Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

GeneralHeadlines
Home›General›‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

By Admin
April 23, 2026
127
0

താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആൻ്റി സ്നേക്ക് വെനം ലഭ്യം:മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്‍റെ ഭാഗമായി കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്‍റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്‍റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വീട്ടിനുള്ളില്‍ പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി പ്രത്യേക ജാഗ്രത 

· വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക; വിടവുകള്‍ അടയ്ക്കുക.
· വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക
· നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക.
· കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും
· വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക
· വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത്
· പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക
· വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക
· രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക
· സന്ധ്യ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക
· കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്
· കാല്‍പാദം സംരക്ഷിക്കുന്ന ചെരുപ്പുകള്‍ ധരിക്കുക
· ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
· കിടക്കുന്ന സ്ഥലം ശുചിയായി, സുരക്ഷിതമായി സൂക്ഷിക്കുക
· ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക
· പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാന്‍ വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് സഹായിക്കും.

പാമ്പുകടി ഏറ്റാൽ പ്രഥമ ശുശ്രൂഷ

· പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കരുത്.
· അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക
· മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്.
· എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.
· ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ട് പോകുമ്പോള്‍ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിന് നേരം പാഴാക്കരുത്.

TagsAnti venumSnake bite
Previous Article

വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

Next Article

കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

Related articles More from author

  • HeadlinesHealth

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

    April 24, 2026
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • GeneralHeadlines

    സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ , വയോജന വകുപ്പ് രൂപീകരിക്കും,സ്വപ്ന തുല്യമെന്ന് മുഖ്യമന്ത്രി

    May 18, 2026
    By Admin
  • GeneralHeadlines

    ‘ബാക് ടു കാമ്പസ് ‘നൈപുണി പരിശീലനം:ലക്ഷത്തിലേറെ തൊഴിലുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി

    January 10, 2026
    By Admin
  • GeneralHeadlines

    ‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട’

    January 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions