Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesMovies
Home›Headlines›തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി

തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി

By Admin
January 23, 2026
363
0

നായിക മീരാജാസ്മിൻ
തൊടുപുഴ:ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു.
‘തുടരും’ സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ ആരംഭം കുറിച്ചത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നു.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമ്മവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്.


മോഹൻലാൽ ,മീരാജാസ്മിൻ. ആൻ്റണി പെരുമ്പാവൂർ, പ്രകാശ് വർമ്മ തുടങ്ങിയവരടക്കം ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിലാ
യിരുന്നു ചടങ്ങ് അരങ്ങേറിയത്.
മോഹൻലാലിൻ്റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപത്തിയൊന്നാ
മത്തെ ചിത്രവുമാണിത്.
ഒരു സാധാരണപൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ.
ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു തുടരും സിനിമയിലൂടെ ആവിഷ്ക്കരിച്ചതെ
ങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും ? എങ്ങനെ സംഘർഷഭരിതമാ
കുന്നു ?


റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ ഇതിനുത്തരം തേടുകയാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ .
ശക്തമായ കുടുംബ ജീവിതവും ഈ ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗറ്റപ്പിലുമാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ എന്നിവരും അഭിനേതാക്കളാണ്.
ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
ഗാനങ്ങൾ – വിനായക് ശശികുമാർ.
സംഗീതം-ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ ‘
കോ-ഡയറക്ടർ – ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് ‘വി.
സ്റ്റിൽസ് – അമൽ.സി. സദർ .
ഓഡിയോ ഗ്രാഫി – വിഷ്ണു ഗോവിന്ദ് :
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
തൊടുപുഴ,ശബരിമല, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.
വാഴൂർ ജോസ്

TagsMeera JasminMohanlalTarun Moorthi
Previous Article

‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’പുസ്തകം വസ്തുതകൾക്ക് നിരക്കാത്തതും ...

Next Article

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ...

Related articles More from author

  • GeneralHeadlines

    ‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’

    December 31, 2025
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • HeadlinesMovies

    ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

    December 20, 2025
    By Admin
  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin
  • HeadlinesMovies

    വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

    December 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions