Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

GeneralHeadlinesLiterature
Home›General›എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

By Admin
November 1, 2026
40
0
സർവാംഗം കവിയാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ്. അധ്യക്ഷനും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെംബർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാരജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പുരസ്‌കാരം  കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമർപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്  അറിയിച്ചു.വരുംതലമുറയുടെ കൂടി എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗ്ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറി. നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ  വ്യാപരിക്കുമ്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി.
സർവാംഗം കവിയാണ് മേതിൽ രാധാകൃഷ്ണൻ. കവിതയെഴുതുമ്പോൾ മാത്രമല്ല, കഥയോ ഉപന്യാസമോ നോവലോ ഒരു ചെറുകുറിപ്പോ എന്തുമെഴുതുമ്പോഴും മേതിൽ കവിയാണ്. അപൂർവ നിമിഷങ്ങളുടെയും നിഗമനങ്ങളുടെയും കവിയായ അദ്ദേഹം ചെറുകഥയിലെ ആർക്കിടെക്റ്റാണ്. ഉരുകിയ മെഴുകുതിരിയിൽ കന്യകയുടെ ശിരോവസ്ത്രവും ഒച്ചിൻതോടിൽ ബുദ്ധദേവാലയവും ദർശിക്കുന്ന കാളിദാസീയത അദ്ദേഹത്തിന്റെ രചനകളിലുണ്ട്.
‘സംഗീതം ഒരു സമയകലയാണ്’, ‘ഹിച്ച്കോക്കിന്റെ ഇടപെടൽ’, ‘കയറിന്റെ അറ്റം’, ‘നായകന്മാർ ശവപേടകത്തിൽ’, ‘മെലിഞ്ഞവരുടെ മനശ്ശാസ്ത്രം’, ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’ തുടങ്ങി മേതിലിനല്ലാതെ പണിയാനാവാത്ത ബഹുനിലകളുള്ള മായാമന്ദിരങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ. ലോകകവിത, തത്വചിന്ത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, ഷഡ്പദവിജ്ഞാനീയം തുടങ്ങിയവയിലുള്ള അഗാധമായ താത്പര്യം അദ്ദേഹത്തിന്‍റെ ഉപന്യാസങ്ങളെ സവിശേഷമാക്കുന്നു.
മലയാളത്തിന് പുതിയൊരു കാവ്യഭാഷാക്രമം സൃഷ്ടിച്ച എഴുത്തച്ഛന്‍റെ പേരിലുള്ള ഈ പുരസ്‌കാരത്തിന്, പതിറ്റാണ്ടുകളായി ഭാഷയിൽ നവക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ പൂർണ അർഹനാണെന്നും ജൂറി വ്യക്തമാക്കി. അഭിരുചികളെ നിരന്തരം നവീകരിക്കാൻ അനുവാചകരെ പ്രേരിപ്പിക്കുന്ന മേതിൽ കൃതികൾ, മലയാളത്തിന്‍റെ സാഹിത്യഭാവുകത്വത്തിൽ വലിയൊരു വിച്ഛേദമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വിലയിരുത്തപ്പെട്ടു.
TagsMethil Radhakrishnan
Previous Article

ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ ...

Next Article

‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് ...

Related articles More from author

  • GeneralHeadlinesLiterature

    ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

    November 1, 2026
    By Admin
  • GeneralHeadlines

    സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

    September 23, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം:മുഖ്യമന്ത്രി വി ഡി സതീശൻ

    August 15, 2026
    By Admin
  • GeneralHeadlines

    വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

    August 7, 2026
    By Admin
  • Headlines

    ശബരിമലയില്‍ അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍

    November 23, 2025
    By Admin
  • GeneralHeadlinesHealth

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ...

    September 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം
  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ
  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

Timeline

  • November 1, 2026

    നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

  • November 1, 2026

    ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • November 1, 2026

    എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions