Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

BusinessHeadlinesTechnology
Home›Business›‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

By Admin
July 8, 2026
154
0

ഈ പങ്കാളിത്തത്തിലൂടെ ആന്ത്രോപിക്കിൻ്റെ ക്ലോഡ് മോഡലുകളെ യു‌എസ്‌ടിയുടെ പരിചയം, എഞ്ചിനീയറിംഗ് മികവ്, വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുമായി സംയോജിപ്പിക്കുന്നു

തിരുവനന്തപുരം:പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകൾ വികസിപ്പിക്കുന്ന എഐ സുരക്ഷാ-ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കും തന്ത്രപ്രധാനമായ പങ്കാളിത്തതിൽ ഏർപ്പെട്ടു. ഗ്ലോബൽ 1000 സംരംഭങ്ങളെ എ ഐ മികവ് കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ സുപ്രധാന പങ്കാളിത്തത്തിൻ്റെ ലക്ഷ്യം.

ഈ സഹകരണത്തിൻ്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി യു‌എസ്‌ടി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് സംവിധാനങ്ങളിലും പ്രവർത്തന രീതികളിലും ക്ലോഡ് സാങ്കേതികവിദ്യ സംയോജിപ്പിക്കാനാകും. ഇതിലൂടെ, ചെറിയ തോതിലുള്ള എഐ പരീക്ഷണങ്ങളിൽ നിന്ന് മാറി, ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ വലിയ തോതിലുള്ള എഐ വിന്യാസത്തിലേയ്ക്ക് മാറാൻ സാധിക്കും.
ഈ പങ്കാളിത്തത്തിലൂടെ ആന്ത്രോപിക്കിൻ്റെ ക്ലോഡ് മോഡലുകളെ യു‌എസ്‌ടിയുടെ പരിചയം, എഞ്ചിനീയറിംഗ് മികവ്, വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുമായി സംയോജിപ്പിക്കുന്നു. ഇതുവഴി,ഉപഭോക്താക്കൾക്ക് നിലവിലുള്ള ബിസിനസ് സംവിധാനങ്ങളിൽ ക്ലോഡിന്റെ വിന്യാസം കൂടുതൽ വേഗത്തിലും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗപ്പെടുത്താനും നടപ്പിലാക്കാനും കഴിയും.

ഉത്തരവാദിത്തത്തോടെയുള്ള എഐ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന പൊതുവായ ലക്ഷ്യത്തി ന്‍റെ അടിസ്ഥാനത്തിലാണ് ഈ പങ്കാളിത്തം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ക്ലോഡ് പാർട്നർ നെറ്റ്‌വർക്ക് സർവീസസ് വിഭാഗത്തിലെ ഗ്ലോബൽ പ്രീമിയർ പാർട്നർ എന്ന നിലയിൽ യു‌എസ്‌ടിയുടെ സ്ഥാനം ഇത് കൂടുതൽ ശക്തമാക്കുന്നു. അതോടൊപ്പം, എഐ വിന്യാസം പരീക്ഷണ ഘട്ടത്തിൽ മാത്രം ഒതുക്കാതെ, വിശ്വാസ്യതയോടെ വലിയ തോതിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങളായി മാറ്റാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന യു‌എസ്‌ടിയുടെ കഴിവും ഈ പങ്കാളിത്തത്തിലൂടെ കൂടുതൽ വിപുലമാകും. ക്ലോഡ് മോഡലുകളെ യു‌എസ്‌ടിയുടെ എഞ്ചിനീയറിംഗ് പരിചയം, വിവിധ വ്യവസായ മേഖലകളിലെ ആഴത്തിലുള്ള അറിവ്, ആഗോള സേവന വിതരണ സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നതിലൂടെ, സങ്കീർണമായ ബിസിനസ് സാഹചര്യങ്ങളിലുടനീളം ക്ലോഡ് സാങ്കേതികവിദ്യ കൂടുതൽ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.

സെമികണ്ടക്ടർ, ഓട്ടോമോട്ടീവ്, നിർമാണം, ടെലികോം, എംബെഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഡിസൈൻ പരിശോധന, ചിപ്പ് പരിശോധന, ഫാക്ടറി പ്രവർത്തനങ്ങൾ, ഫീൽഡ് സർവീസസ്‌ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് യു‌എസ്‌ടി ക്ലോഡ് സംവിധാനം സംയോജിപ്പിക്കുന്നു. ഇതിലൂടെ, ഡിസൈനിലെ പിഴവുകൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും, ചിപ്പ് പരിശോധനാ പ്രക്രിയ വേഗത്തിലാക്കാനും, ഫാക്ടറി പ്രവർത്തനങ്ങളിൽ നിന്ന് ഉപഭോക്തൃ മേഖലകളിലെ ഉപയോഗം വരെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരൊറ്റ സംവിധാനമായി പ്രവർത്തിപ്പിക്കാനും ടീമുകൾക്ക് കഴിയും. ഈ പ്രക്രിയകൾ ഫിസിക്കൽ എഐയുടെ അടിസ്ഥാനഘടകങ്ങളാണ്. ഉൽപ്പാദന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉപകരണങ്ങളിലേക്കും റോബോട്ടിക് സംവിധാനങ്ങളിലേക്കും ഐ ഐയെ പ്രായോഗികമായി എത്തിക്കുന്നതിൽ ഇതു നിർണായക പങ്കുവഹിക്കുന്നു.

ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് യു‌എസ്‌ടി-ഐഡെക്. ഹാർഡ്‌വെയർ, സിലിക്കൺ സാധൂകരണ പ്രക്രിയകളുടെ പ്രവർത്തനക്ഷമതയിൽ ഈ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ ഗണ്യമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ക്ലോസ്ഡ്-ലൂപ്പ് ഏജന്റിക് വാലിഡേഷൻ പൈപ്പ്‌ലൈൻ ഉപയോഗിക്കുന്നതിലൂടെ സാധാരണ നാല് ദിവസം വേണ്ടിവരുന്ന പരിശോധനാ പ്രക്രിയ 48 മണിക്കൂറായി ചുരുക്കാനും സാധിച്ചിട്ടുണ്ട്. നിലവിൽ, വേഗതയാർന്ന വാലിഡേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് യു‌എസ്‌ടി ലക്ഷ്യമിടുന്നത്. തകരാറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനും, എൻജിനീയർമാർക്ക് അധിക ഉപകരണങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കിക്കൊണ്ട് പരിശോധനാ പ്രക്രിയയുടെ വേഗതയും കാര്യക്ഷമതയും കൂടുതൽ വർധിപ്പിക്കാനും സാധിക്കും.

വ്യവസായ പ്ലാറ്റ്‌ഫോമുകളിലേക്കും ഹൊറിസോണ്ടൽ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്കും യു എസ് ടി ക്ലോഡിനെ സംയോജിപ്പിക്കും. ഈ സംയോജനങ്ങളിലൂടെ, കൃത്യത, ഡാറ്റാ സംരക്ഷണം, മാനദണ്ഡങ്ങൾ പാലിക്കൽ, വിശ്വാസ്യത എന്നിവ നിർണായകമായ മേഖലകളിൽ എഐ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏകീകൃത മാർഗം ഉപഭോക്താക്കൾക്ക് ലഭ്യമാകും.
യു‌എസ്‌ടി കെയർപാത്ത് പ്ലാറ്റ് ഫോമിൽ ക്ലോഡ് ഉപയോഗിച്ച് സേവനങ്ങൾ, പരിചരണ മാനേജ്‌മെന്റ്, ക്ലെയിംസ് പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കും. പരിചരണ ടീമുകൾക്ക് തത്സമയത്തിൽ ഏകീകൃത കാഴ്ചപ്പാട് ലഭ്യമാകുന്നു. കൂടാതെ, ക്ലോഡ് കോഡും എംസിപി കണക്ടറുകളും ഈ പ്ലാറ്റ്‌ഫോമിനെ നേരിട്ട് ക്ലെയിംസ്, കെയർ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു.

ടെലികോം മേഖലയിൽ, യു‌എസ്‌ടി ഇന്റലിഓപ്സ് നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ, സർവീസ് അഷ്വറൻസ് , ഒ എസ് എസ് / ബി എസ് എസ് നവീകരണം എന്നീ ഘടകങ്ങളിലേയ്ക്കു ക്ലോഡിനെ സംയോജിപ്പിക്കും. സേവന പ്രശ്നങ്ങൾ തിരിച്ചറിയാനും, പരാജയങ്ങൾ മുൻകൂട്ടി പ്രവചിക്കാനും, അംഗീകൃത പ്രതികരണ പ്രവർത്തന പ്രവാഹങ്ങളിലൂടെയും സുരക്ഷിതമായ സിസ്റ്റം സംയോജനങ്ങളിലൂടെയും സേവന തടസ്സങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുന്നതിനായി പ്ലാറ്റ്‌ഫോമിൽ ക്ലോഡിന്റെ റീസണിംഗ് ലെയർ സംയോജിപ്പിക്കുന്നു.
ബാങ്കിംഗ് മേഖലയിലും നേട്ടങ്ങൾ സാധ്യമാകും. ഒട്ടു മിക്ക മധ്യ-തല ബാങ്കുകളും ഇപ്പോഴും തത്സമയ ബാങ്കിംഗിനായി രൂപകൽപ്പന ചെയ്തതല്ലാത്ത, രാത്രികാല ബാച്ച് പ്രോസസ്സിംഗിനെ ആശ്രയിക്കുന്ന പഴയ കോർ സംവിധാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഓരോ പുതിയ സംയോജനത്തിനും ഉൽപ്പന്ന മാറ്റങ്ങൾക്കും മാസങ്ങളോളം വെൻഡർ ആശ്രിതമായ പ്രവർത്തനങ്ങൾ ആവശ്യമായി വരുന്നു. യു‌എസ്‌ടി ഫിൻഎക്സ് , പാരമ്പര്യ ബാങ്കിംഗ് സംവിധാനങ്ങളെ ഓപ്പൺ ബാങ്കിംഗിനും എപിഐ-ഫസ്റ്റ് ഇന്റഗ്രേഷനുകൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഏകീകൃത ആധുനിക തത്സമയ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നു. ക്ലോഡ് ഈ പ്ലാറ്റ്‌ഫോമിന്റെ എഐ ശേഷികൾക്ക് കരുത്തേകുന്നു. ഇതിലൂടെ ഉപഭോക്തൃ ഓൺബോർഡിംഗ് വേഗത്തിലാക്കാനും, പ്രോസസ്സിംഗ് ഓട്ടോമേറ്റ് ചെയ്യാനും, അക്കൗണ്ട് വിവരങ്ങളിലേക്കു ജീവനക്കാർക്ക് കൂടുതൽ വേഗത്തിൽ പ്രവേശനം ലഭ്യമാക്കാനും സാധിക്കുന്നു.

യു‌എസ്‌ടി ഉപഭോക്താക്കൾക്ക് മാറ്റത്തിന്റെ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന എല്ലാ മേഖലകളിലും ക്ലോഡിനെ പ്രയോജനപ്പെടുത്തുന്നു. കൺസൾട്ടിംഗ് മേഖലയിൽ, ടീമുകൾ ക്ലോഡ് ഉപയോഗിച്ച് പ്രവർത്തന പ്രവാഹങ്ങളും പരിവർത്തന റോഡ്‌മാപ്പുകളും പുനർരൂപകൽപ്പന ചെയ്യുന്നു. ഇതിലൂടെ എന്റർപ്രൈസുകൾക്ക് വിവിധ പ്രവർത്തന മേഖലകളിലുടനീളം എഐ സ്വീകരിക്കാനും, ചേഞ്ച് മാനേജ്മെന്റ്റ് സംവിധാനങ്ങളെ ഒറ്റത്തവണ പദ്ധതിയായി കാണുന്നതിന് പകരം ആവർത്തിച്ച് നടപ്പാക്കാവുന്ന ഒരു പ്രക്രിയയാക്കി മാറ്റാനും സഹായിക്കുന്നു.
ഭാവിയിൽ, യു‌എസ്‌ടി ക്ലോഡിനെ റീട്ടെയിൽ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, നിർമാണം എന്നീ മേഖലകളിലെ സ്വന്തം പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ മെർച്ചൻഡൈസിംഗ്, ഇൻവെന്ററി ആസൂത്രണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനും, ഡിജിറ്റൽ കൊമേഴ്‌സ് ശക്തിപ്പെടുത്താനും, വിതരണ ശൃംഖലാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

കൃഷ്ണ സുധീന്ദ്രയും മനു ഗോപിനാഥും

“ആന്ത്രോപിക്കുമായുള്ള ഈ പങ്കാളിത്തം, എഐയുടെ സാധ്യതകൾ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താനും മികച്ച ബിസിനസ് നേട്ടങ്ങൾ കൈവരിക്കാനും ഉപഭോക്താക്കളെ സഹായിക്കാനുള്ള യു‌എസ്‌ടിയുടെ ശക്തമായ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. ക്ലോഡ് മികവുകളെ യു‌എസ്‌ടിയുടെ എഞ്ചിനീയറിംഗ് പരിചയം, വിവിധ വ്യവസായ മേഖലകളിലെ പരിജ്ഞാനം, സേവനങ്ങൾ നൽകുന്നതിലെ വൈദഗ്ധ്യം എന്നിവയുമായി ബന്ധിപ്പിച്ച്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യവസായ പരിഹാരങ്ങളും ഡിജിറ്റൽ, എഞ്ചിനീയറിംഗ് സേവനങ്ങളും ഞങ്ങൾ നൽകുന്നു. ഇതിലൂടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും, ബിസിനസ് വളർച്ച വേഗത്തിലാക്കാനും, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ രീതിയിൽ എഐ അധിഷ്ഠിത തീരുമാനങ്ങൾ നടപ്പാക്കാനും ഉപഭോക്താക്കളെ സഹായിക്കാനാകും,” യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

“ആഗോള തലത്തിലുള്ള പ്രമുഖ ബാങ്കുകൾ, ടെലികോം കമ്പനികൾ, നിർമാണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യു‌എസ്‌ടി സഹായിക്കുന്നു. ഉപഭോക്താക്കൾക്കായി ഒരുക്കുന്ന സംവിധാനങ്ങളിൽ ക്ലോഡ് ഉപയോഗിക്കുന്നതിന് മുമ്പ്, യു‌എസ്‌ടി സ്വന്തം എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളിൽ അത് പരീക്ഷിച്ച് വിജയകരമാക്കുകയും, 20,000 ജീവനക്കാർക്ക് ക്ലോഡ് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്യുന്നു,” ആന്ത്രോപിക്ക് ചീഫ് കൊമേഴ്സ്യൽ ഓഫീസർ പോൾ സ്മിത്ത് പറഞ്ഞു.

“കൺസൾട്ടിംഗ് പ്ലാറ്റ്‌ഫോമുകൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, വ്യവസായ പരിഹാരങ്ങൾ എന്നിവയിലുടനീളം യു‌എസ്‌ടി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതികളിൽ ക്ലോഡിനെ സംയോജിപ്പിക്കുകയാണ് ഞങ്ങൾ. ആന്ത്രോപിക്കുമായുള്ള ഈ പങ്കാളിത്തം, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഫലങ്ങൾ പ്രദാനം ചെയ്യാനും, വിശ്വാസം, മേൽനോട്ടം, ദീർഘകാല നേട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു എഐ-നേറ്റീവ് സ്ഥാപനമായി യു‌എസ്‌ടിയുടെ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നു,” യു‌എസ്‌ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു.

TagsAnthropicUST
Previous Article

ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ...

Next Article

ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ ...

Related articles More from author

  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍
  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം
  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്
  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Timeline

  • August 23, 2026

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • August 23, 2026

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • August 22, 2026

    ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • August 22, 2026

    ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • August 22, 2026

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions