Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

HeadlinesPolitics
Home›Headlines›‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

By Admin
May 4, 2026
155
0

‘പോരാട്ടം തുടരും. ജനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും’
തിരുവനന്തപുരം:തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണെന്ന് കഴക്കൂട്ടത്ത് പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നു.അതിന് കടകംപള്ളി ആശംസകളും അർപ്പിച്ചു.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.ജയിച്ച വി.മുരളീധരനെ അദ്ദേഹം അഭിനന്ദിച്ചു.
കടകംപള്ളിയുടെ കുറിപ്പ് വായിക്കാം:
‘കഴക്കൂട്ടത്തെ ജനവിധി ഞാൻ വിനയപൂർവ്വം അംഗീകരിക്കുന്നു. വെറും 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ പരാജയം സംഭവിച്ചിരിക്കുന്നത്. വിജയിച്ച ശ്രീ. വി. മുരളീധരന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ 10 വർഷക്കാലം നിങ്ങളുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ എനിക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ കാലയളവിൽ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ എനിക്ക് സാധിച്ചു. നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധാരണക്കാരായ അനേകം മനുഷ്യർക്ക് താങ്ങും തണലുമാകാനും കഴിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. ഇങ്ങനെയൊരു വലിയ അവസരം നൽകിയ കഴക്കൂട്ടത്തെ ജനങ്ങളെ ഞാൻ എപ്പോഴും സ്മരിക്കും.
ഈ തിരഞ്ഞെടുപ്പ് കാലത്ത് പണാധിപത്യത്തിന്റെയും വ്യാജപ്രചരണങ്ങളുടെയും ഒരു വൻ കുത്തൊഴുക്ക് തന്നെയാണ് മണ്ഡലത്തിൽ ഉണ്ടായത്. ക്ഷേമ പെൻഷനുകൾ നൽകുന്നത് ‘താമര’ ആണെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ മുതൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങൾ വരെ ഇവിടെ നടന്നു. കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കവെ ഇഫ്താർ വിരുന്നിനെ കുറിച്ച് ഞാൻ സംസാരിക്കുന്നതായി വ്യാജ വീഡിയോ സൃഷ്ടിച്ചു. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയുമായി ചേർത്ത്കെട്ടി വ്യാജ കഥകൾ സൃഷ്ടിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടിൽ പോലും ഒന്നര ലക്ഷം രൂപ വിലവരുന്ന സഹായം വരെ വിതരണം ചെയ്ത പണാധിപത്യ രാഷ്ട്രീയത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.
ഇതോടൊപ്പം കേരള കൗമുദി എന്ന മാധ്യമം സ്വീകരിച്ച നിലപാടുകളെയും പരാമർശിക്കേണ്ടതുണ്ട്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണ്. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നു. ആശംസകൾ..
ഈ വ്യാജപ്രചരണങ്ങളുടെയും പണക്കൊഴുപ്പിന്റെയും ഇടയിലും എനിക്കൊപ്പം ഉറച്ചുനിന്ന 46,136 സമ്മതിദായകർക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ രണ്ട് മാസക്കാലം കഠിനമായ വെയിലും ചൂടും വകവെക്കാതെ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സി.പി.ഐ.എമ്മിന്റെയും മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.
നമ്മുടെ പോരാട്ടം തുടരും. ജനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും.’

TagsKadakampally SurendranKerala Kaumudi
Previous Article

‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ ...

Next Article

കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ ...

Related articles More from author

  • GeneralHeadlines

    എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

    December 30, 2025
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

    February 17, 2026
    By Admin
  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions