Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

GeneralHeadlines
Home›General›വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

By Admin
May 30, 2026
158
0

രാഷ്ട്രീയപ്രേരിതമായി സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ കെഎസ്ടിഎ തീരുമാനിച്ചിരുന്നു

തിരുവനന്തപുരം :വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശിച്ചു.നടപടിക്കെതിരെ മുഖ്യമന്ത്രി വ്യാപകമായി വിമർശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പിൻമാറ്റം.കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി കള്ളം പറഞ്ഞതിനെ സോഷ്യൽ മീഡിയ രൂക്ഷമായി പരിഹസിച്ചിരുന്നു. വി.ഡി സതീശൻ ,പിണറായി വിജയനെക്കാൾ വലിയ ഏകാധിപതിയും അഭിപ്രായ സ്വാതന്ത്യം അനുവദിക്കാത്ത ആളുമാണെന്ന് വിവാദ ഫെയ്സ്ബുക് പങ്കുവച്ച് രൂക്ഷ വിമർശനമുയർന്നതോടെയാണ് മുഖം രക്ഷിക്കാൻ നടപടി സർക്കാർ നടപടി പിൻവലിച്ചത്.സതീശനെ ഇതുവരെ പിന്തുണച്ച വലിയൊരു വിഭാഗം ഈ വിഷയത്തിൽ ശക്തമായി വിമർശനമുയർത്തി.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.ജവാദ് 31ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ലഭിച്ചതും വിവാദമായതും. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു നടപടി.

പ്രിൻസിപ്പൽ ഷെയർ ചെയ്ത ഫെയ്സ്ബുക് പോസ്റ്റ്

ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല’ എന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചുവെന്ന കാരണത്താൽആറ്റിങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്‌ ജവാദിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഡിജിഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


രാഷ്ട്രീയപ്രേരിതമായി സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ കെഎസ്ടിഎ തീരുമാനിച്ചിരുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന സതീശൻ്റെ പഴയ പ്രസ്താവനയെയും, അതേ ഖജനാവിൽ നിന്ന് രണ്ടു ദിവസം കൊണ്ട് സർക്കാർ പ്രഖ്യാപിച്ച അയ്യായിരം കോടിയിലധികം രൂപയുടെ കണക്കുകളെയും കാണിക്കുന്ന ഒരു ഇൻഫോഗ്രാഫിക് കാർഡാണ് പ്രിൻസിപ്പൽ പങ്കുവെച്ചത്.
മുഖ്യമന്ത്രിയെ ഫെസ്ബുക്കിൽ വിമർശിച്ചു എന്ന് പറഞ്ഞു അധ്യാപകനെ സസ്പെൻറ് ചെയ്ത മുഖ്യമന്ത്രി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി യുടെ ഫോട്ടോയിൽ കള്ളക്കടത്തു പ്രതിയുടെ തല മോർഫ് ചെയ്തു കേറ്റി ഫെസ്‌ബുക്കിൽ പ്രചരിപ്പിച്ച തന്‍റെ മന്ത്രിസഭാ അംഗത്തെ സസ്പെൻറ് ചെയ്യാൻ തയ്യാറാകുമോ എന്ന ചോദ്യവും ഇതിനിടെ ഉയർന്നിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). സസ്പെൻഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റർ അധ്യാപകർ ഷെയർ ചെയ്യുമെന്ന് അറിയിച്ചാണ് പ്രതിഷേധം. ‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്.

Previous Article

ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 ...

Next Article

ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

Related articles More from author

  • HeadlinesPolitics

    ‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ ...

    April 9, 2026
    By Admin
  • GeneralHeadlines

    ‘നമ്മുടെമലയാളംഡോട്ട് കോം’ എഡിറ്റർ എം.ബി.സന്തോഷിന് ‘കേരളീയം വി.കെ മാധവൻകുട്ടി’ അവാർഡ്

    December 23, 2025
    By Admin
  • Headlines

    ‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

    November 24, 2025
    By Admin
  • GeneralHeadlines

    വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

    June 5, 2026
    By Admin
  • HeadlinesPolitics

    ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്

    March 16, 2026
    By Admin
  • HeadlinesTravel

    തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ
  • റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’
  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്
  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്
  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

Timeline

  • July 14, 2026

    പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • July 14, 2026

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

  • July 13, 2026

    ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • July 13, 2026

    ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • July 13, 2026

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions