Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

GeneralHeadlinesPolitics
Home›General›‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

By Admin
September 23, 2026
70
0

‘ മുഖ്യമന്തിമാരും മന്ത്രിമാരും പുതിയ വാഹനങ്ങള്‍ വാങ്ങിച്ചതു കൊണ്ട് സംസ്ഥാനത്തിന്‍റെ ധനസഥിതി തകര്‍ന്നു പോകില്ല.
മന്ത്രി കെ.എം ഷാജി ഉപയോഗിക്കുന്ന വാഹനം പത്ത് കൊല്ലം പഴയതാണ്. പലപ്പോഴും വഴിയില്‍ കേടായി പോകുന്നു. അതു കൊണ്ട് സുഹൃത്തിന്റെ വണ്ടിയില്‍ യാത്ര ചെയ്തു. അതിലെന്താണ് തെറ്റ്?’

തിരുവനന്തപുരം:കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ടെന്നും ഒരു യാത്രയ്ക്ക് പോലും സർക്കാരിൽനിന്ന് ചെലവ് വാങ്ങിച്ചിട്ടില്ലെന്നും സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
മുഖ്യമന്തിമാരും മന്ത്രിമാരും പുതിയ വാഹനങ്ങള്‍ വാങ്ങിച്ചതു കൊണ്ട് സംസ്ഥാനത്തിന്‍റെ ധനസഥിതി തകര്‍ന്നു പോകില്ല.
മന്ത്രി കെ.എം ഷാജി ഉപയോഗിക്കുന്ന വാഹനം പത്ത് കൊല്ലം പഴയതാണ്. പലപ്പോഴും വഴിയില്‍ കേടായി പോകുന്നു. അതു കൊണ്ട് സുഹൃത്തിന്റെ വണ്ടിയില്‍ യാത്ര ചെയ്തു. അതിലെന്താണ് തെറ്റ്?-മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തിന്‍റെ ഖജനാവിന് നഷ്ടമുണ്ടാകുന്ന തരത്തില്‍ നമ്മള്‍ ഒന്നും ചെയ്യാറില്ല. നേരത്തെ സംസ്ഥാനത്തിന്‍റെ ധനസഥിതി മോശമാണെന്ന മെസേജ്, വൈറ്റ് പേപ്പര്‍ നല്‍കിയിരുന്നു. ആ മെസേജ് കൊടുത്തിട്ട് നമ്മള്‍ ധൂര്‍ത്ത് ആയിട്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. അത് കൊണ്ടാണ് പുതിയ വാഹനങ്ങള്‍ വേണ്ടെന്ന് വച്ചത്. ഇപ്പോള്‍ അത് പുന:പരിശോധിക്കേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രി തന്നെ പഴയ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. 2017ല്‍ വാങ്ങിയ വണ്ടികളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. പത്ത് കൊല്ലത്തോളം പഴക്കമുളള വണ്ടികളാണ്. പലതും വഴിയില്‍ നിന്നു പോകുന്നുണ്ടെന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്. ഇതിന് മുന്‍പുള്ള മന്ത്രിമാര്‍ ഉപയോഗിച്ച വണ്ടികളാണ് ഇപ്പോഴത്തെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്നത് പോലെയല്ല മന്ത്രിമാര്‍ വാഹനങ്ങള്‍ നന്നായി ഉപയോഗിക്കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പഴയവ തിരിച്ചു നല്‍കും. അങ്ങനെ കിട്ടിയ വണ്ടികളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. മുകളിലിരിക്കുന്ന ആളുകള്‍ താഴേക്ക് നല്ല മെസേജ് കൊടുക്കുന്നതിനാണ് ധനവകുപ്പ് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് മാറാമെന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ കിടക്കാന്‍ പറ്റുമോ. മന്ത്രി കെ.എം ഷാജി ഉപയോഗിക്കുന്ന വാഹനം പത്ത് കൊല്ലം പഴയതാണ്. പലപ്പോഴും വഴിയില്‍ കേടായി പോകുന്നു. അതു കൊണ്ട് സുഹൃത്തിന്റെ വണ്ടിയില്‍ യാത്ര ചെയ്തു. അതിലെന്താണ് തെറ്റ്. മുന്‍പും മന്ത്രിമാരു മുഖ്യമന്ത്രിയും, പിണറായി വിജയനല്ല, വേറെ വണ്ടികളില്‍ യാത്ര ചെയ്തിട്ടുണ്ട്. മന്ത്രിമാര്‍ സ്വന്തം വണ്ടി ഉപയോഗിക്കുന്നതിനും വേറെ വണ്ടികള്‍ ഉപയോഗിക്കുന്നതിനും പെര്‍മിഷന്‍ കൊടുക്കാറുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാര്‍ വിദേശത്ത് പോയതിന് എന്താണ് ഇത്രയും വാര്‍ത്ത. ഞാനാണ് അവരോട് പറഞ്ഞത് പോയി വരാന്‍. വിവിധ പരിപാടികളില്‍ പങ്കെടുത്ത് ലോകരാജ്യങ്ങളില്‍ എന്താണ് നടക്കുന്നത് എന്ന് അറിഞ്ഞ് വാ എന്ന് ഞാനാണ് പറഞ്ഞത്. നമുക്ക് ഇവിടെ പലതും ചെയ്യാനുളളതാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ യാത്രയ്ക്കുള്ള അപേക്ഷ വരുമ്പോള്‍ ചെലവ് വരുന്നുണ്ടോ എന്നാണ് നോക്കുന്നത്. ചെലവ് ഇല്ല. ചെലവ് ഇല്ലാതെ ആദ്യമായിട്ടല്ല മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത്. സംഘടനകളുടെ ചെലവില്‍ മന്ത്രിമാര്‍ വിദേശത്തേക്ക് പോയി എന്നാണ് വാര്‍ത്തകള്‍ വന്നത്. മുന്‍പ് പോയവരുടെ കണക്ക് വായിച്ച് ഞാന്‍ ആരെയും അപമാനിക്കാനോ കളിയാക്കാനോ കുറ്റപ്പെടുത്താനോ ഇല്ല. യു. എ. ഇയില്‍ മാത്രം ആയിരത്തിലധികം സംഘടനകളുണ്ട്. പ്രത്യേകിച്ച് ഒരു പുതിയ ഗവണ്‍മെന്‍റ് വന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിപാടികളില്‍ പങ്കെടുപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കും. അവര്‍ തന്നെ ടിക്കറ്റ് എടുത്ത് നല്‍കും. മന്ത്രിമാര്‍ രണ്ട് മൂന്ന് ദിവസം പോയി വരുന്നതിന് എന്തിനാണ് ഇങ്ങനെ വാര്‍ത്തയാക്കുന്നത്. വ്യക്തികളും സംഘടനകളും ലാഭേച്ഛയോടെയല്ല ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല. പേഴ്സണല്‍ സ്റ്റാഫിനെ കൂടെ കൊണ്ടു പോകാം. പക്ഷേ ചെലവ് ഒഴിവാക്കാനായി അങ്ങനെ ചെയ്യാറില്ല. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും, കണ്ണൂരിലേക്കുമൊക്കെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഗണ്‍മാനെ പോലും കൂട്ടാറില്ല. ഡല്‍ഹിയില്‍ ഒറ്റയ്ക്ക് പോകുന്ന മുഖ്യമന്ത്രി ഞാനാണ്. ഒരാളെയും കൂട്ടാറില്ല. അവിടെ പോലീസുണ്ട്. ചെലവ് ഒഴിവാക്കാനാണ് അങ്ങനെ ചെയ്യുന്നത്. എന്തായാലും എന്‍റെ ടിക്കറ്റ് എടുക്കണം. രണ്ട് പേരുടെ വേണ്ടല്ലോ. ഇങ്ങനെ വരണ്ടെന്ന് ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഡല്‍ഹി പോലീസും പറഞ്ഞു. ലാളിത്യം കാണിക്കാനല്ല ഒരു സഥാനത്ത് ഇരിക്കുമ്പാള്‍ നമ്മള്‍ ഒരു മെസേജ് കൊടുക്കണം അതിനാണ്. സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല. ഇഷ്ടം പോലെ മുന്‍ മന്ത്രിമാരും മുന്‍ മുഖ്യമന്ത്രിയും ഔദ്യോഗിക ചെലവിലല്ലാതെ ഇങ്ങനെ വിദേശയാത്ര നടത്തിയിട്ടുണ്ട്. എന്റെ കൈയില്‍ കണക്കുണ്ട്. അത് പറയുന്നില്ല. എന്തിനാണ് സര്‍ക്കാരിൻ്റെ പണം ചെലവാക്കുന്നത്. അല്ലാതെ കിട്ടിയാല്‍ പോകാമല്ലോ. ഇതിന് മുന്‍പു പോയിട്ടുണ്ട്. അവരുടെയൊന്നും പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

ദുരന്തനിവാരണ നിധിയിലെ പണം കൊണ്ട് വിമാനയാത്ര നടത്തില്ല. ദുരന്തനിവാരണ നിധിയിലേക്ക് ആളുകള്‍ പണം തരുന്നത് പാവങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ തന്നെ പത്ത് പേര്‍ക്ക് എട്ടു ലക്ഷം രൂപ വീതം നല്‍കി. അതിനുള്ള പൈസയാണ്. അത് മുഖ്യമന്ത്രിക്ക് വിമാനത്തില്‍ പോകാനുള്ള പൈസയല്ല. അതില്‍ നിന്ന് പണം എടുക്കില്ല. വിമാനത്തില്‍ പോകേണ്ടി വന്നത് എന്തെന്നാല്‍ മുഖ്യമന്ത്രി അവിടെ പോകണമായിരുന്നു. ആറ് പേര്‍ മരിച്ചു എന്നുള്ളത് ഞെട്ടിക്കുന്ന സംഭവമാണ്. മാത്രമല്ല ഒരു മഴ പോലും എന്തിന് മഴക്കാറ് പോലുമില്ലാത്ത സമയത്താണ് മഴ പെയ്തത്. നൂറോളം പേര്‍ ആ സമയത്ത് പുഴയിലുണ്ടായിരുന്നു. ദുരന്തനിവാരണത്തില്‍ രാജ്യത്ത് തന്നെ മാതൃകയാകുന്ന സംഭവം ചെയ്തു കൊണ്ടിരിക്കുകയാണ്. ആ സ്പോട്ടില്‍ ചെന്ന് അത് പരിശോധിക്കണമെന്ന് തോന്നി. മാത്രമല്ല പ്രദേശത്തുള്ളവരും ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുമെല്ലാം പെട്ടെന്ന് നടുക്കത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം അവിടെ വേണമായിരുന്നു. അത് കൊണ്ടാണ് പോയത്. ഇതിന് മുന്‍പും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ അങ്ങനെ അടിയന്തരമായി പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TagsV D Satheesan
Previous Article

വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, ...

Next Article

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Related articles More from author

  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • GeneralHeadlines

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

    September 17, 2026
    By Admin
  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു
  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’
  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ
  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Timeline

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • September 23, 2026

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • September 23, 2026

    വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • September 23, 2026

    സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • September 23, 2026

    സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions