Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›ഉയർന്ന താപനില ഈ മാസം 26 തീയതി വരെ തുടരാൻ സാധ്യത, പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാൻ നടപടിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

ഉയർന്ന താപനില ഈ മാസം 26 തീയതി വരെ തുടരാൻ സാധ്യത, പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാൻ നടപടിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

By Admin
April 19, 2026
125
0

ചൂട് കൂടുതലായതിനാൽ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയിൽ 50 മെഗാവാട്ടോളം വർദ്ധന
പാലക്കാട്:ചൂട് കൂടുതലായതിനാൽ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയിൽ 50 മെഗാവാട്ടോളം വർദ്ധന രേഖപ്പെടുത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ,ഏപ്രിൽ 17ന് രണ്ട് പ്രധാന റെക്കോർഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
പ്രതിദിന ഉപഭോഗം :സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 117.155 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു.
പീക്ക് ടൈം ഡിമാൻഡ് : വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകത 6033എന്ന സർവ്വകാല റെക്കോർഡിലെത്തി.

മന്ത്രി കെ.കൃഷ്ണൻകുട്ടി

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെ.എസ്.ഇ.ബി എന്ന് മന്ത്രി അറിയിച്ചു.
ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനായി മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന പവർ ബാങ്കിംഗ് അറേഞ്ച്മെൻ്റിൽ 200 മെഗാ വാട്ടിന്‍റെ കുറവ് പതിനാറാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാ വാട്ടിൻ്റെ കുറവ് ഇരുപതാം തീയതി മുതലും വീണ്ടും ഒരു 200 മെഗാ വാട്ടിന്‍റെ കുറവ് 26 മുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന ഉയർന്ന താപനില ഈ മാസം 26 തീയതി വരെ തുടരാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. കൂടാതെ, മെയ് മാസത്തിലും ഏകദേശം ഒരാഴ്ചയോളം ഉയർന്ന താപനില ഉണ്ടാകുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 22 ആം തീയതിയിലെ പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു.
പ്രസരണ കപ്പാസിറ്റി
അന്തർ സംസ്ഥാന ലൈനുകൾ വഴി ഇനിയും 150 മെഗാ ഡോളം അധികമായി എത്തിക്കാൻ സാധിക്കും.
വയനാട് കാസർഗോഡ് ഉടുപ്പി 400 കെ വി ലൈൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വൈദ്യുതി എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. കഴിഞ്ഞവർഷം തന്നെ മികച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിക്കൊണ്ട് ഉടുപ്പി കാസർഗോഡ് ലൈൻ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുന്നുണ്ട്. ഈ ലൈനും കാസർഗോഡിലെ കരിന്തണം 400 കെ വി സബ്സ്റ്റേഷനും ഈ വർഷം തന്നെ പൂർത്തിയാക്കാൻ കഴിയും. വയനാട് കാസർഗോഡ് 400 കെ വി ലൈനിന്‍റെ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലൈൻ നിർമ്മാണവും പൂർത്തിയാക്കിയാൽ വടക്കൻ മലബാർ മേഖലയിൽ വൈദ്യുതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ഇത് ഉത്തരമലബാർ മേഖലയുടെ വ്യവസായ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. ഉത്തര മലബാർ മേഖലയിലെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സഹകരണം ഈ 400 കെ വി ലൈൻ നിർമ്മാണത്തിൻ്റെ പൂർത്തീകരണത്തിനായി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.കൃഷ്ണൻകുട്ടി

ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് വൈദ്യുതി ആവശ്യകതയിലെ വൻതോതിൽ ഉള്ള വർധനവിന് കാരണം. തിരക്കേറിയ സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി സഹകരിക്കാം.

TagsElectric Power consumption
Previous Article

ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം: ...

Next Article

ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, ആദി ശങ്കരാചാര്യർ ...

Related articles More from author

  • CareerHeadlines

    കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം  ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23

    December 9, 2025
    By Admin
  • GeneralHeadlines

    വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നു

    February 28, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

    March 5, 2026
    By Admin
  • GeneralHeadlines

    ടെക്കികളെ വോട്ട് ചെയ്യിക്കാൻ ടെക്നോപാര്‍ക്കില്‍ ബോധവല്‍ക്കരണ കാമ്പയിന്‍

    March 31, 2026
    By Admin
  • GeneralHeadlines

    മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്

    March 5, 2026
    By Admin
  • GeneralHeadlines

    മരണം കരുണ കാണിച്ചു…

    June 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions