‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

ആരോഗ്യവകുപ്പിലെ നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ടനുഭവിക്കാമെന്ന് ഡോ.ഡോ.മനോജ് വെള്ളനാട്
തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരനും തലസ്ഥാനത്തെ എസ് യു ടി ആശുപത്രിയിലെ ന്യൂറോ സർജനുമായ ഡോ.മനോജ് വെള്ളനാട്.ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ സാധാരണക്കാർക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ആരോഗ്യവകുപ്പിലെ നേട്ടങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോ.മനോജ് വെള്ളനാട്
ഡോ.മനോജ് വെള്ളനാടിൻ്റെ ഫെയ്സ് ബുക് കുറിപ്പിൻ്റെ പൂർണരൂപം:
‘കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വകുപ്പുകളിൽ ഒന്നാണ് ആരോഗ്യം. ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ സാധാരണക്കാർക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ് അതിലെ നേട്ടങ്ങൾ. അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് ചെന്ന് നോക്കുക. ഇതൊക്കെ വല്യ കാര്യമാണോ എന്ന് തോന്നുമ്പോൾ മാത്രം 10 വർഷം മുമ്പ് ഇതെങ്ങനെ കിടന്നിരുന്നു, എങ്ങനെ പ്രവർത്തിച്ചിരുന്നു എന്നൊക്കെ ചിന്തിച്ചു നോക്കുക. ഉത്തരം കിട്ടും. ഈ അഞ്ചുവർഷവും ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രിയാണ് വീണ ജോർജ്.

അവർക്കെതിരെ നിരന്തരം നടന്നിരുന്ന സൈബർ മാധ്യമ ആക്രമണത്തിൻ്റെ കാരണവും ഇത് തന്നെയാണ്. ഈ നേട്ടങ്ങൾ നേരിട്ടനുഭവിക്കുന്ന നീതിബോധമുള്ള സാധാരണ മനുഷ്യർ അവരോടൊപ്പമാണെന്ന കാര്യം. അതുണ്ടാക്കുന്ന അസൂയയും കുശുമ്പും. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന തോന്നൽ. ഇതെല്ലാം ചേർന്ന് നാലു വശത്തു നിന്നും അവരുടെ തലച്ചോറിലേക്ക് ആഞ്ഞടിക്കുന്ന ഫ്രസ്‌ട്രേഷനാണ് എതിരാളികളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.
ഫ്രസ്‌ട്രേറ്റഡ് ടീംസിൻ്റെ യുവ സംഘടന ഇന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ എത്തിയെങ്കിൽ അത് അപകടമാണ്. തികച്ചും അപലപനീയമാണ്. കഷ്ടം!
വീണാ ജോർജിന് ഐക്യദാർഢ്യം’





