Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›പ്രിയപ്പെട്ട ഗോകുൽ,മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളം…

പ്രിയപ്പെട്ട ഗോകുൽ,മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളം…

By Admin
January 20, 2026
302
0

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ‘Can Walk’ എന്ന സംഘടന രൂപീകരിച്ച ഗോകുൽ
തിരുവനന്തപുരം:അസാമാന്യ ഉൾക്കരുത്തോടെ കൈവിട്ട ജീവിതത്തെ പിടിച്ചെടുത്ത ഗോകുലിനെ പരിചയപ്പെടുത്തുന്നത് സ്പീക്കർ എ.എൻ ഷംസീർ. ആരും തകർന്നുപോകുന്ന ജീവിതാവസ്ഥയിൽ അതിനെ ഇച്ഛാശക്തിയോടെ മറികടന്ന ചെറുപ്പക്കാരൻ.സഹനങ്ങളുടെ പാതയിൽ ഗോപുരമായുയർന്ന് തന്നെപ്പോലെയോ അതിനെക്കാളുമോ ഉള്ളവർക്ക് വെളിച്ചം പകരുകയുമാണ് ഗോകുൽ.

സ്പീക്കർ എ എൻ ഷംസീറും ഗോകുലും സ്പീക്കറുടെ ഓഫീസിൽ

ഗോകുലിനെക്കുറിച്ചുള്ള സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് പ്രിയപ്പെട്ട ഗോകുൽ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ സ്വന്തം സഹോദരനെപ്പോലെ എനിക്കൊപ്പമുള്ള സഖാവ്. ഇന്നും ഒരു ഫോൺ വിളിക്കപ്പുറം “ഷംസീർ സഖാവേ…” എന്ന സ്നേഹവിളിയുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവൻ.
​2006-ലാണ് ഒരു അപകടത്തിന്‍റെ രൂപത്തിൽ ഗോകുലിൻ്റെ ജീവിതം മാറിമറിയുന്നതും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നതും. ആ അപകടവാർത്തയറിഞ്ഞ്, അതിന്‍റെ വ്യാപ്തി പോലും തിരിച്ചറിയുന്നതിന് മുൻപേ സഖാവ് പി. ബിജുവിനൊപ്പം ഗോകുലിനെ കാണാൻ ആശുപത്രിയിൽ എത്തിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ബിജുവിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഗോകുൽ.
​നാലോ അഞ്ചോ വർഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് അന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളാണ്, ഇന്ന് എന്‍റെ മാറോട് ചേർന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആ വലിയ വീഴ്ചയിൽ തളർന്നുപോകാതെ, അസാമാന്യമായ മനക്കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് അവൻ.

ഗോകുൽ

​പ്രതിസന്ധികളോട് പടപൊരുതി 2012-ൽ ഗോകുൽ തന്‍റെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. ഇതിനിടയിൽ 2009 ഇൽ, തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ‘Can Walk’ എന്ന സംഘടന രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് ‘SP Adarsh Foundation’ മായി ചേർന്ന് ഒരു റീഹാബിലിറ്റേഷൻ – ഫിസിയോതെറാപ്പി യൂണിറ്റ് ഗോകുൽ നടത്തിവരുന്നു. ഏറെ അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മാസം മുതൽ ഈ സംഘടനയിലെ 10 പേർ മോട്ടോറൈസ്ഡ് വീൽചെയറുകൾ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ Zomato ഡെലിവറി പാർട്ണർമാരായി ജോലി ചെയ്ത് വരികയാണ്. കൂടെയുള്ളവർക്ക് ഇത്രമേൽ ആത്മവിശ്വാസം പകരാൻ ഗോകുലിനും ‘Can Walk’ സൊസൈറ്റിക്കും സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
​2017 ഇൽ വിവാഹിതനായ ഗോകുൽ ഇന്ന് ഇരട്ട ആൺകുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാർ ഇവാനിയോസ് കോളേജിൽ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു.

പി.ബിജു

​ഇക്കഴിഞ്ഞ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെയാണ് പ്രിയപ്പെട്ടവനെ വീണ്ടും കണ്ടു. ഏറെ സന്തോഷത്തോടെ അവനെ വാരിപ്പുണർന്ന് സ്വീകരിച്ചു. ഈ നിമിഷത്തിൽ സഖാവ് പി. ബിജു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം, ഗോകുലിനെ എന്നെക്കാളേറെ സ്നേഹിച്ചിരുന്നത് ബിജുവായിരുന്നു.

TagsA N ShamseerCan Walk SocietyGokulP BijuRehabilitation Physiotherapy Unit
Previous Article

 ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി ...

Next Article

റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിച്ചു, 2026 ജനുവരി മുതല്‍ ...

Related articles More from author

  • BusinessHeadlines

    ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി

    March 25, 2026
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin
  • HeadlinesTravel

    ‘യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ഡിജിറ്റല്‍ പ്രചാരണവുമായി കേരള ടൂറിസം

    February 14, 2026
    By Admin
  • GeneralHeadlines

    നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

    March 31, 2026
    By Admin
  • GeneralHeadlines

    ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

    August 14, 2026
    By Admin
  • BusinessGeneralHeadlines

    എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61

    May 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions