നിവ വാങ്ങിയതെടുത്ത് വയ്ക്കുന്നു,ഒരു പടല പാളയംകോടൻ പഴം എടുത്തുവയ്ക്കുന്നു(ഇന്നത്തെ പോലെ പ്ളം,തണ്ണിമത്തൻ,ആപ്പിൾ,മുന്തിരി എന്നിവയൊന്നും അക്കാലത്തൊരിടത്തും പൂജവയ്പിന് കണ്ടിട്ടേ ഇല്ല),കിണ്ടിയെടുത്ത് വെള്ളം നിറയ്ക്കുന്നു…മാലകെട്ടുന്നത് ഇളയ കുഞ്ഞമ്മമാരായ രാധയും പ്രസന്നയും(അവർ അപ്രതീക്ഷിതമായി ജീവിതത്തിൽനിന്ന് വിടപറഞ്ഞതിൻ്റെ വലിയ സങ്കടം ഇപ്പോഴും തോരാതെ പെയ്യുകയാണ്…).സന്ധ്യയ്ക്കുതന്നെ എല്ലാവരുംകൂടിയിരുന്ന് ദേവീസ്തുതി പാടുന്നു…
‘മോഹനരൂപിണീ, മോക്ഷസം ദായിനീ ,ദേവീ സരസ്വതീ കുമ്പിടുന്നേൻ …  നാലുവേദങ്ങൾക്കും ആറു ശാസ്ത്രങ്ങൾക്കും നായികയാംനിന്നെ വാഴ്ത്തിടുന്നേൻ'(ഇതിലെ അവസാന രണ്ടുവാക്കുകളുടെ അർത്ഥമറിയാമായിരുന്നെങ്കിലും വാക്കുകൾ മറന്നുപോയത് അമ്മയോട് ചോദിച്ചാണ് എഴുതുന്നത്) ഈ വരികളൊക്കെ യേശുദാസാണെന്നു വിചാരിച്ച് ഈണത്തിൽ ആലപിച്ചത് ഇപ്പോഴും ഓർമകളിൽ പച്ചപിടിച്ചു നിൽപ്പുണ്ട്.
ആ ദിവസങ്ങളിലൊന്നിൽ ഒരു സിനിമയ്ക്ക് കൊണ്ടുപോവാറുണ്ട്.മിക്കപ്പോഴും കൊച്ചുമാമനോ(പ്രേംകുമാർ) കല്ലുവിളയിലെ രവിച്ചേട്ടനോ ആവും ഞങ്ങളേയും കൊണ്ട് പോത്തകോട് ‘സാബു’വിൽ പോവുക.ഏറ്റവും മുന്നിലെ ബഞ്ചിലാവും ഇരിപ്പ്.അതിൽതന്നെ ഏറ്റവും മുന്നിലിരിക്കാനൊരുങ്ങുന്ന എന്നെയേയും അനി(എം.ബി ഉല്ലാസ്)യേയും കൊച്ചുമാമൻ കൈയിൽ പിടിച്ചെടുത്ത് പിറകിലോട്ട് കൊണ്ടുപോവും.അങ്ങനെ പ്രേംനസീറിനെയും മധുവിനെയും ഏറ്റവും മുന്നിലിരുന്ന്  ആദ്യം കാണാനുള്ള അവസരം നഷ്ടപ്പെട്ടതിൻ്റെ ഖിന്നതയോടെ അവർ നിർദേശിച്ചിടത്ത് ഇരിക്കും.
അങ്ങനെ മൂന്നിലോ നാലിലോ പഠിക്കുമ്പോൾ കണ്ട ‘അജയനും വിജയനും’എന്ന സിനിമയിലെ(സംവിധാനം ശശികുമാർ ) പ്രേംനസീറിൻ്റെ ഇരട്ട വേഷം അനുകരിച്ച് ‘അടുത്താലടിപണിയും ഞാന്‍ അടിച്ചാല്‍ തിരിച്ചടിക്കും’എന്നും ‘കണ്ണൻ്റെ മാറിലെ പൂമാല ഞാന്‍ കള്ളന്‍റെ മുന്‍പിലെ തീജ്വാല’എന്നുമൊക്കെ കണ്ണുംതള്ളിച്ച് പാടി വാൾപയറ്റു  നടത്തിയത് എൻ്റെയൊക്കെ മുന്നിൽ നസീർ എന്ത് എന്ന ഭാവത്തിലാണെന്നു തോന്നുന്നു!കണ്ട സിനിമകളല്ലാതെ അപ്പോൾ പിറവിയെടുക്കുന്ന നാടകങ്ങളും അന്ന്  ‘കുരുവിത്തറ വിള ‘ എന്ന പറമ്പിലെ മരച്ചുവടുകളിൽ അരങ്ങേറിയിരുന്നു.
ആ ദിവസങ്ങളിലെ മറ്റൊരു പ്രധാന വിനോദം ‘ലൂട്ടി’ എന്നുവിളിക്കുന്ന പറങ്കിമാവിൻ്റെയും നാട്ടുമാവിൻ്റെയുമൊക്കെ ചാഞ്ഞ കൊമ്പുകളിൽ ചാടിക്കേറി കളിക്കുന്നതാണ്.എനിക്കും അനിക്കും പുറമേ കുഞ്ഞമ്മമാരുടെ മക്കളായ വല്യമോൻ(എ ഐ പ്രകാശ്),കൊച്ചുമോൻ( എ ഐ പ്രദീപ്),കുഞ്ഞ് (എ ഐ പ്രബീന്ത്),ജീജീ(വി ആർ രാഗേഷ്) എന്നിവരാണ് പങ്കാളികൾ.റാണി(രശ്മി വി നായർ) അന്ന് തീരെ കുഞ്ഞായതിനാൽ അവളെ കരയാതെ കൂടെ നിർത്തുക എന്നതായിരുന്നു ശ്രമകരം.ഇത്രയും പേർക്കുള്ള ഏക അനിയത്തി എന്നതിനാൽ അന്ന് (ഇന്നും) ഞങ്ങളെയൊക്കെ വരച്ച വരയിൽ നിർത്താൻ അവൾക്ക് സാധിച്ചു.കുഞ്ഞമ്മമാരുടെ മക്കളിൽ വിവേക് അന്ന് പ്രസന്ന ആൻ്റിക്കൊപ്പം  മുംബയിലായിരുന്നതിനാൽ അവന് ഇക്കളി വേനലവധിക്കു വരുമ്പോഴത്തെ ഓർമയിലേ ഉണ്ടാവാനിടയുള്ളൂ.
അതുകഴിഞ്ഞ് ഒരുദിവസം അമ്മൂമ്മ മിക്കവാറും താഴെ എന്നു വിളിക്കുന്ന കീഴാവൂരിനടുത്ത് മംഗ്ലാവ്,ഓടുവീട്,വടക്കേ വീട് എന്നിവിടങ്ങളിൽ കൊണ്ടുപോവും.അമ്മൂമ്മയുടെ സഹോദരങ്ങളുടെ വീടുകളാണവിടെ.സുരേഷ് ചേട്ടൻ( ‘ബീ ‘മിൻ്റെ കൺവീനറായിരുന്ന,കാനറാ ബാങ്കിൽനിന്ന് റിട്ടയർ ചെയ്ത സി.സുരേഷ് കുമാർ),ദിനേശേട്ടൻ(എയർഫോഴ്സിൽനിന്ന് വന്ന ശേഷം   ട്രഷറിയിൽ ഉദ്യോഗസ്ഥനായിരുന്നു),ഷീലച്ചേച്ചി(സുരേഷേട്ടൻ്റെ കൈപ്പടയിലെഴുതിയ കടമ്മനിട്ടയുടെ ‘കുറത്തി’എനിക്കാദ്യം വായിക്കാൻ തന്നത് ചേച്ചിയാണ്.ആയുർവേദ ഫാർമസിസ്റ്റായിരുന്നു),തുളസിച്ചേട്ടൻ(ശ്രീകുമാർ-ആലുവ),മല്ലിച്ചേച്ചി(ഉഷാകുമാരി), അനിച്ചേട്ടൻ,കൊച്ചനി(കെ എസ് ഇ ബിയിൽനിന്ന് വിരമിച്ച അനിൽകുമാർ) എന്നിവരാണ് അന്ന് അവിടത്തെ വല്യപുള്ളികൾ.അതിൽ ഞാനുമായി വല്യ കൂട്ട് അനിച്ചേട്ടനായിരുന്നു.അവിടെയൊരു ചിറയിൽ കൊണ്ടുപോയി ചുവന്ന ആമ്പൽ പൂവിട്ടു നിൽക്കുന്നത് കാണാൻ  അനിച്ചേട്ടൻ കൊണ്ടുപോവും.ആ കാഴ്ച എത്ര കണ്ടാലും മതിവരില്ലായിരുന്നു.കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന അനിച്ചേട്ടൻ കെ എസ് ആർ ടി സി ബസ്സിൽനിന്ന് തെറിച്ചു വീണതിനെ തുടർന്ന്   ജീവിതത്തിൻ്റെ പാതി വഴിയിൽ വിടപറഞ്ഞത് മറ്റൊരു വല്യ സങ്കടം.
ചിലപ്പോൾ,മുരുക്കുംപുഴ കോട്ട്രക്കരിയിലെ അച്ഛൻ  വീട്ടിലേക്കോ പാൽക്കുളങ്ങരയിൽ അച്ഛൻ്റെ സഹോദരി ഗൌരിക്കുട്ടിമാമിയുടെ വീട്ടിലേക്കോ ഈ ദിവസങ്ങളിലൊന്നിൽ  അമ്മയും അനിയുമായി പോവും.അങ്ങനെയൊരു ദിവസമാണ്,അച്ഛൻ്റെ മൂത്ത സഹോദരി,  വല്യമാമി എനിക്കൊരു മുണ്ട് വാങ്ങിത്തരുന്നത്.ഞാൻ അന്ന് എട്ടാം ക്ലാസിൽ പഠിക്കുകയാണ്.ഞങ്ങൾ ചെല്ലുമ്പോൾ മാമി തൈരു കടയുകയാണ്.പശുവിനെ വളർത്തൽ,പാലു കറക്കൽ,നെയ്യുണ്ടാക്കൽ എന്നിവയൊക്കെയാണ് അവിവാഹിതയായ വല്യമാമിയുടെ മുഖ്യജോലി.ഏക സഹോദരൻ്റെ മക്കൾ എന്ന നിലയിൽ എന്നോടും അനിയോടും വലിയ വാത്സല്യമായിരുന്നു.അന്ന് വീടുകളിൽ മുണ്ട്,സാരി,പാവാട,ഉടുപ്പിൻ്റെ തുണി എന്നിവ വലിയൊരു ഭാണ്ഡത്തിലാക്കി വില്‍പനയ്ക്ക് കൊണ്ടുവരുമായിരുന്നു. ഞങ്ങൾ വീട്ടിലെത്തുമ്പോൾ വല്യമാമി  അങ്ങനെ ഒരാളിൽനിന്ന് കോടി നിറതതിൽ നേർത്ത പച്ചക്കരയുള്ള മുണ്ട് വാങ്ങിത്തന്നു. ആ മുണ്ട് എന്നെപ്പോലെ അന്ന് തീരെ കുഞ്ഞായിരുന്ന ഒരാളിന് ഉടുക്കാൻ പറ്റുന്നതിനെക്കാൾ വലിയ ഇരട്ടമുണ്ടായിരുന്നു.പത്താം ക്ലാസുവരെയും മുൻ ബെഞ്ചിൽ അധ്യാപകർ പിടിച്ചിരുത്തുന്ന വിധംമാത്രം പൊക്കവും വണ്ണവുമുള്ള ആളായിരുന്നു ഞാൻ.അതു കഴിഞ്ഞാണ് ഞാൻ ആറടി ഉയരത്തിലേക്ക് കുതിച്ചത്.
കോളെജിലൊക്കെ പോയതോടെ പൂജാ അവധി മറ്റേതൊരു അവധിയേയുംപോലെ സിനിമ കാണലിനുള്ള അവസരമായി.ആ സമയത്ത് കോളെജ് യൂണിയൻ ഇലക്ഷൻ വരുന്നതിനാൽ അതിൻ്റെ പ്രവർത്തനം ഇല്ലെങ്കിൽ പിന്നാലെയുള്ള കോളെജ് യൂണിയൻ ഉദ്ഘാടനം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ എന്നിവയും അക്കാലത്തായിരുന്നു.
പിന്നീട്,കുടുംബമൊക്കെ ആയപ്പോൾ വിനോദയാത്രയ്ക്കുള്ള അവസരമായി പൂജാ അവധിക്കാലം മാറി.മിക്ക പൂജാ അവധിയും യാത്രകളിലായിരുന്നു. മക്കളുടെ പുസ്തകങ്ങളുടെ പൂജ വയ്പിൻ്റെ ചുമതല ഏറ്റെടുത്തിരുന്നത് അച്ഛനാണ്.
ഇപ്പോഴും പൂജാ അവധിയിൽ ഒരു യാത്ര അലോചിച്ചതാണ്.അപ്പോഴാണ് ഇളയ മകൻ എസ് പി ഭരത്തിന്(പാലക്കാട് ഐഐടിയിൽ പി.എച്ച്.ഡിക്കാണ് പഠിക്കുന്നത്) നാളെ പരീക്ഷ.അതുകൊണ്ട് ചേട്ടൻ ഡോ. എസ് പി ഭരത്തിനും എനിക്കും ഒരു യാത്ര നഷ്ടമായി.അവരുടെ അമ്മ പ്രലീമ  വിദേശപര്യടനം കഴിഞ്ഞ് രണ്ടുദിവസം മുമ്പ് എത്തിയതേയുള്ളൂ.അതിനാൽ ആൾക്ക് യാത്ര നഷ്ടമായെന്ന് പറയാനാവില്ല.എന്നാൽ,ആളിന്    ഒരു ‘വിദേശവീഴ്ച’യുടെ വേദന ഇപ്പോഴുണ്ട് !
TagsAtheehthamM B Santhosh
Previous Article

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് നവംബർ 1 മുതല്‍ വെർച്വല്‍ ...

Next Article

‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Related articles More from author

  • AtheethamGeneralHeadlines

    കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

    October 12, 2026
    By Admin
  • GeneralHeadlines

    ‘നമ്മുടെമലയാളംഡോട്ട് കോം’ എഡിറ്റർ എം.ബി.സന്തോഷിന് ‘കേരളീയം വി.കെ മാധവൻകുട്ടി’ അവാർഡ്

    December 23, 2025
    By Admin
  • AtheethamHeadlines

    ‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!

    August 4, 2026
    By Admin
  • GeneralHeadlines

    നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

    December 31, 2025
    By Admin
  • GeneralHeadlinesLiterature

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

    July 13, 2026
    By Admin
  • GeneralHeadlines

    ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

    May 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions