Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

CareerHeadlines
Home›Career›‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

By Admin
April 11, 2026
139
0

‘രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും’
തിരുവനന്തപുരം:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ഉറപ്പാക്കുമെന്നുള്ളതാണെന്ന് ഓർമിപ്പിച്ച് അതിന് തുടക്കം കുറിച്ച അനുഭവം പങ്കുവച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്.അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് നൽകാൻ കഴിയും. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും. പഠനവേളയിലെ നൈപുണി പരിശീലനത്തിൽ ഈ കമ്പനികളും പങ്കാളികളാകും. ചെറുതെങ്കിലും ഇതിൻ്റെയൊരു സൂചനയാണ് തേജോ എഞ്ചിനീയറിംഗിലെ ഹരിപ്രസാദിൻ്റെ സന്ദർശനമെന്ന് തോമസ് ഐസക് പറയുന്നു.

ഡോ.ടി.എം തോമസ് ഐസകിൻ്റെ കുറിപ്പ് വായിക്കാം:

തേജോ എഞ്ചിനീയറിംഗ് കമ്പനിയുടെ രാമഗുണ്ടത്തെ ബ്രാഞ്ച് മാനേജർ എൻ.കെ. ഹരിപ്രസാദ് എന്നെ കാണുവാൻ വന്നിരുന്നു. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വന്നതാണ്. തിരികെ പോകുംമുമ്പ് നന്ദി പറയാൻ എത്തിയതാണ്.
തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 3500 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. കൺവെയർ സിസ്റ്റത്തിന്റെ ഉല്പാദകരും സർവീസ് പ്രൊവൈഡർമാരുമാണ്. ഐടിഐ പാസ്സായ യുവജനങ്ങളെ കമ്പനിക്ക് ആവശ്യമുണ്ട്. ഇപ്പോൾ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എത്തിയവരാണ്.


തേജോ എഞ്ചിനീയറിംഗ് കമ്പനിയുടെ രാമഗുണ്ടത്തെ ബ്രാഞ്ച് മാനേജർ എൻ.കെ. ഹരിപ്രസാദും ഡോ.ടി.എം തോമസ് ഐസകും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലുള്ള ഇവരുടെ പരിശീലന കേന്ദ്രത്തിൽവച്ച് രണ്ട് മാസത്തെ പരിശീലനം നൽകും. ഒരു ബാച്ചിൽ 16 പേർക്ക് വീതമാണ് പരിശീലനം. അതു കഴിഞ്ഞാൽ 25000 രൂപ മാസശമ്പളത്തിനു നിയമനം. താമസവും ഭക്ഷണവും സൗജന്യം. ആറ് മാസം കഴിഞ്ഞാൽ തൃപ്തികരമെങ്കിൽ സ്ഥിരപ്പെടുത്തും. അതോടെ ഇൻസെന്റീവ്സിനും അർഹതയുണ്ട്. നാല് വർഷത്തിലൊരിക്കൽ പ്രൊമോഷൻ. വിദേശത്തും കമ്പനിക്ക് യൂണിറ്റുകളുണ്ട്. ഏറ്റവും മിടുക്കർക്ക് വിദേശത്തു നിയമനം നൽകും.
ഹരിപ്രസാദ് പുരോഗമന ചിന്താഗതിക്കാരനാണ്. അതുകൊണ്ട് ഞാൻ പറഞ്ഞു. കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളികൾക്കും പട്ടികവിഭാഗങ്ങൾക്കും മുൻഗണന നൽകണം. കൊല്ലത്തെ വിജ്ഞാന കേരളം സാങ്കേതിക വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ കണ്ണനെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. കണ്ണൻ 350 ഉദ്യോഗാർത്ഥികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് തന്നെ തരപ്പെടുത്തിക്കൊടുത്തു. ഇതിനകം 56 പേരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി നിയമിച്ചു കഴിഞ്ഞു. ഇവരിൽ 80 ശതമാനത്തിലേറെ പേരും മത്സ്യത്തൊഴിലാളി, പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പറഞ്ഞ വാക്ക് പാലിച്ചൂവെന്ന് പറയാനാണ് ഹരിപ്രസാദ് വന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കുമെന്നുള്ളതാണ്. 2025-26-ൽ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 80 ശതമാനം വിദ്യാർത്ഥികൾക്കും ജോലി ഉറപ്പുവരുത്താനാണ് ശ്രമം. ആർട്സ് & സയൻസ് കോളെജുകളിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മാത്രമാണ് സ്കീം നടപ്പാക്കുന്നത്. അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് നൽകാൻ കഴിയും.
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും. പഠനവേളയിലെ നൈപുണി പരിശീലനത്തിൽ ഈ കമ്പനികളും പങ്കാളികളാകും. ചെറുതെങ്കിലും ഇതിന്റെയൊരു സൂചനയാണ് തേജോ എഞ്ചിനീയറിംഗിലെ ഹരിപ്രസാദിന്റെ സന്ദർശനം.

TagsThejo Engineering Company
Previous Article

കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ...

Next Article

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ ഇസ്‌ലാമാബാദിൽ നടക്കുന്ന ...

Related articles More from author

  • HeadlinesHealth

    ‘പാരമ്പര്യ വൈദ്യന്മാർക്ക് ക്യു.സി.ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല,ചികിത്സിക്കാൻ യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം’

    January 28, 2026
    By Admin
  • BusinessHeadlines

    ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’

    August 10, 2026
    By Admin
  • Headlines

    കേന്ദ്രതൊഴിൽ കോഡ് പരിഷ്കരണം:തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

    November 22, 2025
    By Admin
  • CareerHeadlines

    മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്,  അപേക്ഷ ക്ഷണിച്ചു

    January 2, 2026
    By Admin
  • HeadlinesTravel

    കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോപ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം

    January 18, 2026
    By Admin
  • HeadlinesMovies

    അഖില കേരള റേഡിയോ നാടകോത്സവം 2026:തുടക്കവും ഒടുക്കവും ഉള്ള നാടകങ്ങളിൽ ശബ്ദവിസ്മയമായി മോഹൻലാൽ

    May 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions