Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

GeneralHeadlines
Home›General›‘മനോരമ’യുടെ ‘വിശുദ്ധനിഷ്പക്ഷ മാതൃക’ പിന്തുടർന്ന് ‘മാതൃഭൂമി’,എം.വി. ശ്രേയാംസ് കുമാറിനെ കല്പറ്റയിൽ തോല്പിച്ചതിനും അഭിവാദ്യം!

‘മനോരമ’യുടെ ‘വിശുദ്ധനിഷ്പക്ഷ മാതൃക’ പിന്തുടർന്ന് ‘മാതൃഭൂമി’,എം.വി. ശ്രേയാംസ് കുമാറിനെ കല്പറ്റയിൽ തോല്പിച്ചതിനും അഭിവാദ്യം!

By Admin
March 8, 2026
259
0

ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ‘മനോരമ’യെപ്പോലെതന്നെ ‘മാതൃഭൂമി’ പത്രത്തിനൊപ്പം യു.ഡി.എഫ് സർക്കാരിൻ്റെ 12 പേജ് വികസന സപ്ളിമെൻ്റ് അച്ചടിച്ചു വിതരണം ചെയ്തതും ചർച്ചയാവുന്നു
തിരുവനന്തപുരം:ഒരു തവണമാത്രം എംഎൽഎ ആയ സി.കെ ശശീന്ദ്രൻ സിപിഎം തീരുമാനമനുസരിച്ച് കല്‍പറ്റ സീറ്റ് മുന്നണിയിലേക്ക് വന്ന ഘടകകക്ഷിക്ക് (അന്ന് എൽ ജെ ഡി)കൊടുത്തപ്പോൾ എൽഡിഎഫ് തോറ്റു.’മാതൃഭൂമി’ മുതലാളി എം.വി. ശ്രേയാംസ് കുമാർ അവിടെ എൽഡിഎഫ് സ്ഥാനാർഥിയായതുകൊണ്ടുമാത്രം സംഭവിച്ചതായിരുന്നു അത്.അതേസമയം,ശശീന്ദ്രനായിരുന്നു സ്ഥാനാർഥിയെങ്കിൽ നിയമസഭയിൽ എൽഡിഎഫിന് ഒരു സീറ്റുകൂടി ഉറപ്പിക്കാമായിരുന്നു.
ശ്രേയാംസ് കുമാർ മുതലാളിയായ ‘മാതൃഭൂമി’ പത്രം യുഡിഎഫിൻ്റെ വക്കാലത്തുമായി എൽഡിഎഫ് സർക്കാരിൻ്റെ പരസ്യം പോലും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല.ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ‘മനോരമ’യെപ്പോലെതന്നെ ‘മാതൃഭൂമി’ പത്രത്തിനൊപ്പം യു.ഡി.എഫ് സർക്കാരിൻ്റെ 12 പേജ് വികസന സപ്ളിമെൻ്റ് അച്ചടിച്ചു വിതരണം ചെയ്ത അതേ പത്രമാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ 10 വർഷം മുമ്പും ഇപ്പോഴും താരതമ്യം ചെയ്ത് തയ്യാറാക്കിയ രണ്ടുപേജ് പരസ്യം കൊടുക്കാത്തത്.’കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലേറിയാൽ വിഷം കഴിച്ചു മരിക്കും ‘എന്ന് മനോരമ സ്ഥാപകൻ പറഞ്ഞിട്ടുള്ളതാണ് അവരുടെ നയം എന്നതിനാൽ അവർ ആ പരസ്യം കൊടുക്കാത്തതും തെലുങ്കാനയിലെ കോൺഗ്രസ് സർക്കാരിൻ്റെ പരസ്യം ഇവിടെ  കൊടുക്കുന്നതും അവരുടെ ‘ഉദാത്ത വിശുദ്ധനിഷ്പക്ഷ’മാധ്യമ മാതൃക!

എന്നാൽ, എൽഡിഎഫ് നേതാവ് ശ്രേയാംസ് കുമാറിൻ്റെ പത്രത്തിനും ‘മനോരമ’യുടെ അതേ നയം തുടരുമ്പോൾ അദ്ദേഹത്തെ കല്പറ്റയിൽ തോൽപ്പിച്ചവരോടെ ഇടത് പ്രവർത്തകർ കൃതാർഥരാവുകയാണ് എന്നാണ് വിലയിരുത്തൽ.

പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടന പടവും ചിത്രവും (ഒന്നാം പേജ് മുഴുനീള പരസ്യം കൊടുത്തിട്ടും ) പിറ്റേന്ന് തലസ്ഥാനത്ത് പ്രസിദ്ധീകരിക്കാത്ത ഏക പത്രമാണ് ‘മാതൃഭൂമി’.എന്നാൽ,ഒന്നര പേജിലേറെ രാഹുൽ ഗാന്ധിക്ക് നീക്കിവയ്ക്കുകയും ചെയ്തു.ഇടത് സഹയാത്രികർ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊങ്കാലയിടുന്നുണ്ട്.കല്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറിനെ തോല്‍പിച്ചതിന് അഭിവാദ്യമർപ്പിക്കുന്നു എന്നുമാത്രമല്ല,’ആർജെഡിക്ക് അതൃപ്തി’ എന്ന ‘മനോരമ’ വാർത്ത ടാഗ് ചെയ്ത് അടുത്ത 10 വർഷം പ്രതിപക്ഷത്തിരുന്നാലും വേണ്ടില്ല, ഇത്തരം കുരിശുകളെ ഒഴിവാക്കാമോ എന്ന് എൽഡിഎഫിനോട് അഭ്യർഥിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റുകളും ഏറെയാണ്.

എൻ ഇ മേഘനാദ്

ഇടത് സഹയാത്രികനും സിപിഐ താത്വികാചാര്യൻ യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനുമായ എൻ ഇ മേഘനാദിൻ്റെ ഫെയ്സ് ബുക് പോസ്റ്റ്:
മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിൽ സതീശൻ്റെ യാത്രാസമാപനവുമായി ബന്ധപ്പെട്ട് പല പേജുകളിലായി വന്ന വാർത്തകൾ ചേർത്തുവച്ചാൽ ഒന്നര പേജ് വരും.
“നഗരത്തിൽ നടത്തിയ റോഡ് ഷോ ” , ” നിറഞ്ഞ സദസ്സ്” , “അഞ്ചു വാഗ്ദാന പ്രഖ്യാപനം ” എന്നിവയ്ക്കു പുറമെ ഐടി പ്രഫഷനലുകളുമായും , ശിവഗിരി സ്വാമിമാരുമായും ചേർന്നു നിൽക്കുന്ന രാഹുൽ ഗന്ധിയുടെ അടക്കം അഞ്ച് കളർ ഫോട്ടോകൾ നൽകി പൊലിപ്പിക്കാൻ പത്രം നന്നായി ശ്രദ്ധിച്ചു.
ഓരോ വാർത്തയും നെഗറ്റീവ് അർത്ഥം ദ്യോതിപ്പിക്കുന്ന ഒരു വാക്ക് പോലും കടന്നു കൂടാതിരിക്കാൻ എഴുത്തുകാർ കാട്ടിയ ” ജാഗ്രത ” പ്രശംസനീയമാണ്.
സമദാനി മാതിക്ക് മരവ എന്ന് തർജ്ജമ ചെയ്തതും അണികൾ മുഴുവൻ സമയവും സ്വാമിയേ ശരണമയ്യപ്പാ മുഴക്കിയതും പത്രം കണ്ടില്ല.
ഏറ്റവും മിഖച്ച കഥ പതിവുപോലെ ബിജു പരുവത്തിൻ്റെ ” പോരാട്ടം പ്രഖ്യാപിച്ച് രാഹുൽ ” എന്ന പന്ത്രണ്ടാം പേജിലെ വിശകലനമാണ്. രാഹുൽ പറഞ്ഞത് മനസ്സിലാകാത്തവർക്ക് വളരെ ലളിതമായി UDF ൻ്റെയും പത്രത്തിൻ്റേയും മനസ്സിലിരിപ്പ് പറഞ്ഞു തരുന്നു ബിജു. രാഹുൽ സ്വരം മാറ്റി , കടുപ്പിച്ച് സിപിഎമിനേയും മുഖ്യമന്ത്രിയേയും പതിവില്ലാതെ കടന്നാക്രമിച്ചത്രെ. ജനങ്ങളെ സ്വാധീനിക്കാവുന്ന ചേരുവകൾ അടങ്ങിയ കർമ പദ്ധതി പ്രഖ്യാപിച്ചെന്നു മാത്രമല്ല അത് മുൻകൂർ ” ചോരാതെ ” നോക്കിയതും ഭയങ്കരമാണ് പോലും . ഒപ്പം അല്പം പുറകിലേക്ക് എന്ന ഉപശീർഷകമുള്ള വാഴ്ത്തുപാട്ടിൻ്റെ രത്നച്ചുരുക്കും ….. രാഹുൽ വന്നു പിണറായി നീ തീർന്നെടാ . ദേശാഭിമാനി സന്തം നേതാക്കൾക്ക് പോലും ഇത്രയും
ഭംഗിയായ അപദാനം ചാർത്താറില്ല. ട്രമ്പ് മോഡിയെ നിയന്ത്രിക്കുന്നു എന്ന് ലോക സഭയിൽ പറഞ്ഞതിനൊപ്പം മോദി പിണറായിയെ നിയന്ത്രിക്കുന്നു , CJP പോലെ സൈബർ കോൺഗ്രസുകാർ പറയുന്ന വിഡ്ഡിത്തം എഴുന്നള്ളിച്ചത് മാതൃഭൂമിയെ പുളകം കൊള്ളിക്കുന്നു.
വാസ്തവത്തിൽ ജി ചെയ്ത മണ്ടത്തരത്തിൻ്റെ വ്യാപ്തി പത്രം തിരിച്ചറിയുന്നില്ല. അഞ്ച് പ്രഖ്യാപനം നടത്തി മറ്റ് പാർട്ടികൾക്ക് ഇതിലും വലിയ പ്രഖ്യാപനത്തിന് അവസരം നൽകി UDF . ഉദാഹരണത്തിന് UDF 600 നൽകിയ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇപ്പോൾ 2000 ആയി. അത് 3000 ആക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ച്
. ഇനി തങ്ങളുടെ വാഗ്ദാനം പ്രഖ്യാപിക്കുമ്പോൾ ഇടത് 4000 എന്നോ BJP 5000 എന്നോ പ്രഖ്യാപിച്ചാൽ രാഹുലിൻ്റെ ചീട്ട് കീറും. മാത്രമല്ല 600 രൂപ 18 മാസം കുടിശ്ശിക ഇട്ടു പോയവരേക്കാൾ വിശ്വാസ്യത ഘട്ടം ഘട്ടമായി 2000 ആക്കിയവർക്കാവും . ഇതൊന്നും രാഹുലും പത്രവും ചിന്തിക്കുന്നില്ല. 😂. ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് 6000 പറഞ്ഞതാണ് കുറച്ച് 3000 ആക്കിയത് .
എത്ര എഴുതിയിട്ടും മതി വരാതെ …. ആസ്ഥാന പിണറായി വിരുദ്ധ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനെ കൊണ്ട് …… മുഹമ്മദ് റിയാസ് , പി.കെ. ശ്യാമള എന്നിവർ കുടുംബ വാഴ്ച്ച വഴി വന്നവരാണെന്ന് സമർത്ഥിക്കാനും പത്രം ശ്രമിക്കുന്നു. ഒരു തവണ കൂടി LDF വരുമെങ്കിൽ ….. പണ്ട് കണ്ടത്തിൽ വറുഗീസ് മാപ്പിള ഓങ്ങിയ ” വിഷം കഴിച്ച് ” ശ്രേയാംസ് കുമാറോ പി.വി. ചന്ദ്രനോ ഉറപ്പായും ആത്മഹത്യ ചെയ്യും . അത്ര വെകിളിയാണ് പത്രത്തിന്. 🤗
രാഹുലിൻ്റെ വീരശൂരപരാക്രമങ്ങൾ വർണിക്കാൻ രണ്ടു പേജോളം മാറ്റി വച്ച പത്രം ….. കേരളത്തിൽ കായലിനു കുറുകെ തുറന്ന ഏറ്റവും വലിയ പാലമായ …. പെരുമ്പളം പാലം ഉദ്ഘാടനം സംബന്ധിച്ച് കൊടുത്ത ഏക വാർത്ത ….ജി. സുധാകരനെ പിണറായി ചെന്നു കണ്ടില്ല എന്നത് മാത്രം . ആരെങ്കിലും സംശയിച്ചാലോന്ന് കരുതി ചടങ്ങിൽ സുധാകരനു നീക്കിവെച്ച കസേരയുടെ ചിത്രം കൊടുത്തു. പാലത്തിൻ്റെ പടമില്ലാതെ ഇന്ന് കേരളക്കരയിൽ ഇറങ്ങിയ ഏക പത്രം എന്ന ഖ്യാതിയും മാതൃഭൂമിക്ക് സ്വന്തം

TagsC K SaseendranM V Sreyams KumarManoramaMathrubhumi
Previous Article

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം

Next Article

‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം ...

Related articles More from author

  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin
  • GeneralHeadlines

    മനോരമയെ ‘തൊലിയുരിച്ച്’ മന്ത്രി വി.ശിവൻകുട്ടി

    November 27, 2025
    By Admin
  • AstrologyGeneral

    കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

    November 8, 2025
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • GeneralHeadlines

    തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions