Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

BusinessHeadlines
Home›Business›ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

By Admin
July 31, 2026
129
0

പദ്ധതി 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ
ന്യൂഡൽഹി :ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികളുടെ വികസനത്തിനായുള്ള സംരംഭമായ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 5,070 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയുള്ള, 10,000 MWh ശേഷിയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ 5,000 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികളുടെ വികസനമാണ് ഇത് വിഭാവനം ചെയ്യുന്നത്. ഈ പദ്ധതികൾ 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ അനുവദിക്കുകയും സാമ്പത്തിക സഹായത്തിന്‍റെ വിതരണം 2032-33 സാമ്പത്തിക വർഷം വരെ തുടരുകയും ചെയ്യും.
രാജ്യത്തെ ജലാശയങ്ങളിലും അനുയോജ്യമായ മറ്റ് ഉൾനാടൻ ജലാശയങ്ങളിലുമായി ഏകദേശം 102.18 GWp ഫ്ലോട്ടിംഗ് സോളാർ ശേഷിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി അടുത്തിടെ നടത്തിയ വിലയിരുത്തലിനെ തുടർന്നാണ് ഈ അംഗീകാരം.
വിജയകരമായി കമ്മീഷൻ ചെയ്ത ശേഷം അനുയോജ്യമായ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾക്ക് മെഗാവാട്ടിന് ഒരു കോടി രൂപ വീതം കേന്ദ്ര സാമ്പത്തിക സഹായം പദ്ധതിക്ക് കീഴിൽ നൽകും. കൂടാതെ ബാത്തിമെട്രി, ഹൈഡ്രോഗ്രാഫി അവലോകനം, പാരിസ്ഥിതിക പഠനങ്ങൾ, പദ്ധതി വികസനത്തിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റ് പ്രാഥമിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധ്യതാ പഠനങ്ങൾ നടത്തുന്നതിനായി ഒരു പദ്ധതി 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ലഭ്യമാകും.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. നിലവിൽ ഏകദേശം 700 മെഗാവാട്ട് മാത്രമുള്ള രാജ്യത്തെ ഫ്ലോട്ടിംഗ് സോളാർ പിവി ശേഷി 5,000 മെഗാവാട്ടായി ഉയർത്താൻ ഈ പദ്ധതി സഹായിക്കും. നിലവിലുള്ള ജലാശയങ്ങളും വ്യാവസായിക കുളങ്ങളും ലാഭകരമായി വിനിയോഗിക്കാനും അപൂർവ്വമായ ഭൂവിഭവങ്ങൾക്കായുള്ള മത്സരം ഒഴിവാക്കാനും ഈ പദ്ധതികൾ അവസരമൊരുക്കും. ഊർജ്ജ സംഭരണ സംവിധാനത്തിന്‍റെ സംയോജനം ഗ്രിഡിന്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ സഹായിക്കും. പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 16,000 മുതൽ 17,000 വരെ മുഴുവൻ സമയ തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഫ്ലോട്ടേഷൻ സിസ്റ്റങ്ങളുടെയും പിവി സെല്ലുകൾ, മൊഡ്യൂളുകൾ, എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങിയ പദ്ധതികളുടെ മുഴുവൻ മൂല്യ ശൃംഖലയുടെയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.

 

TagsPMSSY
Previous Article

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ ...

Next Article

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 7മരണം; വ്യാപക ...

Related articles More from author

  • GeneralHeadlines

    ‘കൈറ്റ്’ നടത്തുന്ന എൻട്രൻസ് പരീക്ഷാ പരിശീലനം മാർച്ച് 30 മുതൽ

    March 27, 2026
    By Admin
  • Business

    കെ.പി.പി.എൽ:എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ തീരുമാനം

    November 5, 2025
    By Admin
  • GeneralHeadlines

    സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

    September 8, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin
  • GeneralHeadlines

    ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത,കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

    August 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Timeline

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • September 15, 2026

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • September 15, 2026

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • September 15, 2026

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions