Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessHeadlines
Home›Business›മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

By Admin
January 27, 2026
125
0

കരാർ ആറു വർഷത്തേയ്ക്ക് 

തിരുവനന്തപുരം:മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു‌എസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള  മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു.2031 വരെ നീളുന്ന ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള  തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്.
ഈ ദീർഘകാല കരാറിന്‍റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും.  സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്‌പോൺസ്, പുതുതലമുറ എൻഡ്‌ പോയിന്‍റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനും  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്‍റെയും മറ്റ് ഏഴ് സ്ഥാപനങ്ങൾക്കുമായി, ജോലിഭാരം സന്തുലിതമാക്കുന്നതിനും, ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും, ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും, നിർണായക സംവിധാനങ്ങളിലുടനീളം ക്ലൗഡ്-നേറ്റീവ് ശേഷികൾ സാധ്യമാക്കുന്നതിനുമായി ഹൈബ്രിഡ്, മൾട്ടി-ക്ലൗഡ് ആധുനികവത്കരണവും യു‌എസ്‌ടി നടപ്പിലാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ് സി ടെക്‌നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ്  മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡിനുള്ളത്. എട്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾ, 22 സർവീസ് ടവറുകൾ, 29 സംസ്ഥാനങ്ങളിലായി 4,200-ലധികം ശാഖകൾ എന്നിവ ഈ കരാറിന്‍റെ പരിധിയിൽപ്പെടുന്നു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന യു‌എസ്‌ടിയുടെ പ്ലാറ്റ്‌ഫോം, 100 സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥയെയാണ് സംയോജിപ്പിക്കുന്നത്. സർവീസ് അപ്‌ടൈം, പ്രവർത്തന പ്രതിരോധശേഷി, റെഗുലേറ്ററി കംപ്ലയൻസ്, ഗ്രൂപ്പിന്‍റെ രാജ്യവ്യാപകമായ വളർച്ച എന്നിവയിലാണ് ഈ യു എസ് ടി യുടെ സേവനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

“മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡുമായും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായുമുള്ള ഈ ദീർഘകാല  പങ്കാളിത്തം ബൃഹത്തും നിർണായകവുമായ ധനകാര്യ സേവന ദൗത്യങ്ങൾ നിറവേറ്റുന്നതിൽ യു‌എസ്‌ടിയ്ക്കുള്ള കഴിവുകളുടെ ശക്തമായ അംഗീകാരവുമാണ്. പ്രതിരോധം, സുരക്ഷ, ദീർഘകാല ഡിജിറ്റൽ പരിവർത്തനം എന്നിവ നടപ്പാക്കാനുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് ഈ ബഹുവർഷ കരാർ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ, ഡിജിറ്റൽ ലെൻഡിംഗ്, ശാഖകളുടെ ആധുനികവത്കരണം, എന്റർപ്രൈസ് തലത്തിലുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന ഒരു സാങ്കേതിക അടിത്തറയാണ് ഞങ്ങൾ ചേർന്ന് പടുത്തുയർത്തുന്നത്, ”- യു‌എസ്‌ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“യു‌എസ്‌ടി നിരവധി വർഷങ്ങളായി ഞങ്ങൾക്ക് വിശ്വസ്‌ത സാങ്കേതിക പങ്കാളിയാണ്. ആഴത്തിലുള്ള ഡൊമെയ്ൻ പരിജ്ഞാനവും പ്രവർത്തന വിശ്വാസ്യതയും അവർ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും, ഗ്രൂപ്പിലുടനീളം സുരക്ഷിതവും ചട്ടപ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കാനും യു‌എസ്‌ടിക്ക് കഴിയുമെന്ന ഞങ്ങളുടെ ആത്മവിശ്വാസമാണ് ഈ പുതുക്കിയ കരാർ പ്രതിഫലിപ്പിക്കുന്നത്,” – മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സിഇഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സിഎഫ്ഒ), നിഷിത് ശ്രീവാസ്തവ (സിഐടിഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), ശ്രീകുമാർ എസ് (പ്രോക്യുർമെൻ്റ് ഹെഡ്), അരുൺ കുമാർ ബി (സിഒഒ), സുരേഷ് കുമാർ (സിഎച്ച്ആർഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു.  യു‌എസ്‌ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്‍റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും  ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ ശ്രീജമോൾ എൻ എസ്, ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), യു‌എസ്‌ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, എച്ച്ആർ മേധാവി ശരത് രാജ്, തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
2020 മുതൽ, മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മുന്നേറ്റങ്ങളിൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ്, സുരക്ഷ മേഖലകളിൽ പിന്തുണ നൽകി പ്രവർത്തിച്ചുവരികയാണ് യു‌എസ്‌ടി.

TagsMuthoot Pappachan GroupUST
Previous Article

രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

Next Article

‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ...

Related articles More from author

  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

    January 27, 2026
    By Admin
  • HeadlinesTravel

    ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം

    November 28, 2025
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions