Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlines
Home›General›ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

By Admin
June 27, 2026
198
0

ചക്ക മുറിച്ചു വിളമ്പി ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിന്‍റെ ഭാര്യ ചാവോ ലീ ടാര്‍ലാമിസ്

തിരുവനന്തപുരം: ശിവഗിരി മഠത്തിലെത്തിയ ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിന്‍റെ ഭാര്യ ചാവോ ലീ ടാര്‍ലാമിസ് നടത്തിയ വേറിട്ട ആതിഥേയത്വം മഠത്തിലെ സ്വാമിമാരെയും മറ്റുള്ളവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
സന്ദര്‍ശനത്തിനിടെ ശിവഗിരിയിലെ ചക്ക രുചിക്കണമെന്ന് ചാവോ ലീ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മഹാസമാധി പരിസരത്തെ പ്ലാവില്‍നിന്ന് ഒരു വരിക്കച്ചക്ക അവര്‍ക്കായി എത്തിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ചാവോ ലീ സ്വയം ചക്ക മുറിച്ച് അതിലെ ചുളകള്‍ വേര്‍തിരിച്ച് അവിടെ ഉണ്ടായിരുന്ന സ്വാമിമാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയത് പുതിയൊരു സ്നേഹാനുഭവമായി.

ചാവോ ലീ സ്വയം ചക്ക മുറിച്ച് അതിലെ ചുളകള്‍ വേര്‍തിരിക്കുന്നു

ചക്ക മുറിക്കുന്നതിലും വിളമ്പുന്നതിലുമുള്ള അവരുടെ കൈവഴക്കവും ആത്മാര്‍ഥതയും കണ്ടവര്‍ക്ക് കൗതുകമായി. അതിഥിയായി എത്തിയ ഒരാള്‍ ആതിഥേയയുടെ വേഷമണിഞ്ഞ ഈ അപൂര്‍വ നിമിഷം ശിവഗിരിയിലെ എല്ലാവരുടെയും മനസ്സില്‍ മായാത്ത ഓര്‍മയായി മാറി.
നേരത്തെ, ശിവഗിരിമഠത്തിലെത്തിയ ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിനെ ശിവഗിരി മഠം ആദരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആസ്ട്രേലിയയില്‍ സര്‍വമത സമ്മേളന ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലീ ടാര്‍ലാമിസ് ഭാര്യ ചാവോ ലീ ടാര്‍ലാമിസിനൊപ്പമാണ് മഠം സന്ദര്‍ശിച്ചത്.
ആസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സമൂഹമുള്ള സംസ്ഥാനമാണ് വിക്ടോറിയ. സാമൂഹിക സാംസ്കാരിക രംഗത്തെ വൈവിധ്യങ്ങള്‍ വെല്ലുവിളിയല്ലെന്നും അത് സമൂഹത്തിന്‍റെ ഒരുമയ്ക്ക് ഏറ്റവും വലിയ ശക്തിയായി മാറണമെന്നും ലീ ടാര്‍ലാമിസ് പറഞ്ഞു. സാങ്കേതികവിദ്യ ലോകത്തെ കൂടുതല്‍ അടുപ്പിച്ചെങ്കിലും തെറ്റിദ്ധാരണകളും അസഹിഷ്ണുതയും സാമൂഹിക വിഭജനങ്ങളും മനുഷ്യരെ അകറ്റുകയാണ്. ‘ഇത്തരം സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയിലെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് വി. ജോയ് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, ഫിന്നി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TagsLee TarlamisSivagiri MuttSree Narayana Guru
Previous Article

‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ...

Next Article

ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ ...

Related articles More from author

  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlines

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

    July 31, 2026
    By Admin
  • BusinessHeadlines

    കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന

    April 1, 2026
    By Admin
  • BusinessGeneralHeadlines

    ട്രംപിൻ്റെ യുദ്ധം വി.ഡിസതീശനെയും വലയ്ക്കും

    May 19, 2026
    By Admin
  • BusinessHeadlines

    മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന

    April 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions