Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

GeneralHeadlinesPolitics
Home›General›വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

By Admin
October 23, 2026
69
0

‘ഭക്ഷണ സ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്‍റെ ഗവർണർ പിന്മാറണം’

തിരുവനന്തപുരം:ലോക്ഭവൻ്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന് സ്ഥാനമേറ്റെടുക്കും മുൻപേ കേരളാ ഗവർണർ ഓംപ്രകാശ് മാഥൂർ നൽകിയ നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
വോട്ട് കവർന്നെടുത്ത് പൌരന്‍റെ ജനാധിപത്യ അവകാശത്തിന്‍റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്.കേരളത്തിൻ്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ, ഗവർണർ ഇത്തരമൊരു തീട്ടൂരം നൽകിയത് കടന്ന കൈയായിപ്പോയി.സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം.മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനത് ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്. അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത് .സംഘപരിവാറിന്‍റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണ് ഈ നടപടി.സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി

വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്‍റെ അടുക്കള, തന്‍റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ആളുകൾ ഭക്ഷണത്തിൻ്റെയും ധരിക്കുന്ന വസ്ത്രത്തിൻ്റെയും പേരിൽ കൊല്ലപ്പെടുന്ന നിലയുണ്ടായത് പകൽ പോലെ നമ്മുടെ കൺവെട്ടത്തുണ്ട്.

ദാദ്രി അടക്കമുള്ളവ നമ്മുടെ രാജ്യത്തിന്‍റെ ഹൃദയത്തിലേൽപ്പിച്ച മുറിവ് ഇന്നുമിവിടെ അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുൻനിർത്തി ഇങ്ങനെ പലയിടങ്ങളിലും സംഘപരിവാർ നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവും അതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംഘപരിവാർ നടപ്പിലാക്കുന്ന ഈ നയങ്ങൾ ലോക്ഭവനിൽ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും, ക്രമേണ അതൊരു ആധിപത്യമായി മാറി നമ്മുടെ സ്വാഭാവികത നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല.ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്‍റെ ഗവർണർ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

TagsK C VenugopalOm Prakash Mathur
Previous Article

സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ...

Related articles More from author

  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • GeneralHeadlines

    കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

    August 8, 2026
    By Admin
  • HeadlinesPolitics

    ‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

    May 5, 2026
    By Admin
  • GeneralHeadlines

    ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

    April 29, 2026
    By Admin
  • BusinessHeadlines

    വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു

    January 31, 2026
    By Admin
  • GeneralHeadlines

    പൊന്നമ്മ ജോസഫ് (84) അന്തരിച്ചു

    May 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!
  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Timeline

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • October 23, 2026

    ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • October 23, 2026

    നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions