Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

GeneralHeadlines
Home›General›ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്

ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്

By Admin
November 7, 2026
61
0

25,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങിയതാണ് പുരസ്കാരം

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീൻ്റെ ഓർമയ്ക്കായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് വയനാടിൻ്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങിയതാണ് പുരസ്കാരം.

ലഭിച്ച നാമനിർദേശങ്ങളിൽ ഭൂരിഭാഗവും ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നിന്നുള്ളവയായിരുന്നുവെന്ന് ജൂറി വിലയിരുത്തി. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സൗകര്യങ്ങളുടെയോ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിലും പരിപോഷണത്തിലും മാതൃകാപരമായി മുന്നിട്ടുനിൽക്കുന്ന നിസ്വാർത്ഥ പരിസ്ഥിതി പ്രവർത്തകരെയാണ് ഈ വർഷത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഈ പ്രവർത്തനമികവ് കണക്കിലെടുത്താണ് 2026-ലെ പുരസ്‌കാര ജേതാവായി എൻ. ബാദുഷയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ. വി. ഉഷ എന്നിവർ പ്രഖ്യാപിച്ചു.

നവംബർ 13 ന് രാവിലെ 10 മണിക്ക് കാര്യവട്ടം സി.എൽ.ഐ.എഫ്, സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി. പി. ജോൺ പുരസ്‌കാരം സമർപ്പിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാൻ പതിറ്റാണ്ടുകളായി പ്രക്ഷോഭ രംഗത്തുള്ള വ്യക്തിയാണ് എൻ. ബാദുഷ. 1976-ൽ ചന്ദനക്കൊള്ളയ്ക്കും ആനവേട്ടയ്ക്കും 22 ആദിവാസികൾ ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. സംസ്ഥാനത്തുടനീളം നടന്ന ‘ക്ലിയർ ഫെല്ലിംഗി’നെതിരെയുള്ള ജനകീയ സമരം, ഉയർന്ന മലനിരകളിൽ അക്കേഷ്യയും യൂക്കാലിപ്റ്റസും നടുന്നതിനെതിരായ സമരവും അതിനെത്തുടർന്നുള്ള ജയിൽവാസവും, മാവൂർ ഗ്വാളിയോർ റയൺസിന് വേണ്ടി മുള മുറിക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്നിവ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന് ഉദാഹരണങ്ങളാണ്.

ആദിവാസികൾക്കിടയിൽ പടർന്നുപിടിച്ച കുഷ്ഠരോഗവും ക്ഷയരോഗവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ആദിവാസികൾക്ക് പതിച്ചുനൽകാൻ ഉത്തരവായ സുഗന്ധഗിരിയിലെ 3,000 ഏക്കർ ഭൂമി മറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നതിനെതിരെയും, ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹയെ കരിങ്കൽ മാഫിയയിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ശക്തമായ നിയമപോരാട്ടങ്ങൾ നടത്തി. വയനാട്ടിലെ അനധികൃത ക്വാറികൾക്കും നിയമവിരുദ്ധ ആനപിടുത്തത്തിനുമെതിരെ കോടതിയെ സമീപിച്ച ബാദുഷ, ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനായി കർണാടക ഹൈക്കോടതിയിലും പോരാടി. ഡോ. കമറുദ്ദീനും പങ്കാളിയായ, നെല്ലിയാമ്പതിയിലെ 4,800 ഏക്കർ കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ചുപിടിപ്പിച്ച സമരത്തിലും അദ്ദേഹം സജീവമായിരുന്നു.

 

TagsN Badusha
Previous Article

കർണ്ണാടകയിൽ പെട്രോളിൽ അളവിൽ അധികം എഥനോള്‍:കേരളത്തിലും പരിശോധനയ്ക്ക് നിർദേശം

Next Article

‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ...

Related articles More from author

  • GeneralHeadlines

    23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ ‘ഗോബർധന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    August 6, 2026
    By Admin
  • HeadlinesMovies

    ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘കുതിപ്പ് തുടരുന്നു,3 ദിവസം 36.70 കോടി

    August 24, 2026
    By Admin
  • GeneralHeadlines

    ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

    June 27, 2026
    By Admin
  • General

    1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി

    October 30, 2025
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin
  • GeneralHeadlines

     ‘കെ ഇനം’  ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും 

    January 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി
  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ
  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ
  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Timeline

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • November 7, 2026

    ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • November 7, 2026

    ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • November 7, 2026

    ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions