Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlinesTechnology
Home›General›‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

By Admin
July 27, 2026
95
0

ഇജെപി പോരാടുന്നത് 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായി

ഡൽഹി: ‘അടുത്തത് എഥനോൾ ഗഡ്കരി’- സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുദ്രാവാക്യം. ‘എഥനോൾ ഗഡ്കരി’ എന്നതെന്തെന്ന് കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപിയാണ്. ‘ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം, എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൌരന്‍റേയും അവകാശം. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.’ ഇതാണ് ഇജെപി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ എക്സ് അക്കൗണ്ട് വഴി ഇ20 ജനതാ പാർട്ടി ആഹ്വാനം ചെയ്ത് കഴിഞ്ഞു.
‘100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായാണ് ഇ20 ജനതാ പാർട്ടി പോരാടുന്നത്. സ്വന്തം വാഹനത്തിൻ്റെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ.’ -ഇതാണ് എക്‌സിലെ ബയോയായി ഇജെപി കുറിച്ചത്.

നിധിൻ ഗഡ്ഗരി

ഒറ്റദിവസം കൊണ്ട് എക്‌സിൽ 20,000-ത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്.അതും പാറ്റയെപ്പോലെ പെറ്റുപെരുകുകയാണ്.
മെയ്‌ 16ന് കോക്ക്രോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. മെയ് 21 വരെ ആയപ്പോഴേക്കും 14 മില്ല്യൺ ഫോളേവേഴ്‌സ് സിജെപിക്ക് ഒപ്പം ചേർന്നു. അതായത് ഓരോ മിനിറ്റിലും ആയിരക്കണക്കിന് പേരാണ് പാറ്റ ഗ്രൂപ്പിനെ പിന്തുടർന്നത്. ഫോളേവേഴ്‌സിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയും കോക്ക്രോച്ച് ജനത പാർട്ടി മറികടന്നിരുന്നു.
20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി’തുടങ്ങിയ പോസ്റ്റുകൾ തൊട്ടുപിന്നാലെയെത്തി. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നത്. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വിശദീകരിക്കുന്നു. കോക്ക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ ബയോയിലും അവർ ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഇന്ത്യൻ യുവത്വത്തിൻ്റെ നിശബ്ദമായ ഒരു ഡിജിറ്റൽ കലാപമാണ് എന്നായിരുന്നു വിശദീകരണം.
രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് നിലപാട് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ പുതിയ സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് എന്ത് ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.

TagsEJPNithinGadkari
Previous Article

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ...

Next Article

ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന ...

Related articles More from author

  • GeneralHeadlines

    നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

    August 8, 2026
    By Admin
  • GeneralHeadlines

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

    August 5, 2026
    By Admin
  • GeneralHeadlines

    ‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

    January 26, 2026
    By Admin
  • HeadlinesPolitics

    പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

    March 17, 2026
    By Admin
  • GeneralHeadlinesTechnology

    സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ പെയ്ഡ്

    March 3, 2026
    By Admin
  • GeneralHeadlines

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

    July 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions