Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

BusinessHeadlines
Home›Business›ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

By Admin
June 17, 2026
158
0

ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാക്കളായ ലൈഫോളജി നിലവില്‍ 22 രാജ്യങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍, കോളേജ് പ്ലാനിംഗ് രംഗത്ത് സേവനം നല്‍കുന്ന സ്ഥാപനം
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈഫോളജി എഐ പവേര്‍ഡ് കരിയര്‍ ആന്‍ഡ് കോളേജ് റെഡിനസ് പ്രോഗ്രാം യുഎസില്‍ ആരംഭിച്ചു. യുഎസിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ് തിയറിയുമായി ചേര്‍ന്നാണ് ലൈഫോളജി എല്‍എല്‍സി എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാക്കളായ ലൈഫോളജി നിലവില്‍ 22 രാജ്യങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍, കോളേജ് പ്ലാനിംഗ് രംഗത്ത് സേവനം നല്‍കുന്ന സ്ഥാപനമാണ്.വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനത്തിന് പ്രാപ്തരാക്കാനും അക്കാദമിക്, കരിയര്‍ അവസരങ്ങളിലേക്ക് തയ്യാറാക്കാനുമാണ് ലൈഫോളജി എല്‍എല്‍സി ലക്ഷ്യമിടുന്നത്.

കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്‍ററില്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(മന്‍ക)യുമായി സഹകരിച്ച് സംഘടിപ്പിച്ച കെ-12 വിദ്യാര്‍ഥി ഗവേഷണ സമ്മേളനമായ ഐആര്‍സിസി’26 (ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് ഫോര്‍ ചില്‍ഡ്രന്‍) വേദിയില്‍ ആണ് ലൈഫോളജി എല്‍എല്‍സിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലൈഫോളജി എല്‍എല്‍സി സിഇഒ പ്രവീണ്‍ പരമേശ്വര്‍, സ്ഥാപക എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീഷ് തോമസ്, സുസ്മിത തോമസ്, കോളേജ് അഡ്മിഷന്‍ സ്ട്രാറ്റജിസ്റ്റ് ഏവ മരിയ ജെന്‍ചേവ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

എട്ടാം ക്ലാസ് മുതല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനത്തിനായി തയ്യാറാക്കുന്നതിനും അവര്‍ക്ക് അക്കാദമിക്, പ്രൊഫഷണല്‍ കഴിവുകള്‍ നല്‍കുന്നതിലുമാണ് ലൈഫോളജി എല്‍എല്‍സി ശ്രദ്ധവയ്ക്കുന്നത്. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും വിദ്യാഭ്യാസ, കരിയര്‍ രംഗത്തെ പ്രമുഖരുടെയും സഹായത്തോടെ ആയിരിക്കും ലൈഫോളജിയുടെ പ്രവര്‍ത്തനം. 2023 ല്‍ യുഎസ് സര്‍ക്കാര്‍ സംഘടിപ്പിച്ച സെലക്ട് യുഎസ് എ ഉച്ചകോടിയാണ് ഈ സംരംഭത്തിന് ലൈഫോളജിക്ക് പ്രചോദനമായത്. അത്യാധുനിക സാങ്കേതികവിദ്യയും അക്കാദമിക്, കരിയര്‍ പ്ലാനിംഗിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ഇത് സംയോജിപ്പിക്കുന്നു.

വിദ്യാര്‍ഥികളെ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ കരിയറിലേക്ക് നയിക്കുകയാണ് ലൈഫോളജി എല്‍എല്‍സിയുടെ ലക്ഷ്യമൈന്ന് സിഇഒ പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞു.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ-കരിയര്‍ അവസരങ്ങള്‍ക്കായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിലും ലൈഫോളജി പ്രതിജ്ഞാബദ്ധരാണെന്ന് പ്രദീഷ് തോമസ് പറഞ്ഞു.
ലൈഫോളജിയുടെ പാഠ്യ, വിദ്യാഭ്യാസ പദ്ധതികളുടെ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ നൊബേല്‍ ജേതാവായ റിച്ചാര്‍ഡ് റോബര്‍ട്ട്സ് ഭാഗമാണ്. ഭാവിയിലേക്കുള്ള വിദ്യാഭ്യാസ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ ഹെല്‍സിങ്കി സര്‍വകലാശാലയുമായി സ്ഥാപനം സഹകരിക്കുന്നുണ്ട്.

ഫോട്ടോ കാപ്ഷന്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ ലൈഫോളജി എല്‍എല്‍സിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ലൈഫോളജി എല്‍എല്‍സി സിഇഒ പ്രവീണ്‍ പരമേശ്വര്‍, ഫൗണ്ടിംഗ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രദീഷ് തോമസ്, സുസ്മിത തോമസ്, കോളേജ് അഡ്മിഷന്‍ സ്ട്രാറ്റജിസ്റ്റ് ഏവ മരിയ ജെന്‍ചേവ തുടങ്ങിയവര്‍.

TagsLifology
Previous Article

“ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് ...

Next Article

തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

Related articles More from author

  • GeneralHeadlines

    ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

    October 24, 2026
    By Admin
  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • Business

    ഗ്രൂപ്പ്‌ ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതി 

    December 16, 2025
    By Admin
  • GeneralHeadlines

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

    October 6, 2026
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

    June 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Timeline

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • November 4, 2026

    ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions