Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

HeadlinesPolitics
Home›Headlines›ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

By Admin
May 15, 2026
180
0

ഫ്രൈഡേ മിറർ/ ബിബി പി
നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് തോന്നിയ തിരിച്ചടിക്ക് ശേഷം അദേഹം മാധ്യമങ്ങളെ കണ്ടത് മേയ് മാസം ആറാം തീയതിയാണ്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി
അതിന്‍റെ പ്രവർത്തകരടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളെയും കേട്ട് ആവശ്യമായ തിരുത്തൽ വരുത്തി ശക്തമായി തിരിച്ചു വരുമെന്നും അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വി ലയിരുത്തുമെന്നും അദ്ദേഹം അന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


പറഞ്ഞതിൽ പലതും തിരുത്തപ്പെടും എന്നു കരുതിയാണ് ഇക്കാര്യം ആരോടും പങ്കുവയ്ക്കാതിരുന്നത്. സംസ്ഥാന കമ്മിറ്റിവരെ കഴിഞ്ഞ സ്ഥിതിക്ക് ആ പത്രസമ്മേളനം സംബന്ധിച്ച ചില കാര്യങ്ങൾ ഒന്ന് പരിശോധിക്കാം
ഇതിനെക്കാൾ എല്ലാം എന്നെ ആകർഷിച്ച പ്രധാനകാര്യം പഴയ ഡ്രിൽമാഷ് നടത്തിയ ഏറ്റു പറച്ചിലാണ്. അതിങ്ങനെയാണ്. ഇക്കാര്യങ്ങളെല്ലാം ചർച്ചചെ യ്യാൻ ബ്രാഞ്ച് വരെയുള്ള പാർട്ടി ഘട കങ്ങൾ ചേരും. പാർട്ടി അംഗങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും ഘടക ങ്ങളിൽ അഭിപ്രായം പറയാം. അവയെല്ലാം കേട്ടശേഷമേ തെരഞ്ഞെടുപ്പ് അവലോകനം തയ്യാറാക്കൂ. മെയ്, ജൂൺ മാസങ്ങളിൽ സംസ്ഥാന സെക്ര ട്ടറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയറ്റും രണ്ട് ദിവസം നീളുന്ന ജില്ലാ കമ്മിറ്റികളും ചേരും. സംസ്ഥാന കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത് എല്ലാ ഏരിയാ കമ്മിറ്റികളും ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോ ക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗ വും ചേരും. സത്യസന്ധമായ വിലയിരു ത്തലുണ്ടാകും.
ഈ വാക്കുകളിൽ ശ്രാദ്ധിക്കേണ്ടത് പാർട്ടി അംഗങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും ഘടകങ്ങളിൽ അഭിപ്രായം പറയാം എന്ന വാചകമാണ്. അപ്പോൾ ബഹുമാന്യനായ സ. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിആയതിന് ശേഷം ആർക്കും അഭിപ്രായം പറയാൻ അദ്ദേഹം അനുമതി നൽകിയിരുന്നില്ല എന്നകാര്യം അദ്ദേഹം അംഗീകരിക്കുകയായിരുന്നു എന്നുവേണം മനസിലാക്കാൻ.

കാരണം സി.പി.എം. ഭരണഘടനയിലെ വകുപ്പ് 21: ൽ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ സംബന്ധിച്ച് പറയുന്നത്
പാര്‍ട്ടയിലാകെ വിവിധഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണ്. പാര്‍ട്ടി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍നിന്ന് ഉത്ഭവിക്കുന്ന ഒഴിവാക്കാനാവാത്ത അവകാശമാണ്. എന്നാല്‍ പാര്‍ട്ടി ഐക്യത്തെയും കര്‍മശക്തിയെയും മരവിപ്പിക്കും വിധം പാര്‍ട്ടി നയങ്ങളെപ്പറ്റി അനന്തമായി ചര്‍ച്ച നടത്തുന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അങ്ങേയറ്റം ദുരുപയോഗപ്പടുത്തലാണ്.
ഇതനുസരിച്ച് വിലയിരുത്തിയാൽ പാർട്ടി സമ്മേളനം തിരഞ്ഞെടുപ്പിൽ കൂടി നൽകിയ സ്ഥാനം ഒഴിവാക്കിയശേഷം വേണം ചർച്ചകൾക്ക് സി.പി.എം എന്ന പാർട്ടി തുടക്കയിടാൻ. ഗോവിന്ദൻ മാത്രം മാറിയാൽ മതിയോ പിണറായിയെ ലേഖകൻ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന് സംശയം ഉയരാം. തികഞ്ഞ പിണറായി പക്ഷപാതിയായി വിലയിരുത്താനും ഇടയുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ന്യായമുണ്ട്. ഇതേ പിണറായി തന്നെ ആയിരുന്നു 2016 ൽ മത്സരിച്ചത് വിജയിച്ച് ഭരിച്ചത്. 2021 ൽ വീണ്ടും വിജയിച്ച് വന്നത് ഈ കാലത്ത് ആ വന്ന മാറ്റം ഗോവിന്ദൻ്റെ വരവും കോടിയേരിയുടെ വിടവാങ്ങലുമായിരുന്നു. മറഡോണയുടെ ഗോൾ ദൈവത്തിൻ്റെ ഗോളാണ് എന്ന ആനുകൂല്യത്തിന് അർഹനാണ് പിണറായി എന്നതാണ് ഇക്കാര്യത്തിൽ എൻ്റെ ന്യായം.
അഖിലേന്ത്യാതോതില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ താഴെ പറയുന്ന അവസരങ്ങളില്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്നതാണ് എന്ന് പറയുന്ന പാർട്ടിയിലാണ് ഭയം മൂലം കാര്യങൾ മിണ്ടാതിരിക്കുന്ന സ്ഥിതി ഉള്ളത് അതുകൊണ്ടുതന്നെ ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പാര്‍ട്ടി നയപ്രശ്നത്തെ ക്കുറിച്ച് അവിടത്തെ സംസ്ഥാന കമ്മിറ്റിക്ക് സ്വയം മുന്‍കൈ എടുത്തോ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളില്‍ മൂന്നില്‍ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യമനുസരിച്ചോ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി ഉള്‍പ്പാര്‍ടി ചര്‍ച്ച സംഘടിപ്പിക്കാവുന്നതാണ് എന്ന പാർട്ടിഭരണഘടന അനുസരിച്ച് എം.പി. ഗോവിന്ദൻ എന്ന സംസ്ഥാന സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലെ വിഷയത്തെക്കുറിച്ച് വേണം സി.പി.എം അണികൾ ചർച്ച നടത്താൻ ഈ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച കേന്ദ്രകമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശത്തോടെ ആണ് നടത്തേണ്ടത്.

ചര്‍ച്ചക്കുള്ള വിഷയങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റി രൂപം കൊടുക്കുന്നതായിരിക്കും. ചര്‍ച്ച നയിക്കുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ചയുടെ സമ്പ്രദായവും നിശ്ചയിക്കുന്നതാണ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച ആരംഭിക്കുമ്പോള്‍ അതിലെ പ്രശ്നങ്ങള്‍ രൂപം കൊടുത്ത് തിട്ടപ്പെടുത്തുകയും ചര്‍ച്ചനടത്തേണ്ട രീതി നിര്‍ണയിക്കുകയും ചെയ്യുന്നത് ആ കമ്മിറ്റിതന്നെ ആയിരിക്കണം. എങ്കിൽ മാത്രമേ സി.പി.എമ്മിന് ജന മനസിലേക്ക് മടങ്ങി വരാൻ കഴിയുകയൊള്ളും
തിരിച്ചടികളിൽ തിരുത്തി, തിരിച്ചുവ ന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇക്കുറി എൽഡിഎഫിന് 37.6 ശത മാനം വോട്ടാണ് ലഭിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 2019ൽ 35.1 ശതമാന വും 2024ൽ 33.35 ശതമാനവും വോട്ടാ ണ് ലഭിച്ചത്.

TagsCPI(M)M V GovindanPinarayi Vijayan
Previous Article

‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് ...

Next Article

മേലുകാവ് ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌കാരം,ഹരിപ്പാടിന് രണ്ട് കോടി രൂപ ...

Related articles More from author

  • HeadlinesPolitics

    ‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”

    April 3, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

    July 1, 2026
    By Admin
  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍
  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്
  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Timeline

  • September 28, 2026

    കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • September 28, 2026

    ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • September 28, 2026

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • September 28, 2026

    പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions