Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

GeneralHeadlinesHealth
Home›General›തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 75

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 75

By Admin
November 27, 2025
349
0

ആരോഗ്യ രംഗത്തെ മാതൃസ്ഥാപനം പ്ലാറ്റിനം ജൂബിലിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 1951-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാന ആരോഗ്യരംഗത്തെ വളര്‍ച്ചയിലും കേരള പൊതുജനാരോഗ്യ സംവിധാനത്തിനും നിര്‍ണായക സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ച ഡോക്ടര്‍മാര്‍ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ,ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് വളര്‍ന്നു. ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം സെന്‍റര്‍‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി.ആശുപത്രി രാജ്യത്തെ 10 ആശുപത്രികളിലൊന്നായി അപൂര്‍വ രോഗങ്ങളുടെ സെന്‍റര്‍‍ ഓഫ് എക്‌സലന്‍സ് പട്ടികയിലും ഉള്‍പ്പെട്ടു. മെഡിക്കല്‍ കോളേജും ഡെൻ്റല്‍ കോളേജും ആദ്യമായി ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു.
എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ മെഡിക്കല്‍ കോളേജിലെ എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.
125 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിശാലമായ ക്യാമ്പസാണ് മെഡിക്കല്‍ കോളേജ്. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്ക് പുറമേ അതിര്‍ത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ ജില്ലകള്‍ക്കും പ്രധാന ആശ്രയമാണിത്. പ്രതിദിനം 8,000ത്തോളം പേര്‍ ഒപിയിലും 500 ഓളം പേര്‍ ഐപിയിലുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടിയിലുമായി പുതുതായി ചികിത്സ തേടുന്നു. 250 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും, 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇവിടെയുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.
നഴ്‌സിംഗ് കോളേജ്,ഡെൻ്റല്‍ കോളേജ്,ഫാര്‍മസി കോളേജ്,പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെൻ്റര്‍,ചെസ്റ്റ് ഹോസ്പിറ്റല്‍,റീജിയണല്‍ ലിംബ് ഫിറ്റിങ്ങ് സെൻ്റര്‍,റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി,പാങ്ങപ്പാറ അര്‍ബന്‍ ഹെല്‍ത്ത് യൂണിറ്റ്, വക്കം റൂറല്‍ ഹെല്‍ത്ത് യൂണിറ്റ് എന്നിവ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, അച്യുതമേനോന്‍ റിസര്‍ച്ച് സെൻ്റര്‍, ആര്‍സിസി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും ഈ ക്യാമ്പസിലാണ്.
മെഡിക്കല്‍ കോളേജില്‍ വലിയ വികസനമാണ് ഈ കാലഘട്ടത്തില്‍ സാധ്യമാക്കിയത്.717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍,ജനറ്റിക്‌സ്, ഫീറ്റല്‍ മെഡിസിന്‍,പീഡിയാട്രിക് ഗ്യാസ്ട്രോ,ജെറിയാട്രിക്,ഇൻ്റര്‍വെന്‍ഷണല്‍ റേഡിയോളജി,റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി.അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടക്കുന്നു.സ്‌ട്രോക്ക് സെൻ്ററും ഇൻ്റെര്‍വെന്‍ഷനല്‍ ന്യൂറോളജിയും യാഥാര്‍ത്ഥ്യമാക്കി.ആദ്യമായി കാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. 7.3 കോടി രൂപ ചെലവില്‍ സ്‌പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചു.
എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു.എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു.പീഡിയാട്രിക് നെഫ്രോളജിയിലും പള്‍മനറി മെഡിസിനിലും ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ വീതം അനുമതി ലഭ്യമാക്കി.
ആദ്യമായി ഇൻ്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ഇൻ്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു ഇ ബസ് സംവിധാനം, സ്‌കില്‍ ലാബ്, മുലപ്പാല്‍ ബാങ്ക് എന്നിവ സ്ഥാപിച്ചു. എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. നട്ടെല്ല് നിവര്‍ത്തുന്ന സ്‌കോളിയോസിസ് സര്‍ജറി ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷം 125 കോടിയോളം രൂപയുടെ സൗജന്യ ചികിത്സയാണ് വിവിധ ആരോഗ്യ ക്ഷേമ പദ്ധതികള്‍ വഴി രോഗികള്‍ക്ക് ലഭ്യമാക്കിയത്.

TagsMedical college
Previous Article

അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ സഹായി

Next Article

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി ...

Related articles More from author

  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • Health

    മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

    November 5, 2025
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin
  • GeneralHeadlinesHealth

    “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

    October 18, 2026
    By Admin
  • GeneralHeadlinesPolitics

    പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ...

    October 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!
  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Timeline

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • October 23, 2026

    ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • October 23, 2026

    നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions