Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

GeneralHeadlinesPolitics
Home›General›മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു,ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം

മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു,ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം

By Admin
June 9, 2026
51
0

സിപിഎം തിരുത്തൽ നിർദേശങ്ങൾ അറിയിക്കാൻ 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും
തിരുവനന്തപുരം :മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചുവെന്നും ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.സിപിഎം സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻ ആണെന്ന കള്ളപ്രചാരണവേലയും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽനിന്ന് മാറ്റി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയത്. മതനിരപേക്ഷ കേരളത്തിൽ വളരെ അപകടകരമായ ഒന്നാണ് ഇത്. ദുരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒന്നാണ് ഇത്. മതനിരപേക്ഷ ഉള്ളടക്കത്തെ അംഗീകരിച്ചു പോകുന്ന സമീപനമായിരുന്നു മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, അത് മാറ്റി മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് ശ്രമിച്ചു. ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസും അതിന് കൂട്ടുനിന്നു.
തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് മനസിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്താകെ നിലനിൽക്കുന്ന വലതുപക്ഷ വത്കരണം കേരളത്തിന്‍റെ ചിന്താ മണ്ഡലത്തിലും ശക്തമായിരുന്നു. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളുടെയും യോ​ഗം ആ​ഗസ്തിൽ ചേരും. ഇതിന് മുന്നോടിയായി, പാർടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയാകെയും അഭിപ്രായം തേടും. ഈ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ എല്ലാവരുടെയും പിന്തുണതേടും.പാർട്ടിയിലെ തിരുത്തലിന് പൊതുജനാഭിപ്രായം തേടും. എല്ലാവർക്കും പങ്കെടുക്കാം. പുതുവഴികൾ എന്ന പേരിൽ മെയിൽ ഐ ഡിയും വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഇതിനായി ഉണ്ടാകും. 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും ഇതിനായി ഉപയോഗിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.


എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഏറെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവന നേരത്തെ തള്ളിയതാണ്. അതില്‍ ശക്തിയായി ഇടപെടല്‍ നടത്തുന്നതില്‍ പോരായ്മ സംഭവിച്ചു എന്നത് സ്വയം വിമര്‍ശനമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ‘വെള്ളാപ്പള്ളി ഉയര്‍ത്തുന്ന വര്‍ഗീയമായ ഒരു നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് പറഞ്ഞതാണ്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. ഞങ്ങള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായത്.
ആഗോള അയ്യപ്പസംഗമവും വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് എംവി ​ഗോവിന്ദൻ സമ്മതിച്ചു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന പ്രചാരണം ജനങ്ങളിൽ ആശയ കുഴപ്പമുണ്ടാക്കി. യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചത് തെറ്റാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് ഡീൽ ശക്തമായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി.30 മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കുകയും ചിലയിടത്തു തിരിച്ചു വോട്ടു നല്‍കുകയും ചെയ്തു. മൂന്നു സീറ്റ് കിട്ടിയ ബിജെപിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 6 ശതമാനം വോട്ട് കുറവാണ് കിട്ടിയത്. ആ വോട്ടുകള്‍ യുഡിഎഫിനാണ് കിട്ടിയത്. യുഡിഎഫ് ഭരണം വന്നതിനു തൊട്ടു പിന്നാലെ ബിജെപി-യുഡിഎഫ് ഡീല്‍ വ്യക്തമാകുകയും ചെയ്തു.

പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും അംഗീകരിച്ചുവെന്നും എം വി ഗോവിന്ദൻ അറിയിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
തളിപ്പറമ്പിൽ എം വി ഗോവിന്ദൻ്റെ ഭാര്യ പി. കെ. ശ്യാമളയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി.എം വി ഗോവിന്ദൻ എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട ടി. കെ. ഗോവിന്ദൻ ,പി. കെ. ശ്യാമള യെ 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

ബന്ധുക്കളേയും സ്വന്തക്കാരേയും യു ഡി എഫ് നിയമിക്കുകയാണെന്ന വിമർശനവും സി പി എം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു. ബന്ധുവിന്‍റെ അല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യം. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. സസ്പെൻഷനിലായ ഐ എ എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനം സംഘപരിവാർ താൽപര്യപ്രകാരമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

TagsCPI(M)
Previous Article

അർമേനിയ:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ ...

Next Article

ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ ...

Related articles More from author

  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി
  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം
  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്
  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം
  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

Timeline

  • July 28, 2026

    ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

  • July 27, 2026

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • July 27, 2026

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • July 27, 2026

    ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • July 26, 2026

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions