Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ

ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ

By Admin
January 27, 2026
312
0

125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യം

തിരുവനന്തപുരം:ലോക കേരളസഭ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ . 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്‍റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക.

ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നു വന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ സ്റ്റുഡന്‍റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെല്പ് ഡസ്‌കുകൾ തുടങ്ങിയവ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഉദ്ഘാടനം ചെയ്യും. നോർക്കയുടെ കീഴിലുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ് ലിമിറ്റഡ് നടപ്പിലാക്കിയ ‘ഷെർപ്പ’ നിക്ഷേപ പ്രോത്സാഹന പോർട്ടലിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യമുണ്ടാകും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും.
2018 ലെ ആദ്യ ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ ഒതുങ്ങി നിന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സഭയ്ക്ക് പ്രവാസികൾ നൽകുന്ന പ്രാധാന്യത്തിന്‍റെ തെളിവാണെന്ന് സ്പീക്കർ പറഞ്ഞു.
ലോക കേരള സഭയോട് അനുബന്ധിച്ച് 30ന് വൈകുന്നേരം 3ന് യൂണിവേഴ്‌സിറ്റി കോളേജിൽ ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, രവി രാമൻ, ജോൺ ബ്രിട്ടാസ് എം പി, എം എ യൂസഫലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുക്കും.
പ്രവാസി ഭരണ നിർവ്വഹണം: നവീകരണ സാധ്യതകളും പരിഷ്‌കാരങ്ങളും, വിദേശ തൊഴിൽ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും: മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവതൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ, വിദ്യാർത്ഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും, സ്ത്രീ കുടിയേറ്റം: പുതിയ പ്രവണതകൾ, പ്രവാസി നിക്ഷേപവും സംരംഭകത്വവും: നവീകരണ – വൈവിധ്യവൽക്കരണ സാധ്യതകൾ, പുതു തലമുറ പ്രവാസവും വിജ്ഞാന-നൈപുണ്യ വിനിമയ സാധ്യതകളും, പ്രവാസി പുനരധിവാസ – ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും, കേരളീയ കല-സാഹിത്യ- ഭാഷ പ്രചാരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്നീ എട്ട് വിഷയങ്ങളിൽ ചർച്ചകളും ഗൾഫ്, ഏഷ്യ – പസഫിക്, യൂറോപ്പ് ആന്റ് യുകെ, അമേരിക്കൻ വൻകര, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ തുടങ്ങിയ ഏഴു മേഖലാ സമ്മേളനങ്ങളും 30നു 2 മുതൽ 6 വരെ നടക്കും. സമ്മേളനത്തിൽ മന്ത്രിമാർ, വകുപ്പ് സെക്രെട്ടറിമാർ, വിഷയ വിദഗ്ധർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുമെന്നും സ്പീക്കർ പറഞ്ഞു.
ലോക കേരള സഭയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കാലഘട്ടം കൂടിയാണിത്. വിദേശകാര്യ വകുപ്പിന്‍റെ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് അധികരിച്ചു ലോക കേരള സഭയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയും അതിൻ പ്രകാരം ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരം മാതൃകകൾ രൂപീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച ശുപാർശകളിൽ സാധ്യമായ 28 ശുപാർശകൾ നടപ്പിലാക്കി വരികയാണ്. 23 നിർദേശങ്ങൾ സംസ്ഥാന സർക്കാരാണ് നടപ്പിലാക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നവയിൽ 16 നിർദേശങ്ങൾ നോർക്ക വകുപ്പും, ഏഴെണം ലോക കേരളസഭ സെക്രട്ടറിയേറ്റിന്‍റെ സഹായത്തോടെയുമാണ് സാധ്യമാക്കുന്നത്. ഇതിൽ 10 നിർദേശങ്ങൾ നടപ്പിൽ വരുത്തി. ബാക്കിയുള്ള 13 നിർദേശങ്ങൾ നടപ്പിലാക്കി വരുന്നു. കേന്ദ്ര സർക്കാരിനു സമർപ്പിച്ച അഞ്ച് നിർദേശങ്ങൾ വിദേശകാര്യ വകുപ്പിന്‍റെ പാർലമെൻറി കമ്മിറ്റി മുൻപാകെ വിശദമായി അവതരിപ്പിച്ചതായും സ്പീക്കർ വ്യക്തമാക്കി.
പ്രവാസി മിഷൻ, നോർക്ക കെയർ – സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ, സ്റ്റുഡന്‍റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓണലൈൻ സേവനങ്ങൾ, നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്, എയർപോർട്ട് ഹെൽപ് ഡസ്‌ക്, നോർക്ക പോലീസ് സ്റ്റേഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്ക് പുറമേ പ്രതിനിധികൾ സർക്കാരിനു നേരിട്ട് സമർപ്പിച്ച പ്രപ്പോസലുകൾ ലോക കേരള സഭ സെക്രെട്ടെറിയേറ്റ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കാൻ ശ്രമങ്ങൾ നടത്തി വരുന്നതായും സ്പീക്കർ കൂട്ടിച്ചർത്തു.
നിയമസഭയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ, നോർക്ക സി ഇ ഒ അജിത് കൊളാശ്ശേരി എന്നിവർ പങ്കെടുത്തു.

TagsLok Kerala Sabha
Previous Article

‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ...

Next Article

കേരള ശാസ്ത്ര പുരസ്‌കാരം ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസ്സി ...

Related articles More from author

  • GeneralHeadlines

    പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

    January 31, 2026
    By Admin
  • HeadlinesPolitics

    ‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

    April 4, 2026
    By Admin
  • GeneralHeadlines

    ‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

    January 21, 2026
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • Headlines

    ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

    November 11, 2025
    By Admin
  • GeneralHeadlines

    ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ സൗജന്യം

    June 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions