Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlines
Home›General›നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

By Admin
March 31, 2026
183
0

നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് 13,99,450 രൂപ പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്‌മെൻ്റ് സ്ക്വാഡുകൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 65,658 കിലോ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിവിസി ഫ്ലെക്സ്, പോളി കോട്ടൺ സാമഗ്രികൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനുപകരം മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച, ക്യു ആർ കോഡ് പതിപ്പിച്ച, പോളി എത്തിലിൻ, 100% കോട്ടൺ തുടങ്ങിയവയാണ് പ്രചാരണ ബോർഡുകൾക്കായി ഉപയോഗിക്കേണ്ടത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പ്രചാരണത്തിനും യോഗങ്ങളിലും ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ശബ്ദമലിനീകരണം ഉൾപ്പെടെ മലിനീകരണം പരമാവധി കുറയ്ക്കുന്ന വിധത്തിൽ ആകണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.
ഇവ നിരീക്ഷിക്കുന്നതിന് ശുചിത്വമിഷൻ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് ഓരോ ജില്ലയിലെയും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ.
സംസ്ഥാനത്താകെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ ഇതുവരെ 918 കേന്ദ്രങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിനും നിയമങ്ങൾ ലംഘിച്ചതിനും വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ആകെ 13,99,450 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 114 പരിശോധനകളിലായി 28,120 കിലോ നിരോധിത ഫ്ലക്സ് മെറ്റീരിയലുകൾ പിടിച്ചെടുത്തു. 1,65,450 രൂപ പിഴയായി ചുമത്തി.എറണാകുളത്ത് 51 പരിശോധനകളിലായി 32,000 കിലോ സാമഗ്രികൾ പിടിച്ചെടുത്തു. 1,00,000 രൂപ പിഴ ചുമത്തി.
കൊല്ലം, കണ്ണൂർ ജില്ലകളിൽ 146 പരിശോധനകൾ വീതം നടത്തി. രണ്ട് ജില്ലകളിൽ നിന്നുമായി 7 ലക്ഷം രൂപയോളം പിഴ ചുമത്തി. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നും ഏകദേശം 1,000 കിലോ വീതം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.
മലപ്പുറം ജില്ലയിലെ പരിശോധനയിൽ 95000 രൂപയും ഇടുക്കി ജില്ലയിൽ 24,000 രൂപയും വയനാട്, കാസർഗോഡ് ജില്ലകളിൽ 40000 രൂപയും പാലക്കാട് 10000 രൂപയും ഫൈൻ ചുമത്തി.
തെരഞ്ഞെടുപ്പിൽ ഗ്രീൻ പോട്ടോക്കോൾ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നോഡൽ ഓഫീസറായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിയോഗിച്ചിരുന്നു.
ഹരിത തെരഞ്ഞെടുപ്പിനായുള്ള ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിശീലനവും വിവിധ ബോധവൽക്കരണ പരിപാടികളും നടന്നുവരുന്നു.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നടപടി തുടരും. ഹരിതചട്ടം പൂർണ്ണമായും പാലിക്കുന്നതിന് എല്ലാ സഹകരണവും നൽകണമെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ജനങ്ങളോടും ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അഭ്യർത്ഥിച്ചു.

 

 

 

 

 

 

 

 

Previous Article

ടെക്കികളെ വോട്ട് ചെയ്യിക്കാൻ ടെക്നോപാര്‍ക്കില്‍ ബോധവല്‍ക്കരണ കാമ്പയിന്‍

Next Article

‘എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്’

Related articles More from author

  • GeneralHeadlines

    ‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

    February 21, 2026
    By Admin
  • GeneralHeadlines

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

    August 10, 2026
    By Admin
  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin
  • GeneralHeadlines

    വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ

    January 11, 2026
    By Admin
  • HeadlinesHealth

    പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

    June 27, 2026
    By Admin
  • BusinessHeadlines

    ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

    April 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions