Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

By Admin
April 11, 2026
134
0

വിദ്യാർത്ഥികളുടെ ആത്മഹത്യ:കൃത്യമായ കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ
ന്യൂഡൽഹി:രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ സംബന്ധിച്ച് രാജ്യസഭയിൽ ഡോ.ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് സെന്‍ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ്? ഇതിന്‍റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് ജോൺബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.

ഡോ.ജോൺ ബ്രിട്ടാസ് എംപി

ഏപ്രിൽ ഒന്നിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടിയിൽ വിദ്യാർത്ഥി ആത്മഹത്യകൾ തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും, കൃത്യമായ കണക്കുകൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
കഴിഞ്ഞ മൂന്ന് വർഷത്തെ വിദ്യാർത്ഥി ആത്മഹത്യകളുടെ വർഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകൾ സർക്കാർ ഈ മറുപടിയിൽ നേരിട്ട് ഉൾപ്പെടുത്തിയിട്ടില്ല. പകരം, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ‘Accidental Death & Suicide in India’ (ADSI) റിപ്പോർട്ടുകളെ ആശ്രയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഈ വിവരങ്ങൾക്കായി നൽകിയ വെബ്സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോൾ 2023 വരെയുള്ള വിവരങ്ങൾ മാത്രമാണുള്ളത്. പലപ്പോഴും ഈ ലിങ്ക് “No record found” എന്നാണ് കാണിക്കുന്നത്. 2026-ൽ എത്തിനിൽക്കുമ്പോഴും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണെന്ന് ജോൺബ്രിട്ടാസ് ആരോപിച്ചു.
പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സർക്കാർ മൗനം പാലിക്കുന്നു.കരിയർ സംബന്ധമായ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ചൂഷണം, അതിക്രമങ്ങൾ, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങൾ ലഹരി ഉപയോഗം, ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

ഇതൊഴിവാക്കാൻ മനോദർപ്പൺ , ടെലി-മനസ് , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗൺസിലിംഗ് സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല
ഓരോ വിദ്യാർത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണ്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കണക്കുകൾ പോലും സർക്കാറിന് കൃത്യമായി നൽകാൻ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ ജോൺബ്രിട്ടാസ് വിദ്യാർത്ഥികളുടെ ജീവന് വില നൽകണമെന്ന് ആവശ്യപ്പെട്ടു.

TagsStudent's Suicide
Previous Article

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് ...

Next Article

കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ...

Related articles More from author

  • GeneralHeadlinesPolitics

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

    August 1, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • HeadlinesHealth

    ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം

    February 3, 2026
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • HeadlinesTechnology

    അമേരിക്കയിലെ ‘സിഇഎസ്- 2026’ ല്‍ 11 കേരള ഐടി കമ്പനികള്‍

    January 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions