‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

നാനേ വരുവേൻ, വാത്തി, ക്യാപ്റ്റൻ മില്ലർ, രായൻ, കുബേര, ഇഡ്ലി കടൈ എന്നീ ചിത്രങ്ങളിൽ കാവ്യയായിരുന്നു ധനുഷിന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റും
ചെന്നൈ:റിലീസിന് മുന്നേ തരംഗമായിക്കഴിഞ്ഞ ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചത് തന്റെ കരിയറിലെ അവിസ്മരണീയമായ അനുഭവമാണെന്ന് ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് കാവ്യ ശ്രീറാം. ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് കാവ്യ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഹോളിവുഡ് വേദികളിലും ഇന്ത്യൻ സിനിമാ പ്രമോഷനുകളിലും ധനുഷിന്റെ വസ്ത്രധാരണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റൈലിസ്റ്റാണ് കാവ്യ ശ്രീറാം. സിനിമാതാരങ്ങളുടെ വസ്ത്രധാരണത്തിൽ വ്യക്തിത്വവും ഫാഷനും ഒരുപോലെ നിലനിർത്തുന്ന കാവ്യ തമിഴ് സിനിമാ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവ്യ ഒരു സ്റ്റൈലിസ്റ്റ് മാത്രമല്ല, ആർക്കിടെക്റ്റ് കൂടിയാണ്. വിഷ്വൽ ഡയറക്ഷനിലും താൽപര്യമുള്ള കാവ്യ ആർക്കിടെക്റ്റും വിഷ്വൽ ഡയറക്ടറും കൂടിയാണ്.
Atrangi Reയുടെ പ്രമോഷൻ മുതൽ ഹോളിവുഡ് ചിത്രം The Gray Manന്റെ പ്രമോഷൻ വേദികൾ വരെ ധനുഷിന്റെ സ്റ്റൈലിങ് നിർവഹിച്ചത് കാവ്യയാണ്. ഹോളിവുഡ് പ്രമോഷനുകളിൽ അന്താരാഷ്ട്ര ബ്രാൻഡുകളായ Zegna, Ferragamo, Prada, Bulgari തുടങ്ങിയവയുടെ വസ്ത്രങ്ങളും ആക്സസറികളും ധനുഷിനായി കാവ്യ തിരഞ്ഞെടുത്തിട്ടുണ്ട്.ധനുഷിന്റെ പരമ്പരാഗത വസ്ത്രധാരണത്തോടുള്ള ഇഷ്ടവും ആധുനിക ഫാഷൻ ശൈലിയും ഒരുപോലെ പരിഗണിച്ചാണ് കാവ്യയുടെ സ്റ്റൈലിങ്. ധനുഷിന്റെ വ്യക്തിത്വത്തിന് ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കാവ്യ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നാനേ വരുവേൻ, വാത്തി, ക്യാപ്റ്റൻ മില്ലർ, രായൻ, കുബേര, ഇഡ്ലി കടൈ എന്നീ ചിത്രങ്ങളിൽ കാവ്യയായിരുന്നു ധനുഷിന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റും.
ക്യാപ്റ്റൻ മില്ലറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് 2024ൽ സിനിമാ വികടൻ അവാർഡ് കാവ്യയ്ക്ക് ലഭിച്ചിരുന്നു






