Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

GeneralHeadlines
Home›General›എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.07

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.07

By Admin
May 15, 2026
179
0

2105 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം

തിരുവനന്തപുരം: 2026 ലെ എസ്എസ്എൽസി പരീക്ഷയിൽ 99.07 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,14,290 വിദ്യാർഥികളിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ പരീക്ഷയെഴുതിയവരിൽ 30514 പേർ (20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതായി ഫലപ്രഖ്യാപന വേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അറിയിച്ചു.

767 സർക്കാർ സ്‌കൂളുകളും 930 എയ്ഡഡ് സ്‌കൂളുകളും 408 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പടെ 2105 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം ലഭിച്ചു.

വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്ന റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.5%). നൂറ് ശതമാനം വിജയവുമായി വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് ഒന്നാമതെത്തി. കൊല്ലം ജില്ലയാണ് കൂടുതൽ എ പ്ലസ് ശതമാനം കരസ്ഥമാക്കിയത് (11.6%). ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (97.99%). 377 വിദ്യാർഥികളാണ് ലക്ഷദ്വീപിൽ വിജയിച്ചത് (97.67%). ഗൾഫ് മേഖലയിലെ എല്ലാ വിദ്യാർഥികളും വിജയിച്ചു (631 പേർ).

ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷകൾ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2030 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 2026 വിദ്യാർഥികൾ വിജയിച്ചു (99.08%).

എസ്.സി വിഭാഗത്തിൽ 39,391 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 97.82 ശതമാനം പേർ വിജയിച്ചു (871 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്). എസ്.ടി വിഭാഗത്തിൽ 7,172 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 97.91 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (56 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്).

പ്രൈവറ്റായി പരീക്ഷ എഴുതിയ 251 പേരിൽ 189 പേർ വിജയിച്ചു (75.3% ആണ് വിജയശതമാനം). ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 2683 കുട്ടികളിൽ 2649 പേർ വിജയിച്ച് 98.73 ശതമാനം വിജയം കരസ്ഥമാക്കി. കേരള കലാമണ്ഡലത്തിലെ എ.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.64 ശതമാനമാണ് വിജയം.

മാർച്ച് 5 മുതൽ 30 വരെയാണ് സംസ്ഥാനത്തെയും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെയും കേന്ദ്രങ്ങളിൽ പരീക്ഷകൾ നടന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെയുള്ള 14 പ്രവൃത്തി ദിനങ്ങളിലായി 72 ക്യാമ്പുകളിൽ 9968 അധ്യാപകരാണ് മൂല്യനിർണയം പ്രക്രിയയിൽ പങ്കെടുത്തത്.

ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി മേയ് 16 മുതൽ 21 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ ജൂൺ ആദ്യ വാരം മുതൽ നടത്തും. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. 2026 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും മെയ് 20-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ‘ആഫ്റ്റർ 10 ഫോക്കസ് പോയിന്‍റ്’ എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.

TagsSSLC
Previous Article

മേലുകാവ് ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌കാരം,ഹരിപ്പാടിന് രണ്ട് കോടി രൂപ ...

Next Article

‘ജീവിതം ഒന്നേയുള്ളൂ…അത് ഫുൾ എൻ്റർടൈൻ ചെയ്യണമെന്ന നിന്‍റെ തത്വം ...

Related articles More from author

  • HeadlinesTechnology

    രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട

    May 27, 2026
    By Admin
  • HeadlinesTechnology

    അമേരിക്കയിലെ ‘സിഇഎസ്- 2026’ ല്‍ 11 കേരള ഐടി കമ്പനികള്‍

    January 7, 2026
    By Admin
  • GeneralHeadlines

    “ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ ദിശയായി മാറുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    April 15, 2026
    By Admin
  • GeneralHeadlines

    പതിവുപോലെ കേരളത്തെ തഴഞ്ഞ്  കേന്ദ്രബജറ്റ്

    February 1, 2026
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി

    November 29, 2025
    By Admin
  • GeneralHeadlines

    ‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍
  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്
  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Timeline

  • September 28, 2026

    കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • September 28, 2026

    ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • September 28, 2026

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • September 28, 2026

    പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions