Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

GeneralHeadlines
Home›General›സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് 389 തസ്തികകൾ; എക്‌സൈസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് ഉത്തരവിറക്കി

സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് 389 തസ്തികകൾ; എക്‌സൈസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് ഉത്തരവിറക്കി

By Admin
July 18, 2026
128
0

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരം എക്‌സൈസ് കമ്മിഷണറേറ്റിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്‌സൈസ് വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനത്തിനായി എക്‌സൈസ് വകുപ്പിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചും അധിക ചുമതല നൽകിയും സർക്കാർ ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതല നൽകുകയും ചെയ്ത് ആകെ 389 തസ്തികകളോടെ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരം എക്‌സൈസ് കമ്മിഷണറേറ്റിലായിരിക്കും. എക്‌സൈസ് കമ്മിഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. അഡീഷണൽ എക്‌സൈസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലും സമാന അധിക ചുമതലകൾ നൽകും.

ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് എന്നീ നാല് പ്രധാന വിംഗുകളും ഓരോ ജില്ലയിലും ഓപ്പറേഷൻസ്, ഇന്റലിജൻസ് യൂണിറ്റുകളും പ്രവർത്തിക്കും. സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സന്നദ്ധ ശൃംഖല രൂപീകരിക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം അടിയന്തരമായി പൂർത്തിയാക്കി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.

TagsState Narcotic Control Bureau
Previous Article

‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം ...

Next Article

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ;ഭ്രമയുഗത്തിലെ ...

Related articles More from author

  • GeneralHeadlines

    സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

    August 21, 2026
    By Admin
  • HeadlinesMovies

    ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

    June 27, 2026
    By Admin
  • GeneralHeadlines

    പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി കൈറ്റിൻ്റെ റോബോട്ടിക്സ് പരിശീലനം: നാലര ലക്ഷം കുട്ടികൾക്ക് പുത്തൻ സാങ്കേതികവിദ്യയിൽ അറിവ്

    January 6, 2026
    By Admin
  • Headlines

    ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

    November 24, 2025
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി പ്രഖ്യാപിച്ചു:’അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ‘ലൈഫ്’

    February 24, 2026
    By Admin
  • GeneralHeadlines

    ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

    March 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം
  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ
  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ
  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’
  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Timeline

  • September 2, 2026

    സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • September 2, 2026

    ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • September 2, 2026

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • September 2, 2026

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • September 1, 2026

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions