Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

HeadlinesMovies
Home›Headlines›1200 കോടി രൂപ വാരിക്കൂട്ടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’

1200 കോടി രൂപ വാരിക്കൂട്ടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’

By Admin
January 5, 2026
236
0

‘ധുരന്ധർ’ ജനുവരി 30ന് നെറ്റിഫ്ലിക്സിൽ

മുംബയ്:ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയം നേടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’.ഈ ചിത്രം 31 ദിവസംകൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത് 1200 കോടി രൂപയാണ്. കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കെ.ജി.എഫ് 2-ൻ്റെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ സിനിമയായി മാറിയ ധുരന്ധർ, നിലവിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ആഭ്യന്തര ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് തുടരുന്നത്. അഞ്ചാം വാരാന്ത്യത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് 33 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, 31 ദിവസത്തിനുള്ളിൽ മൊത്തം 772.25 കോടി രൂപ നെറ്റ് കളക്ഷൻ (926.7 കോടി ഗ്രോസ്) സ്വന്തമാക്കി. ‘അവതാർ: ഫയർ ആൻഡ് ആഷ്’, ‘ഇക്കിസ്’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ധുരന്ധർ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
വിദേശ വിപണികളിലും ചിത്രം മികച്ച ലാഭം നേടുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ നിരോധനം ചിത്രത്തിന്‍റെ കളക്ഷനെ നേരിയതോതിൽ ബാധിച്ചിട്ടുണ്ട്. നിരോധനമുണ്ടായിട്ടും, ഇതുവരെ 31 ദശലക്ഷം ഡോളർ അന്താരാഷ്ട്ര തലത്തിൽ ചിത്രം നേടിയെടുത്തു.
കറാച്ചിയിലെ ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന ഇന്ത്യൻ ഏജന്‍റായി രൺവീർ സിങ് എത്തുന്ന ഈ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.സാറ അർജുനാണ് നായിക.
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലഭ്യമായ സൂചനകൾ പ്രകാരം ധുരന്ധർ പാർട്ട് 2, മാർച്ചിൽ തിയേറ്ററുകളിലെത്തും.
ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 21 ദിവസത്തിനകം ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചു.1200 കോടിയിലെത്തിയതോടെ ഷാരൂഖ് ഖാൻ (ജവാൻ), സൽമാൻ ഖാൻ (ബജ്‌രംഗീ ഭായ്ജാൻ), യഷ് (കെജിഎഫ്-2), രൺബീർ കപൂർ (അനിമൽ) തുടങ്ങിയ താരങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളുടെ കളക്ഷനെ രൺവീർ സിംഗ് മറികടന്നു.
ഇനി നാലു ചിത്രങ്ങൾ മാത്രമാണ് മുന്നിലുള്ളത് – ആമിർ ഖാന്‍റെ ‘ദംഗൽ’, എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’, ‘ആർആർആർ’, അല്ലു അർജുൻ്റെ ‘പുഷ്പ 2’ എന്നിവയാണത്.
‘ദംഗൽ’ ഇപ്പോഴും എക്കാലത്തെയും മികച്ച വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി തുടരുകയാണ്. റിലീസ് കഴിഞ്ഞ് ഏകദേശം പത്തുവർഷം പിന്നിടുമ്പോഴും ദംഗലിൻ്റെ 2070 കോടി രൂപ നേട്ടം മറികടക്കാൻ ഒരു ചിത്രത്തിനുമായിട്ടില്ല, ചിത്രത്തിന്‍റെ വരുമാനത്തിന്റെ 60 ശതമാനത്തിലധികവും ചൈന, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ്.
ധുരന്ധർ ജനുവരി 30ന് നെറ്റിഫ്ലിക്സിലെത്തും.

 

TagsAdithya DharDhurandharRanveer SinghSara Arjun
Previous Article

കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്

Next Article

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി കൈറ്റിൻ്റെ റോബോട്ടിക്സ് പരിശീലനം: നാലര ...

Related articles More from author

  • HeadlinesMovies

    ‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ

    January 27, 2026
    By Admin
  • HeadlinesMovies

    കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്

    January 5, 2026
    By Admin
  • GeneralHeadlines

    തെരഞ്ഞെടുപ്പിലെ ഹരിതചട്ടലംഘനം:340 കേസ്, 46 ലക്ഷം പിഴ

    December 3, 2025
    By Admin
  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി പ്രഖ്യാപിച്ചു:’അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ‘ലൈഫ്’

    February 24, 2026
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Timeline

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions