Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

  • ‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മ’-ഡോ.കെ.ടി ജലീലിൻ്റെ മകൾ ഡോ.സുമയ്യ ബീഗം ഉമ്മ ഫാത്തിമക്കുട്ടിയെക്കുറിച്ച്

  • ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

  • ‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം

  • ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

GeneralHeadlines
Home›General›ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

By Admin
June 1, 2026
82
0

‘ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തം’

തിരുവനന്തപുരം:പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം – സ്‌കൂൾ പ്രവേശനോൽസവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, മഴ നനഞ്ഞ് നടന്ന് സ്‌കൂളിൽ പോയിരുന്ന കാലം ഓർത്തെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ്. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണ്.

പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽനിന്ന്

ലണ്ടനിലെ സ്‌കൂളിൽ ഒരു വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പ്രധാന ദൗത്യമാണ്. വിജ്ഞാന വിസ്‌ഫോടനത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം. നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്‍റെ അടിത്തറ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും അഭിമാനകരമാണ്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി ‘സെൻ്റേഴ്സ് ഓഫ് സയന്‍റിഫിക് ടെംപർ’ ആരംഭിക്കും. കുട്ടികളാണ് സമൂഹത്തിന്‍റെ ഏറ്റവും വലിയ നിക്ഷേപം. നാടിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വിദ്യാർഥികൾക്കും നന്മ നിറഞ്ഞ അധ്യയന വർഷം ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകളർപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്‌റടർ ആസിഫ് കെ യൂസഫ് നന്ദിയും അറിയിച്ചു.

TagsEducation YearK MuraleedharanN ShamsudeenV D Satheesan
Previous Article

‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം

Next Article

‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും ...

Related articles More from author

  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • GeneralHeadlines

    സിൽവർ ലൈൻ പദ്ധതി മന്ത്രിസഭാ യോഗം റദ്ദാക്കി,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

    May 20, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
  • ‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മ’-ഡോ.കെ.ടി ജലീലിൻ്റെ മകൾ ഡോ.സുമയ്യ ബീഗം ഉമ്മ ഫാത്തിമക്കുട്ടിയെക്കുറിച്ച്
  • ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
  • ‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം
  • ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

Timeline

  • June 1, 2026

    എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

  • June 1, 2026

    ‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മ’-ഡോ.കെ.ടി ജലീലിൻ്റെ മകൾ ഡോ.സുമയ്യ ബീഗം ഉമ്മ ഫാത്തിമക്കുട്ടിയെക്കുറിച്ച്

  • June 1, 2026

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

  • June 1, 2026

    ‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം

  • May 31, 2026

    ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions