Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

GeneralHeadlines
Home›General›പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

By Admin
June 15, 2026
124
0

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം:സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങയവർ വനിതകൾക്കൊപ്പം ആദ്യ യാത്രയിൽ പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കായിരുന്നു ആദ്യ സർവീസ്.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയശങ്കർ സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസൻ്റ്, എൻ ശക്തൻ, ഗതാഗത സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.

കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആദ്യ യാത്രയുടെ ഡ്രൈവറായി.ജയകുമാരിയായിരുന്നു കണ്ടക്ടർ. സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി വിഭാഗം ബസുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.

സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്‌ട്രേഷനോ കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി സീറോ ടിക്കറ്റ് നൽകും. യാത്രക്കാരുടെ സൗകര്യാർത്ഥം പദ്ധതിയിൽ ഉൾപ്പെട്ട ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗ്യാരന്റികളുടെ ഭാഗമായാണ് പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.

സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസിന്‍റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.

TagsC P JohnKSRTCPriyadarshini ProjectV D Satheesan
Previous Article

അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി ...

Next Article

അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് ...

Related articles More from author

  • GeneralHeadlines

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

    June 17, 2026
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • GeneralHeadlines

    ‘കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതി’

    August 18, 2026
    By Admin
  • GeneralHeadlines

    ‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’

    May 17, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • HeadlinesTravel

    വരുമാനത്തിൽ മുന്നേറ്റം :ഒന്നാം തീയതി കെഎസ്ആർടിസി നേടിയത് 10.5 കോടി

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ
  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 
  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു
  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര
  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Timeline

  • September 14, 2026

    എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • September 14, 2026

    108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • September 14, 2026

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • September 14, 2026

    ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • September 14, 2026

    ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions