Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

HeadlinesPolitics
Home›Headlines›‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

By Admin
April 5, 2026
154
0

‘വിവാദം മറികടക്കാൻ ഇടതിനെതിരെ വലിയ ഒരു ബോംബ് നിർമ്മാണം അച്ചായൻ പത്രത്തിൻ്റെ ആഫീസിൽ തകൃതിയായി നടക്കുന്നു’

തിരുവനന്തപുരം :വയനാട്ടിൽ കെപിസിസി പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കോൺഗ്രസും യു.ഡി.എഫും മാത്രമല്ല,വെട്ടിലായത്.അതപ്പാടെ മുക്കാൻ കൂട്ടുനിന്ന മുഖ്യാധാരാ മാധ്യമങ്ങളുമാണ്.സാമൂഹിക മാധ്യമങ്ങളിലെ കമ്മികളും ന്യസ് മലയാളം 24×7 , റിപ്പോർട്ടർ , കൈരളി , ബിഗ് ടിവി ചാനലുകളിലും മാത്രം ഒതുങ്ങിയ കോൺഗ്രസിൻ്റെ വയനാട് ഫണ്ട് വിവാദം സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ മറ്റ് മാധ്യമങ്ങൾക്കും ഏറ്റു പിടിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടുന്നത് ഇടത് സഹയാത്രികനും പിആർഡി റിട്ട. അഡീഷണൽ ഡയറക്ടറും സിപിഐ താത്വികാചാര്യനും മുൻ മന്ത്രിയുമായ യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനുമായ എൻ ഇ മേഘനാദ് . ഇതോടെ,സ്ഥലം വാങ്ങൽ പൂർത്തിയായി , വീടുപണി തുടങ്ങി , പൂർത്തിയായാൽ കണക്ക് പുറത്തുവിടും ഒക്കെ ചീറ്റിയെന്ന് അദ്ദേഹം പറയുന്നു.

എൻ ഇ മേഘനാദ്

എൻ ഇ മേഘനാദ് എഴുതിയത് വായിക്കാം :
‘എല്ലാം തകിടം മറിച്ചത് സണ്ണി ജോസഫാണ്. സാമൂഹിക മാധ്യമങ്ങളിലെ കമ്മികളും ന്യസ് മലയാളം 24×7 , റിപ്പോർട്ടർ , കൈരളി , ബിഗ് ടിവി ചാനലുകളിലും മാത്രം ഒതുങ്ങിയ കോൺഗ്രസിൻ്റെ വയനാട് ഫണ്ട് വിവാദം ഇന്നലെ സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ മറ്റ് മാധ്യമങ്ങൾക്കും ഏറ്റു പിടിക്കേണ്ടി വന്നു.
കെപിസിസിയുടെ വയനാട് ഫണ്ട് വാർത്തകൾ തമസ്ക്കരിച്ച് മനോരമ , മാതൃഭൂമിയാദികളും മൂന്നോ നാലോ ഒഴികെ ചാനലുകളും കോൺഗ്രസിനെ നല്ല രീതിയിൽ സഹായിച്ചു വരികയായിരുന്നു.300 വീടുകളാണ് കോൺഗ്രസ് മുൻകയ്യെടുത്ത് പണിയുന്നത് , പണി തുടങ്ങി , പണി തീർന്നാൽ ഉടൻ കണക്ക് പ്രസിദ്ധീകരിക്കും പോലുള്ള സതീശ മഹദ്വചനങ്ങൾ മാത്രം വലിയ വാർത്തയാക്കി സംഗതി ഒരു വിധം കവറപ് ചെയ്തു വരികയായിരുന്നു. സതീശനുള്ള മാധ്യമ പിന്തുണ വഴി വിവാദം മറികടന്നു എന്ന തോന്നലുണ്ടായപ്പോഴാണ് ഇന്നലെ പൊടുന്നനെ കെപിസിസി പ്രസിഡൻ്റ് …. പിരിച്ചതായി അവകാശപ്പെടുന്ന ഒരു കണക്കും , സ്ഥലം വാങ്ങൽ പൂർത്തിയാക്കാൻ രജിസ്ട്രേഷനുള്ള 77 ലക്ഷം പോലുമില്ലെന്ന …..” തുണിയുടുക്കാത്ത സത്യവും ” വിളിച്ചു പറഞ്ഞത്.

കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫും പ്രതിപക്ഷനേതാവ് വി.ഡി സതീശനും

ഇതിൽ ശരിയ്ക്കും അടിയേറ്റത് സതീശനാണ്. അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ സണ്ണി പൊളിച്ചടുക്കി.
സ്ഥലം വാങ്ങൽ പൂർത്തിയായി , വീടുപണി തുടങ്ങി , പൂർത്തിയായാൽ കണക്ക് പുറത്തുവിടും ഒക്കെ ചീറ്റി. സ്ഥലം വാങ്ങൽ പൂർത്തിയാകാൻ രജിസ്ട്രേഷൻ ചാർജിനു പണമില്ല – അതായത് സ്ഥലം വാങ്ങിക്കഴിഞ്ഞില്ല. വാങ്ങിത്തീരാത്ത സ്ഥലത്ത് വീടു പണി എങ്ങനെ തുടങ്ങും . അതും പൊളിഞ്ഞു. വീടു പൂർത്തിയായാൽ മാത്രം പുറത്തു പറയുമെന്ന് സതീശൻ പറഞ്ഞ കണക്ക് പ്രസിദ്ധീകരിച്ചപ്പോൾ ….. സ്ഥലത്തിനു പോലും തികയുന്നില്ല.
സണ്ണി 5 കോടിയുടെ കണക്ക് പറഞ്ഞതോടെ …..” ആപ്പ് ” ജീവിച്ചിരുന്ന കാലത്ത് കാണിച്ച 54 കോടിയുടെ കണക്ക് പുറത്തായി. മുൻപ് പറഞ്ഞ വീരസ്യങ്ങൾ ഒന്നൊന്നായി പുറത്തു വന്നതോടെ സണ്ണിയുടേത് കള്ളക്കണക്കാണെന്ന് നാട്ടാരറിഞ്ഞു. ഇന്ന് മാതൃഭൂമി ഒന്നാം പേജിൽ തന്നെ സണ്ണിയുടെ കണക്ക് പ്രസിദ്ധീകരിച്ച് ചെറിയ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും …. സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ വെളുപ്പിച്ചെടുക്കാൻ യുഡിഎഫ് മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കേണ്ടി വരും .
അതിനിടയിൽ ആലോചനയില്ലാതെ കണക്ക് പുറത്തുവിട്ട സണ്ണി ജോസഫിനെ പ്രതിപക്ഷ ഉന്നതനും ദേശീയ നേതാവും വിളിച്ച തെറി കേട്ടവർ പറയുന്നത് …. പെറ്റ തള്ള സഹിക്കില്ല എന്നാണ്. കണക്ക് പുറത്തായ ഉടൻ വിധേയമാധ്യമങ്ങളുമായി ചേർന്ന് വിവാദം മറികടക്കാനുള്ള തന്ത്രം മെനയുകയാണ് പ്രതിപക്ഷ ഉന്നതൻ.
ഇതിനായി ഇടതിനെതിരെ വലിയ ഒരു ബോംബ് നിർമ്മാണം അച്ചായൻ പത്രത്തിൻ്റെ ആഫീസിൽ തകൃതിയായി നടക്കുന്നുണ്ട്. ഇന്നോ നാളെയോ , ഒരു ബോബ് പൊട്ടിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങിയതായാണ് വിവരം .
വാൽക്കഷ്ണം
വിധേയൻ സ്വ.ലേ : സണ്ണി ജോസഫ് എന്തിനാണ് ഇപ്പോൾ കണക്ക് പറയാൻ പോയത് ?
അഖിലേന്ത്യൻ: സണ്ണിയല്ല ഫണ്ണി ജോസഫ് . അവൻ്റെ തലയിൽ കളിമണ്ണാണ് . ശ്മശ്രു ( സുധാകരൻ സാർ സതീശൻ സാറിനെ അഭിസംബോധന ചെയ്ത ഭാഷയിൽ)’

TagsN E MeghanadUDFUDF Fund Collection
Previous Article

ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു ...

Next Article

മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം ...

Related articles More from author

  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • Headlines

    ‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

    November 24, 2025
    By Admin
  • HeadlinesPolitics

    ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

    December 13, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Timeline

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • September 15, 2026

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • September 15, 2026

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • September 15, 2026

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions